വിദ്യാസദനം മോഡൽ സ്കൂൾ പുറക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(Vidya Sadanam Model School Purakkad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
വിദ്യാസദനം മോഡൽ സ്കൂൾ പുറക്കാട്
വിലാസം
പുറക്കാട്

പുറക്കാട് പി.ഒ.
,
673522
,
കോഴിക്കോട് ജില്ല
സ്ഥാപിതം2003
വിവരങ്ങൾ
ഇമെയിൽvidyasadanam.net@gmail.com
കോഡുകൾ
സ്കൂൾ കോഡ്16090 (സമേതം)
യുഡൈസ് കോഡ്32040800611
വിക്കിഡാറ്റQ64549890
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംതിക്കോടി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ366
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിനി. കെ കെ
പി.ടി.എ. പ്രസിഡണ്ട്നൗഫൽ
എം.പി.ടി.എ. പ്രസിഡണ്ട്ഫഹ്‌മിദ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസജില്ലയിലെ മേലടി ഉപജില്ലയിൽ പുറക്കാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് വിദ്യാസദനം മോഡൽ സ്കൂൾ പുറക്കാട്.

ചരിത്രം

വിദ്യാ സദനം മോഡൽ സ്കൂൾ പുറക്കാട്

🛤️🛤️🛤️🛤️🛤️🛤️🛤️

വിദ്യാസദനം എജ്യൂക്കേഷനൽ & ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പുറക്കാട് കേന്ദ്രമായി 2003 ൽ ആരംഭിച്ച വിദ്യാലയമാണ് വിദ്യാസദനം മോഡൽ സ്കൂൾ പുറക്കാട്. കോഴിക്കോട് ജില്ലയിലെ തിക്കോടി ഗ്രാമപഞ്ചായത്തിലെ അകലാപ്പുഴയോട് ചേർന്ന് നിൽക്കുന്ന പ്രകൃതി രമണീയമായ പുറക്കാട് കിടഞ്ഞി കുന്നിൽ വിശാലമായ കേമ്പസിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് -കണ്ണൂർ N H ൽ തിക്കോടി പഞ്ചായത്ത് ബസാറിൽ നിന്നും തിക്കോടി- പുറക്കാട് റോഡിൽ 4KMഉം പേരാമ്പ്ര - പയ്യോളി SH ൽ പയ്യോളി അങ്ങാടിയിൽ നിന്നും അകലാപ്പുഴ വഴി പുറക്കാട് റോഡിൽ 2.5 Km ഉം കൊല്ലം ആനക്കുളത്ത് നിന്നും മുചുകുന്ന് പുറക്കാട് റോഡിൽ 10 Km ഉം യാത്ര ചെയ്താൽ വിദ്യാസദനം കേമ്പസിൽ എത്തിച്ചേരാവുന്നതാണ്.

വിഷനും മിഷനും

🛤️🛤️🛤️🛤️🛤️

Refind vision Redefined മിഷൻ എന്ന ശീർഷകമാണ് ഈ സ്ഥാപനം അംഗീകരിച്ചിട്ടുള്ളത്. മൂല്യാധിഷ്ടിതമായ കാഴ്ചപ്പാടിൽ ഊന്നിയ ശിക്ഷണ പരിശീലനത്തിലും വ്യക്തിത്വവികാസ പ്രവർത്തനങ്ങളിലും ഊന്നി നിന്ന് കൊണ്ട് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക വഴി സംസ്കാരവും മൂല്യവിചാരവും സാമൂഹ്യ പ്രതിബദ്ധതയും സർഗാത്മകതയും ഉയർന്ന കരിയറുമുള്ള ഒരു തലമുറയുടെ സൃഷ്ടിപ്പാണ് സ്ഥാപനത്തിന്റെ വിഷൻ.ഇതിനായി മത്സര പരീക്ഷകൾ, ട്രയിനിംഗ് പ്രോഗ്രാമുകൾ , എജ്യൂക്കേഷനൽ ഗൈഡൻസ് , ആപ്ടിറ്റ്യൂട് ടെസ്റ്റ്, തുടങ്ങിയ ബഹുമുഖ പരിപാടികൾ സ്കൂൾ ആവിഷ്കരിച്ച് നടപ്പാക്കി കൊണ്ടിരിക്കുന്നു.SCERT യുടെ ഇംഗ്ലീഷ് മീഡിയം സിലബസാണ് സ്കൂൾ ഫോളോ ചെയ്യുന്നത്. കേരള ഗവൺമെന്റിന്റെ അംഗീകാരത്തോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. വിദ്യാ കൗൺസിലിലും സ്കൂളിന് അംഗികാരമുണ്ട്. അക്കാഡമിക രംഗത്ത് കഴിഞ്ഞ എല്ലാ വർഷങ്ങളിലും 100% വിജയവും ഉയർന്ന ഗ്രേഡും സ്ഥാപനം നേടിയിട്ടുണ്ട്. കുട്ടികളുടെ വളർച്ചക്ക് വൈവിധ്യമാർന്ന സംവിധാനങ്ങൾ സ്ക്കൂൾ ഒരുക്കിയിട്ടുണ്ട്. അൺ എയ് ഡഡ് മേഖലയിൽ ജില്ലയിലെ ശ്രദ്ധേയമായ സ്കൂളാണ് ഈ വിദ്യാലയം. അഞ്ഞൂറോളം വിദ്യാർത്ഥികളും 18 സ്റ്റാഫുമാണ് ഈ സ്കൂളിലുള്ളത് .ജാബിർ മുഹമ്മദ് പ്രിൻസിപ്പലും കെ സിനി പ്രധാന അധ്യാപികയുമാണ്. സുഷീർ ഹസനാണ് സ്കൂളിന്റെ അക്കാഡമിക് ഡയരക്ടർ വി.കെ അബ്ദുല്ലത്തി ഫ് പ്രസിഡണ്ടും പി.കെ സൈഫുദ്ദീൻജ.സെക്രട്ടറിയുമായ വിദ്യാസദനം ഡയരക്ടർ ബോർഡ് എക്സിക്യൂട്ടീവാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾക്കനേതൃത്വം നൽകുന്നത്. പൂർവ്വ വിദ്യാർത്ഥികളിൽ പലരും സെൻട്രൽ യുണിവേഴ്സിറ്റികളിലും വിദേശ രാജ്യങ്ങളിലും ഉപരിപഠനം നടത്തി കൊണ്ടിരിക്കുന്നു.

സൗകര്യങ്ങൾ

സയൻസ് ലാബ്

കമ്പ്യൂട്ടർ ലാബ്

സ്കൂൾ ലൈബ്രറി

മികച്ച സ്കൂൾ മൈതാനം

ഭൗതിക സൗകര്യങ്ങൾ

5 ഏക്കർ സ്ഥലത്ത് നല്ല സ്കൂൾ കെട്ടിടവും വലിയ സ്കൂൾ ഗ്രൗണ്ടും.

മറ്റ് പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ് വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ് പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

2019-20ൽ എൽ എസ് എസ് , യു എസ് എസ് ഓരോ കുട്ടി വീതവും 2020-21ൽ എൽ എസ് എസ് 6 കുട്ടികളും യു എസ് എസ് 2 കുട്ടികളും കരസ്ഥമാക്കി.

അറബിക് കലോൽസവം(പഞ്ചായത്ത് തലം-2019-20)ഓവറോൾ 3ാം സ്ഥാനം

സബ്ജില്ലാ തലം(2019-20)

ഗണിതോൽസവം - വർക്കിംഗ് മോഡൽ - ഒന്നാം സ്ഥാനം എ ഗ്രേഡ്

ഇംഗ്ലീഷ് ഉപന്യാസം - ഒന്നാം സ്ഥാനം എ ഗ്രേഡ്

അറബിക് കലോൽസവം ( സംഭാഷണം,സംഘഗാനം,നിഘണ്ടു നിർമാണം)-ഒന്നാം സ്ഥാനം എ ഗ്രേഡ്

ജില്ലാ തലം

ഗണിതോൽസവം - വർക്കിംഗ് മോഡൽ 3ാം സ്ഥാനം എ ഗ്രേഡ്

എസ് എസ് എൽ സി 2019-20 ൽ 100% വിജയം കൈവരിച്ചു.2020-21 ൽ 100% വിജയവും 56% കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും നേടി.

2021 - 2022 - LSS -6 Students

2021 - 2022 - USS - 3 Students

സ്കൂൾ ചിത്രങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ


  • തിക്കോടി പഞ്ചായത്തിൽ നിന്ന് തിക്കോടി - പുറക്കാട് റോഡ് 4km

പയ്യോളി അങ്ങാടിയിൽ നിന്ന് അകലാപുഴ പുറക്കാട് റോഡ് 2.5


Map