വി.എച്ച്. എസ്.എസ്. വളാഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
(V. H. S. S. Valanchery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വി.എച്ച്.എസ്.എസ്. വളാഞ്ചേരി (വളാഞ്ചേരി ഹയർസെക്കന്ററി സ്കൂൾ,വളാഞ്ചേരി)

വി.എച്ച്. എസ്.എസ്. വളാഞ്ചേരി
മാറ്റം ആഗ്രഹിക്കുന്നുവോ വരൂ ഞങ്ങളുണ്ട് കൂടെ
വിലാസം
വളാഞ്ചേരി

VALANCHERY HIGHER SECONDARY SCHOOL
,
വളാഞ്ചേരി പി.ഒ.
,
676552
,
മലപ്പുറം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ0494 244230
ഇമെയിൽhmvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്19035 (സമേതം)
എച്ച് എസ് എസ് കോഡ്11043
യുഡൈസ് കോഡ്32050800414
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംവളാഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ608
പെൺകുട്ടികൾ167
ഹയർസെക്കന്ററി
ആൺകുട്ടികൾ495
പെൺകുട്ടികൾ337
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാത്തിമക്കുട്ടി എം.പി
വൈസ് പ്രിൻസിപ്പൽശ്രീജ സി.ആർ
പ്രധാന അദ്ധ്യാപികശ്രീജ സി.ആർ
പി.ടി.എ. പ്രസിഡണ്ട്നസീർ തിരൂർക്കാട്
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി സുരേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം എയ്ഡഡ് മേഖലയിലാണ് പ്രവർത്തിക്കുന്നത്. 1951-ൽ സ്ക്കൂൾ സ്ഥാപിച്ചു.ഫസ്റ്റ് ഫോം മുതൽ തേഡ് ഫോം വരെയുള്ള 3 ക്ളാസുകൾ.കുളമംഗലത്തിനടുത്തുള്ള പുത്തൻ കളം എന്നറിയപ്പെടുന്ന ഒരു നാലകെട്ടിലാണ് ഹൈസ്ക്കൂൾ ആദ്യം ആരംഭിച്ചത്. ആദ്യത്തെ ഹെഡ്മാസ്റ്റര് ‍ശ്രി കെ.സി.കെ. രാജയായിരുന്നു.സർവ്വശ്രീ എം.ടി. ശ്രീകുമാരൻ നായർ,വി.എൻ. കൃഷ്ണയ്യർ,എം. ദാമോദരൻ നന്പൂതിരി, ആർ. എൻ. കക്കാട്, തരകൻ അങ്ങാടിപ്പുറം,കുമാരി എം. പി മറിയം എന്നിവർ ആദ്യത്തെ അധ്യാപകർ.1952-ൽ സ്ക്കൂള് ‍വൈക്കത്തൂർ മൈലാടിക്കുന്നിൽ ചെരുവിൽ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.

1955-ൽ വളാഞ്ചേരി ഹൈസ്ക്കൂളിന്റെ (30 ആൺകുട്ടികളും, 10 പെൺകുട്ടികളും ഉൾപ്പെട്ട ) ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി.വളാഞ്ചേരി ഹൈസ്ക്കൂൾ ജില്ലയിലെ മികച്ച വിദ്യാലയമായി മാറികൊണ്ടിരുന്നു.ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തി പരിചയമേളകളിലും,കലാകായിക മല്സരങ്ങളിലും മികവുറ്റ വിദ്യാലയമായി.ഇവിടെ പഠിച്ച നിരവധിക്കുട്ടികൾ ജില്ലാ- സംസ്ഥാന മല്സരങ്ങളിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ മികച്ച നിലവാരം പുലര്ത്തി.1999-ൽ വളാഞ്ചേരി ഹൈസ്ക്കൂൾ- ബോയ്സ് ഹൈസ്ക്കൂൾ, ഗേൾസ് ഹൈസ്ക്കൂൾ എന്നിങ്ങനെ രണ്ട് വിദ്യലയമായി മാറി. 1999 -ൽബോയ്സ് ഹൈസ്ക്കൂൾ വളാഞ്ചേരി ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. ഇന്ന് 5 മുതൽ 12 വരെ ക്ളാസ്സുകളിലാായി 2125 കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്5 മുതൽ.8-വരെയുള്ളകുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിവരുന്നു.9,10 ക്ളാസുകളിൽ പഠിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പി.ടി.എ യുടെ സഹായത്തോടെ ഉച്ചഭക്ഷണം നൽകിവരുന്നുണ്ട്.ഭക്ഷണം ഉണ്ടാക്കുന്നതിന ഒരു പാചകപ്പുരയും സ്ക്കൂളിൽ ഉണ്ട്.ഹൈസ്കൂളിനം ,ഹയർ സെക്കന്ററിക്കുമായി പ്രത്യകം സ്മാർട്ട് റൂമുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി. (NCC)
  • സ്റ്റു‍‍ഡന്റ് പോലീസ് കാഡറ്റ് (SPC)
  • ലിറ്റിൽകൈറ്റ്സ്
  • ദേശീയ ഹരിത സേന (NGC)

വളാഞ്ചേരി ഹൈസ്ക്കൂളിൽ പ്രവർത്തിക്കുന്ന ദേശീയ ഹരിതസേനക്ക് കീഴിൽ പ്രവർത്തിക്കുന്ന ഓസോൺ പരിസ്ഥിതി -ആരോഗ്യ ക്ളബ്ബ് പഠനക്യാന്പുകൾ,ബോധവൽക്കരണ ലഘുലേഖകൾ,പരിസരം വൃത്തിയാക്കൽ,ഔഷധതോട്ട നിർമ്മാണം

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേതാജി സോഷ്യൽ സയൻസ് ക്ളബ്ബ്
  • ഭാഭ സയൻസ് ക്ളബ്ബ്
  • ഗണിത ശാസ്ത്ര ക്ളബ്ബ്
  • അറബിക്ക് ക്ളബ്ബ്
  • ഹിന്ദി ക്ളബ്ബ്






നേർകാഴ്ച

മാനേജ്മെന്റ്

13 അംഗങ്ങളുള്ള മാനേജ് മെന്റ് കമ്മറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പി സുരേഷ് സെക്റട്ടറിയായും ടി. രാധാകൃഷ്ണ മേനോൻ പ്രസിഡന്റായം സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ മാനേജറായും പ്രവർത്തിക്കുന്നു. പ്രിൻസിപ്പൾ എം.പി. ഫാത്തിമക്കുട്ടിയും, വൈ.പ്രിൻസിപ്പളായി സി.ആർ. ശ്രീജയും ചുമതല വഹിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സർവ്വശ്രീ :കെ.സി.കെ. രാജ, പി. രാമുണ്ണി നായർ, വി.കെ.പി.രാമചന്ദ്രൻ, ടി. പദ്മിനി, പി. ജാനകി, വി. പി .കുട്ടിശങ്കരൻ നായർ, കെ. എം. ഗോപാലപ്പിള്ള, കെ. സുമംഗല, ടി വേണുഗോപാൽ, കെ. പി. വാസു, എം.കെ. മെഹമൂദ്, രമണി മെൽക്കെ, കെ.എം. സതി, സി.കെ. ശോഭ, ടി.വി. ഷീല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
  • NH 17 ന് തൊട്ട് വളാഞ്ചേരി ടൗണിൽ നിന്നും 1 കി.മി. അകലത്തായി വൈക്കത്തൂർ -മീന്പാറ റോഡിന് സമീപം(വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിനേയും വളാഞ്ചേരി-കോഴിക്കോട് റോഡിനെ ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡ്)‍ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 55 കി.മി. അകലം
  • കുറ്റിപ്പുറം റയിൽവെ സേറ്റേഷനിൽന്ന്നും 9 കി.മീ. ദൂരം.
  • വളാഞ്ചേരി ടൗണിൽ നിന്നും ഓട്ടോ യിലും എത്താവുന്നതാണ