ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
(Govt.Boys H. S. S. Wadakkanchery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി
വിലാസം
ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ, വടക്കാഞ്ചേരി

ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ, വടക്കാഞ്ചേരി
,
വടക്കാഞ്ചേരി പി.ഒ.
,
680582
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1871
വിവരങ്ങൾ
ഫോൺ04884 232460
ഇമെയിൽgbhswky24033@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24033 (സമേതം)
എച്ച് എസ് എസ് കോഡ്08021
വി എച്ച് എസ് എസ് കോഡ്908016
യുഡൈസ് കോഡ്32071703904
വിക്കിഡാറ്റQ64088295
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കാഞ്ചേരിമുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ615
പെൺകുട്ടികൾ0
ഹയർസെക്കന്ററി
ആൺകുട്ടികൾ118
പെൺകുട്ടികൾ211
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ113
പെൺകുട്ടികൾ67
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രമോദ് എസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽവിജന എ വി
വൈസ് പ്രിൻസിപ്പൽവേണുഗോപോലൻ പി വി
പ്രധാന അദ്ധ്യാപികപൊന്നമ്മ ഇ കെ
പി.ടി.എ. പ്രസിഡണ്ട്വിനോദ് എ കെ
എം.പി.ടി.എ. പ്രസിഡണ്ട്സജിനി ജിപ്സൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1877-ൽ വടക്കാഞ്ചേരിയിൽ ഒരു പ്രൈമറി സ്ക്കൂൾ ഉണ്ടായിരുന്നുവെന്ന് തീർച്ച. തലപ്പിള്ളി താലൂക്കിന്റെ തലസ്ഥാനമായ വടക്കാഞ്ചേരി പട്ടണത്തിൽ ഹൈസ്ക്കൂൾ സ്ഥാപിതമായിട്ട് നൂറിലധികം വർഷങ്ങളായി എന്നല്ലാതെ കൃത്യമായി ഏതാണ്ടിലാണ് അതാരംഭിച്ചതെന്ന് പറയാൻപ്രയാസമാണ്. വടക്കാഞ്ചേരി ഹൈസ്ക്കൂൾ പഴയ കൊച്ചി രാജ്യത്തിന്റെ നെല്ലറയായ തലപ്പിള്ളി താലൂക്കിന്റെ തലച്ചോറും ഹൃദയവുമായാണ് വളരെക്കാലം പ്രശോഭിച്ചത്. ഇന്നും ആ മഹത്തായ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നു.ഭരണരംഗത്തും നടനരംഗത്തും രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും പില്ക്കാലത്തു പ്രഗത്ഭരായിത്തീർന്ന പലർക്കും പിച്ച വെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു. പഴയ കൊച്ചി രാജ്യത്തിൻറ നെല്ലറയായ തലപ്പിള്ളി താലൂക്കിലന്റെ തലച്ചോറും ഹൃദയവുമാണ് വടക്കാഞ്ചേരി ഗവ: വോക്കേ​​ഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ. തൃശ്ശുർ ജില്ലയുടെ വിദ്യാഭ്യാസ വികസന കാര്യത്തിൽ നിസ്തുലമായ സംഭാവന അർപ്പിച്ചിട്ടുളള വിദ്യാലയമാണ് വടക്കാഞ്ചേരി ഗവ: വോക്കേ​​ഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ. .ഒരു നൂററാണ്ടിലധികമായി മാതൃകാപരമായ പ്രവർത്തനത്തിലൂടെ നിരവധി പ്രതിഭാധനർക്ക് ഈ കലാലയം ജന്മം നല്കിയിട്ടുണ്ട്. 1990-ൽ ഇതൊരു ഗവ: വോക്കേ​​ഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി മാറി. പിന്നീട് 1998-ൽ ‍ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ നിലവിൽ വന്നു.

ചരിത്രം

വടക്കാഞ്ചേരിയിലെ ഇന്നത്തെ ഹൈസ്ക്കൂളിന്റെ ആരംഭം ഒരു പ്രൈമറി സ്ക്കൂളിൽ നിന്നായിരിക്കണം എന്നതിന് തർക്കമില്ല. ആ പ്രൈമറി സ്ക്കൂൾ ഒരു സ്വകാര്യ സ്ക്കൂളായിരുന്നുഎന്നും പിന്നിട് അതിന് ഗ്രാൻറ് കിട്ടിയിരുന്നു എന്നും ഊഹിക്കാവുന്നതാണ്. 1877-ൽ വടക്കാഞ്ചേരിയിൽ ഒരു പ്രൈമറി സ്ക്കൂൾ ഉണ്ടായിരുന്നുവെന്ന് തീർച്ച.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക...

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2001 - 02 കെ വിജയകുമാരി
2002 - 03 കെ ബി ഹരിദാസ്
2003 - 04 നാൻസി സക്കറിയ
2004 ആർ രവീന്ദ്രൻ നായർ
2004 - 05 കെ കെ അയ്യപ്പൻ
2005 - 07 ഡേവിഡ് സ്റ്റീഫൻ
2007 - 08 വി എ കൊച്ചു
2008 - 11 എൻ ബി രാഗിണി
2011 - 12 പി സുജാത
2012 - 14 ജയപ്രകാശൻ സി
2014 - 17 സി കമലാദേവി
2017 - 20 ഡെന്നി ജോസഫ് ഇ ജെ
2020 സരോജിനി എം
2020 - 2021 ബിന്ദു ടി പി
2021 - പൊന്നമ്മ ഇ കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഈ വിദ്യാലയത്തിൽ പഠിച്ചുയർന്ന് ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഔന്നത്യം പുലർത്തിയവരും പ്രശസ്തിയുടെ ഉത്തുംഗശ്രേണിയിൽ വിരാജിച്ചവരുമായ അനേകമനേകം പ്രഗല്ഭരിൽ ചിലർ.

ദേശീയപ്രവർത്തകൻ, രാഷ്ട്രീയപ്രവർത്തകൻ, സ്വാതന്ത്ര്യ സമരസേനാനി, പത്രപ്രവർത്തകൻ, സാംസ്കാരികപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനും അതുല്ല്യവാഗ്മിയുമായ ആർ.എം. മനയ്കലാത്ത്.

സരസ കവിയും സാഹിത്യകാരനും അനുഗ്രഹീതപ്രതിഭാധനനുമായിരുന്ന ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ.

റിട്ട. ഹൈക്കോർട്ട് ജസ്ററിസ് ജി. വിശ്വനാഥയ്യർ.

റിട്ട.ജസ്ററിസ് എം.പി. മേനോൻ.

റിട്ട.ജസ്ററിസ് പി.കെ. സുബ്രഹ്മണ്യയ്യർ.

സംസ്ഥാന പോലീസ് മേധാവിയായിരുന്ന പി. കെ. വെങ്കിടാചലം (IPS).

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രൈവററ് സെക്രട്ടറിയായിരുന്ന എൻ.കെ. ശേഷൻ.

എത്യോപ്യൻ ചക്രവർത്തി ഹെയ്ലി സലാസിയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന എൻ. വെങ്കിടേശ്വരൻ.

ഇന്ത്യൻ സൈന്യത്തിലെ മേജർ ജനറലായിരുന്ന പി.കെ. രാംകുമാർ.

ഇന്ത്യൻ നേവിയിൽ കമ്മീഷൻ റാങ്കിൽ ലഫ്ററ്നൻററ് ആയിരുന്ന എം. മൊഹിയുദീൻ മുഹമ്മദ്.

മുൻകൊച്ചിമന്ത്രിയും അഭിഭാഷകപ്രമുഖനുമായിരുന്ന കൊടയ്ക്കാടത്ത് ബാലകൃഷ്ണമേനോൻ.

അഭിഭാഷകപ്രമുഖനും സാംസ്കാരികനായകനുമായിരുന്ന കെ.എൻ. മേനോൻ ( കൊടയ്ക്കാടത്ത് അപ്പുണ്ണി മേനോൻ) ടൈംസ് ഓഫ് ഇന്ത്യ ചീഫ് എക്സിക്യുട്ടീവ് പി.ആർ.കൃഷ്ണമൂർത്തി. മുൻ പി.ടി.ഐ. ചെയർമാനും ഇപ്പോഴത്തെ പ്രസ്സ് അക്കാദമി ചെയർമാനുമായ വി.പി. രാമചന്ദ്രൻ.

മാതൃഭുമി പത്രാധിപർ, കമ്മ്യുണിസ്ററ് പാർട്ടിയുടെ ദേശീയ നേതാവ് എന്നീ നിലകളിൽ പ്രാഗൽഭ്യം തെളിയിച്ച പി. നാരായണൻ നായർ.

രാജ്യസഭാംഗം, സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ്അംഗം എന്നീ നിലകളിൽ വിഖ്യാതനായ എൻ.കെ. കൃഷ്ണൻ.

വേൾഡ് ലേബർ ബാങ്ക് സെക്രട്ടറി തച്ചോടി നാരായണൻകുട്ടി.

ഫെഡറൽ ബാങ്ക് ചെയർമാൻ എം.പി.കെ. നായർ.

അഭിഭാഷകപ്രമുഖനും പ്രസിദ്ധ ചെറുകഥാകൃത്തും സാമൂഹികസാംസ്കാരികരംഗത്തെ പ്രഗൽഭനായ പ്രവർത്തകനും 'എഴുത്തച്ഛൻ-ഒരവലംബഗ്രന്ഥം', വടക്കാഞ്ചേരി മുൻസിഫ് കോടതിയുടെ ശതാബ്ദി സോവനീ൪ എന്നിവയുടെ എഡിറ്ററുമായിരുന്ന എം. കൃഷ്ണൻ കുട്ടി.

പ്രഗൽഭനായ അഭിഭാഷകനും 'അർദ്ധനഗ്നൻ' തുടങ്ങിയ വിഖ്യാത നോവലുകളുടെ രചയിതാവുമായ പുഴങ്കര ബാലനാരായണൻ.

അഡ്വക്കേറ്റ് ജനറൽ എം.ബി. കുറുപ്പ്.

പ്രസിദ്ധ ശാസ്ത്രജ്ഞനായ ഡോ. എ.ഡി. ദാമോദരൻ.

ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന ഡോ. മാലതി.

ഏഷ്യയിലെ ഏറ്റവും വലിയ നോവലായ 'അവകാശി'കളുടെ കർത്താവും വിഖ്യാതങ്ങളായ മറ്റനേകം നോവലുകളുടെ രചയിതാവും അമൂല്ല്യമായ ഗ്രന്ഥശേഖരത്തിന്റെ ഉടമയും അതുല്ല്യ പ്രതിഭാശാലയുമായിരുന്ന എം.കെ.മേനോൻ (വിലാസിനി).

നാടകകൃത്ത്, തിരക്കഥാകൃത്ത്, ചെറുകഥാകൃത്ത്,നാടക സംവിധായകൻ എന്നീ നിലകളിൽ പ്രഗൽഭനായ, ഏറ്റവും മികച്ച നാടകകൃത്തിനുളള സംസ്ഥാന ഗവൺമെന്റ് അവാർഡ് നേടിയ മാനി മുഹമ്മദ്.

പ്രൊഫഷണൽനാടകനടൻ,ആകാശവാണി ആർട്ടിസ്ററ് എന്നീ നിലകളിൽ പ്രസിദ്ധനായ, ഏററവും മികച്ച രണ്ടാമത്തെ നടനുളള സംസ്ഥാന ഗവൺമെന്റ് അവാർഡ് നേടിയ ആർ. രാഘവൻ നായർ. തൃശ്ശൂർ നാടകഭവന്റെ ' ആർട്ടിസ്ററ് ഒഫ് ദി ഇയർ ' അവാർഡ് നേടിയ ‍നാടകനടൻ, നാടക സംവിധായകൻ , ഭാഷാസ്നേഹി എന്നീ നിലകളിൽ പ്രസിദ്ധനായ സെയിൽസ് ടാക്സ് അസി. കമ്മീഷണർ കെ. കൃഷ്ണൻകുട്ടി.

വഴികാട്ടി

Map