സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(ST MARYS H S CHERUPUZHA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ
വിലാസം
ചെറുപുഴ

കാക്കയംചാൽ
,
ചെറുപുഴ പി.ഒ.
,
670511
,
കണ്ണൂർ ജില്ല
സ്ഥാപിതം02 - 06 - 1982
വിവരങ്ങൾ
ഫോൺ04985 241199
ഇമെയിൽcherupuzhastmaryshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്13002 (സമേതം)
യുഡൈസ് കോഡ്32021201406
വിക്കിഡാറ്റ02
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചെറുപുഴ പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ399
പെൺകുട്ടികൾ367
ആകെ വിദ്യാർത്ഥികൾ766
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജസ്‍റ്റിൻ മാത്യു
സ്കൂൾ ലീഡർഅഫ്താബ് അബൂബക്കർ
പി.ടി.എ. പ്രസിഡണ്ട്സജി കെ എ
എം.പി.ടി.എ. പ്രസിഡണ്ട്ലളിത സുരേന്ദ്രൻ
അവസാനം തിരുത്തിയത്
10-09-202413002
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂ‍‍‍‍ർ ഉപജില്ലയിലെ മലയോര ഗ്രാമമായ ചെറുപുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂൾ, ചെറുപുഴ.

ചരിത്രം

കുടിയേറ്റ മേഖലയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കു വേണ്ടി റവ.ഫാ.ജോർജ് നരിപ്പാറയുടെയും ഇടവകക്കാരുടെയും കഠിന പ്രയത്നത്തിലൂടെ സെന്റ് മേരീസ് ഫോറോന ദേവാലയത്തിന്റെ തിരുമുറ്റത്ത് സെന്റ് മേരീസ് ഹൈസ്ക്കൂൾ ആരംഭിച്ചു. തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ.സെബാസ്റ്റ്യൻ വള്ളോപ്പിളളിയുടെ മഹനീയ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹു.വനം വകുപ്പു മന്ത്രി ശ്രീ.കെ.പി.നൂറുദീൻ 30.05.1982 ൽ ഈ സ്കൂൾ ഉദ്ഘാടനം ചെയ്തു. ചെറുപുഴ സെന്റ് മേരീസ് പളളിയുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ മാനേജർ റവ.ഫാ. ജോർജ് നരിപ്പാറയും ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ ഒ.ജെ ദേവസ്യയുമായിരുന്നു.കൂടുതൽ ചരിത്രം വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബും അതിൽ 21 കമ്പ്യൂട്ടറുകളുമുണ്ട്. കൂടാതെ സ്മാർട്ട് ക്ലാസ് റൂം, സയൻസ് ലാബ്, ലൈബ്രറി, റീഡിംഗ് കോർണർ ഇവയും സജ്ജീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നേർക്കാഴ്ച
  • പ്രവൃത്തി പരിചയം
  • ലിറ്റിൽകൈറ്റ്സ്
  • സ്റ്റുഡന്റ്സ് കൗൺസിൽ
  • എസ് പി സി
  • ജെ ആ൪ സി
  • സ്കൗട്ട്സ് & ഗൈഡ്സ്.
  • എൻ.സി.സി.
  • സൊഷ്യൽ സർവീസ് ലീഗ്
  • യോഗാ പരിശീലനം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • അഡ്സു (Anti Drug Students' Union)

മാനേജ്മെന്റ്

1982 മുതൽ 1991 വരെ ചെറുപുഴ സെന്റ് മേരീസ് പള്ളിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂൾ 1991 മുതൽ തലശ്ശേരി കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. തലശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി സ്കുൂളിന്റെ രക്ഷാധികാരിയാണ്. ഇപ്പോഴത്തെ മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ ആണ്. ലോക്കൽ മാനേജർ ആയി റവ.ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട് സേവനം അനുഷ്ഠിക്കുന്നു.

മാനേജർമാർ ,പേരും,കാലഘട്ടവും

നമ്പർ പേര് കാലഘട്ടം
1 റവ.ഫാ.ജോർജ് നരിപ്പാറ 1980 1986
2 റവ.ഫാ.മാത്യു വില്ലന്താനം 1995 1998
3 റവ.ഫാ.സെബാസ്റ്റ്യൻ ജോസഫ് കാഞ്ഞിരക്കാട്ട് 1998 2001
4 റവ.ഫാ.ജോൺ വടക്കുമൂലയിൽ 2001 2005
5 റവ.ഫാ.ജോസഫ് വലിയകണ്ടം 2005 2008
6 റവ.ഫാ.ജോസഫ് ആലയ്ക്കൽ 2008 2012
7 റവ.ഫാ.ജോസഫ് മുണ്ടയ്ക്കൽ 2005 2008
8 റവ.ഫാ.ജോർജ് എളൂക്കുന്നേൽ 2008 2012
9 റവ.ഡോ.ജോസഫ് വാരണത്ത് 2012 2017
10 റവ.ഫാ.ജോർജ്ജ് വണ്ടർകുന്നേൽ 2017 2021
11 റവ.ഫാ.ജോസ് വെട്ടിക്കൽ 2021 2024
12 റവ.ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട് 2024

ഹെഡ്മാസ്റ്റർമാർ, പേരും,കാലഘട്ടവും

നമ്പർ പേര് കാലഘട്ടം
1 ശ്രീ.ഒ.ജെ ദേവസ്യാ 1982 1990
2 ശ്രീ.എം.വി ജോർജ് 1990 1994
3 ശ്രീ.കെ.എഫ് ജോസഫ് 1994 2001
4 ശ്രീ.എൻ.സി ജോസ് 2001 2003
5 ശ്രീ.കെ.സി മത്തായി 2003 2006
6 ശ്രീ.എം.എ ഫ്രാൻസിസ് 2006 2009
7 ശ്രീ.പി.സി ജോർജ് 2009 2010
8 ശ്രീ.അഗസ്റ്റിൻ ജോസഫ് 2010 2013
9 ശ്രീ.പി.ജെ ഫ്രാൻസിസ് 2013 2015
10 ശ്രീ.തോമസ് കെ.എം 2015 2018
11 ശ്രീ.ജോർജ് പി.എം 2018 2019
12 ശ്രീമതി.സോഫിയ ചെറിയാൻ കെ 2019 2021
13 ശ്രീ. ജസ്റ്റിൻ മാത്യു 2021

സാമൂഹ്യ മാധ്യമം

Instagram: https://www.instagram.com/stmaryshs_cherupuzha?igsh=MXJsMGJxb3NoaTkwcw%3D%3D&utm_source=qr

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബിജു തോമസ് പുളളിക്കാട്ടിൽ
  • ഡായി കുര്യൻ പാലക്കുടിയിൽ
  • ഷിജു ജോൺ കഞ്ചിറക്കാട്ടിൽ
  • ജോസ്ലീന കെ.ജെ കാച്ചപ്പള്ളിൽ
  • പെരിങ്ങേത്ത് ബിന്ദു , സിന്ധു
  • കാവാലം ജിജി, ജിയോ

മറ്റു പേജുകൾ

സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/നേട്ടങ്ങൾ
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/D C L News
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/NCC
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/SPC
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/JRC
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/SCOUT&GUIDE
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/സ്കൂൾ ആരംഭം മുതൽ ഇവിടെ നിന്നും റിട്ടയർ ചെയ്തവർ

വഴികാട്ടി

  • പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും പയ്യന്നൂർ ബസ് സ്റ്റാന്റിലെത്തി അവിടെ നിന്ന് കിഴക്കോട്ട് നിർദ്ദിഷ്ട പയ്യന്നൂർ-ചെറുപുഴ സ്റ്റേറ്റ്ഹൈവേയിൽ കൂടി 30 കി.മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
  • NH 17 ൽ പിലാത്തറയിൽ നിന്ന് മാതമംഗലം വഴി 30 കി.മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
  • തളിപ്പറമ്പ് നഗരത്തിൽ നിന്ന് കരുവഞ്ചാൽ, ആലക്കോട്, തേർത്തല്ലി വഴി 45 കി.മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.


Map