ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന

Schoolwiki സംരംഭത്തിൽ നിന്ന്
(G H S S KARUPADANNA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിൽ ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കരൂപ്പടന്ന എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്.എസ് കരൂപ്പടന്ന.

ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന
GHSS KARUPADANNA
വിലാസം
കരൂപ്പടന്ന

കരൂപ്പടന്ന
,
കരൂപ്പടന്ന പി.ഒ.
,
680670
,
തൃശ്ശൂർ ജില്ല
സ്ഥാപിതം19 - 09 - 1924
വിവരങ്ങൾ
ഫോൺ0480 2860348
ഇമെയിൽghsskarupadanna@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23051 (സമേതം)
എച്ച് എസ് എസ് കോഡ്08027
യുഡൈസ് കോഡ്32071601701
വിക്കിഡാറ്റQ64090805
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ415
പെൺകുട്ടികൾ321
ആകെ വിദ്യാർത്ഥികൾ1080
അദ്ധ്യാപകർ46
ഹയർസെക്കന്ററി
ആൺകുട്ടികൾ213
പെൺകുട്ടികൾ131
ആകെ വിദ്യാർത്ഥികൾ344
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽHema
പ്രധാന അദ്ധ്യാപികറംല വി.എം
പി.ടി.എ. പ്രസിഡണ്ട്Ismail
എം.പി.ടി.എ. പ്രസിഡണ്ട്ജാസ്മിൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കരൂപ്പടന്ന[1] പഴയ കൊച്ചി സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു കായലോര തുറമുഖ പട്ടണമായിരുന്നുവെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ചേര സാമ്രാജ്യത്തിൻറെ പടിവാതിൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈപ്രദേശം കേരളത്തിലെ അതിപ്രാചീന ഗതാഗത കേന്ദ്രങ്ങളിൽവെച്ച് ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. പഴയകൊച്ചി രാജ്യത്തിൻറെ തലസ്ഥാനമായ എറണാകുളത്തെയും രാജധാനിയായ തൃപ്പൂണിത്തറയേയും കൊച്ചിയുടെ വടക്കൻ ജില്ലകളുമായി കൂട്ടിമുട്ടിച്ചത് കരൂപ്പടന്നയായിരുന്നു. കരൂപ്പടന്ന ബംഗ്ലാവും ഊട്ടുപുരയും കൊച്ചി രാജാവിൻറെ ഔദ്യോഗിക രേഖകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കൽ വിദ്യഭ്യാസ വകുപ്പിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ കരൂപ്പടന്ന വഴി കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വഴിയിൽ കരൂപ്പടന്നയേയും കരൂപ്പടന്നയിലെ ജനങ്ങളെകുറിച്ചും അറിയാനിടയായി. അതിൻറെ ഫലമായി ഇവിടത്തെ ജനങ്ങളെ വിദ്യാസന്പന്നരാക്കാനുള്ള ഉദേശ്യത്തോടുകൂടി മുസാഫരി കുന്നിലെ ചന്തയിൽ ഒരു എൽ.പി.സ്ക്കൂൾ തുടങ്ങുവാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തി. ഈ നിർദ്ദേശമനുസരിച്ച് സർക്കാർ ഉടനെ സ്ക്കൂൾ തുടങ്ങി. അങ്ങനെയാണ് കരൂപ്പടന്ന ചന്തയിൽ വിദ്യാഭ്യാസത്തിൻറെ വിത്ത് വീണ് ഈ സരസ്വതി ക്ഷേത്രം പൊട്ടി മുളച്ചത്. പിന്നീട് സ്ക്കൂൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഈ വിദ്യാലയം പടിപടിയായി വളർന്ന് ഈ അവസ്ഥയിലെത്തി. 1955 എസ്.എസ്.എൽ.സി. ആദ്യബാച്ച് പുറത്തിറങ്ങി. 1964ൽ എസ്.എസ്.എൽ.സി.പരീക്ഷയുടെ കേന്ദ്രമായി പ്രഖ്യാപിച്ചു. 04.08.2000 ൽ ഈ വിദ്യാലയം ഹയർ സെക്കന്ററി സ്ക്കൂളാക്കി ഉയർത്തി. 2002 മുതൽ I.T@ Schoolപ്രവർത്തനം ആരംഭിച്ചു. കരൂപ്പടന്ന സ്ക്കൂൾ ഇന്ന് ഇന്ന് പ്രീ പ്രൈമറി മുതൽ പ്ലസ്ടൂ വരെ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ വിദ്യാലയമായി പ്രവർത്തിക്കുന്നു. പഠനപാഠ്യേതര വിഷയങ്ങളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മുൻപന്തിയിലാണ്. കരൂപ്പടന്നയുടെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ ഈ വിദ്യാലയം പ്രസക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. കാലഘട്ടത്തിനനുസരിച്ചുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ,ഐ.ടി.സാധ്യതകളടക്കം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പഠനം നടക്കുന്നത്. ഈ വിദ്യാലയം വിദ്യാഭ്യാസ ജില്ലാതലത്തിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലും ഉപജില്ലാ തലത്തിൽ കൊടുങ്ങല്ലർ ഉപജില്ലയുടെ പരിധിയിലുമാണ്. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഏക ഹയർ സെക്കൻററി സ്ക്കൂൾ എന്ന പ്രത്യേകതയും ഈ വിദ്യാലയത്തിനുണ്ട്. ഹയർ സെക്കൻററി വിഭാഗത്തിലെ കംപ്യൂട്ടർ സയൻസ്, കോമേഴ്സ്, ബയോളജി എന്നീ വിഭാഗങ്ങളിൽ ബാച്ചുകൾ ഉണ്ട്.

  • SH 23 ന് കൊടുങ്ങല്ലൂർ പട്ടണത്തിൽ നിന്നും 6.5 കി.മി. അകലത്തായി ഇരിങ്ങാലക്കുട റോഡിൽ സ്ഥിതിചെയ്യുന്നു.
  • കൂടുതൽ കാണുക

ഭൗതികസാഹചര്യങ്ങൾ

വെള്ളാങ്ങല്ലുർ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളായ ഈ സ്കൂൾ കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തു നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ ഉൾപ്പെട്ടതിന്റെ ഭാഗമായി കിഫ്ബിയുടെ അഞ്ചുകോടി പദ്ധതിയിൽ കെട്ടിടനിർമ്മാണം പൂർത്തിയാക്കി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് 2020ഫെബ്രുവരി 20നു ഉദ്ഘടാനം നിർവഹിച്ചു . മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്സ്കൂളിന് 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കംപ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും ,യുപിക്കും ഹൈസ്കൂളിനും ശാസ്ത്രലാബുകളുണ്ട് ,വിശാലമായ വായനശാലയും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ കാണുക


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നമ്പർ   പേര്   സ്ഥലം   പഠിച്ച വര്ഷം

മാനേജ്മെന്റ്

കേരള സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വർഷം   പ്രധാനാദ്ധ്യാപകന്റെ പേര്
2018-2020 ജയലക്ഷ്മി എം
2020june-2020 sep ഷീബ
2020sep-2021july സുരേഷ് കെ കെ
2021-2022 ശോഭ ടി പി
2022-2024 സുഷ K S
2024- റംല വി.എം


അദ്ധ്യാപകർ   , അനദ്ധ്യാപകർ 
വിഷയം എണ്ണം
മലയാളം 2
ഇംഗ്ലീഷ് 1
ഹിന്ദി 1
സോഷ്യൽ സയൻസ് 1
ഫിസിക്കൽ സയൻസ് 2
നാച്ചുറൽ സയൻസ് 1
ഗണിതം 2
പ്രൈമറി അധ്യാപകർ 7
ക്ലാർക്ക് - 1
ഓഫീസ് അസ്സിസ്റ്റൻസ് 2
എഫ് ടി എം 1


വഴികാട്ടി

|}കൊടുങ്ങല്ലൂരിൽനിന്നും ഇരിഞ്ഞാലക്കുട റൂട്ടിൽ ആറു  കിലോമീറ്റർ  ദൂരം കരൂപ്പടന്ന  

Map

[2]

അവലംബം