ഉള്ളടക്കത്തിലേക്ക് പോവുക

കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.


ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ ചേരുന്നതിന് മുൻപ് എനിക്ക് കോഡിങ് സംബന്ധിച്ച അറിവ് അത്രയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഈ ക്ലബ്ബിൽ ചേർന്നതിനുശേഷം ഐ.ടി. മേഖലയിൽ താത്പര്യം എനിക്ക് വളരാൻ തുടങ്ങി. ഇതിലൂടെ എനിക്ക് നിരവധി കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. സ്ക്രാച്ച്, അനിമേഷൻ, വീഡിയോ എഡിറ്റിംഗ് എല്ലാം പഠിച്ചത് ഇതിലൂടെയാണ്. ഞങ്ങൾ ഇതിലൂടെ മറ്റ് സ്കൂളുകളിൽ ക്യാമ്പിൽ പങ്കെടുക്കാനും പോയിട്ടുണ്ട്. അതുവഴിയും കോഡിങ് പോലുള്ള പുതിയ അറിവുകൾ എനിക്ക് ലഭിച്ചു. ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിനുശേഷമാണ് എനിക്ക് വെബ്സൈറ്റുകളും ആപ്പുകളും ഉണ്ടാക്കുന്നതിനുള്ള താത്പര്യം വളർന്നത്. പിന്നെ എന്റെ അധ്യാപികയായ ഷീനപ്രഭ ടീച്ചറും ഞങ്ങളെ നന്നായി സപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് ഞാൻ ഐ.ടി. മേഖലയിലാണ് ജോലി ചെയ്യുന്നത്, ട്രെയിനിങ് സമയത്ത് തന്നെ ഞാൻ ഒരു ആപ്പ് വികസിപ്പിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു. എന്റെ കോഡിങ്ങിലേക്കുള്ള ആദ്യചുവടുകൾ, താൽപര്യങ്ങൾ, അതിന്റെയൊക്കെ അടിസ്ഥാനങ്ങൾ എല്ലാം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലൂടെയാണ് തുടങ്ങിയത്.

2 മുഹമ്മദ്‌ അമീൻ

Santury Asia എന്ന മാസികയുടെ 2025 ജൂലായി ലക്കത്തിൽ പ്രസിദ്ധീകരിച്ച ചിത്രമാണിത.പ്രശസ്ത വൈൽഡ് ഫോട്ടോഗ്രാഫറായ ചെറിയ പാലേരി മുഹമ്മദ് അമീൻ ആണ് ചിത്രം പകർത്തിയത്. കോട്ടക്കൽ ചെറിയ പാലേരി മൻസൂറിൻ്റെയും അഫ്സിറയുടേയും മകനാണ്. കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയായ മുഹമ്മദ് അമീൻ ഏഴാം ക്ലാസു മുതൽ പൂമ്പാറ്റകൾ, തുമ്പികൾ, തവളകൾ, പക്ഷികൾ, പാമ്പുകൾ തുടങ്ങിയവയെ പറ്റി പഠിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നു.   അപൂർവ്വ ഇനത്തിൽ പെട്ട Tri - colour blood tale (മഞ്ഞ വരയൻ വർണ്ണ തുമ്പി) എന്ന തുമ്പിയെ ആറളം വന്യജീവി സങ്കേതത്തിൽ 2015 ന് ശേഷം വീണ്ടും കണ്ടെത്തിയത് മുഹമ്മദ് അമീനും സംഘവും ആയിരുന്നു. ഈ അവധിക്കാലത്ത് കുട്ടികൾക്കായി ചിത്രശലഭങ്ങളെ പറ്റി 15 ദിവസത്തെ ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു.ഈ മേഖലയിൽ നിരവധി ക്യാമ്പുകളിൽ പങ്കെടുത്ത മുഹമ്മദ് അമീൻ, MARC ( മലബാർ അവർനെസ്സ് ആൻഡ് റെസ്ക്യൂ സെൻ്റർ ഫോർ വൈൽഡ് ലൈഫ് )എന്ന സംഘടനയിലെ അംഗവും GE0 ( Good Earth Organisation) എന്ന സംഘടനയിലെ ഏറ്റവും പ്രായം കുറഞ്ഞ എക്സിക്യുട്ടിവ് അംഗവുമാണ്