ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സ്കൂൾ പ്രവേശന മുന്നൊരുക്കം

മെയ് 19,20 തീയതികളിലെ സ്കൂൾ പ്രവേശന മുന്നോടിയായി എസ്.പി.സി കേ‍ഡറ്റുകൾ സ്കൂളും പരിസരവും പി.ടി.എ യുടെ സഹായത്തോടെ വൃത്തിയാക്കുകയും സ്കൂൾ വെജിറ്റബിൾ ഗാർഡൻ നിർമ്മാണത്തിനായി പുതിയ നിലം ഒരുക്കുകയും ചെയ്തു. ഓരോ കേഡറ്റുകളും മൂന്ന് ഗ്രോബാഗുകൾ കൊണ്ടുവരികയും അവരുടെ നേതൃത്വത്തിൽ പരിപാലിക്കുകയും ചെയ്കു.

സമ്മർ ക്യാമ്പ്

മെയ് 26,27,28 തീയതികളിൽ എസ്.പി.സി സമ്മർ ക്യാമ്പ് സംഘടിപ്പിക്കുകയും വിവിധ വിഷയങ്ങളിൽ പ്രഗല്ഭരായ വ്യക്തികൾ ക്ലാസുകൾ നല്കുകയും ചെയ്തു.

റെയിൻ വാട്ടർ ഹാർവസ്റ്റിംഗ്

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി സ്കൂളിലെ കിണറും പരിസരവും എസ്.പി.സി. കേ‍ഡറ്റുകൾ പൂർവ്വവിദ്യാർത്ഥികളുടെയും പി.ടി.എ യുടെയും സഹകരണത്തോടെ വൃത്തിയാക്കി.

ഓണം ക്യാമ്പ്

സെപ്റ്റംബർ 3,4,5 തീയതികളിൽ സംഘടിപ്പിച്ച SPC യുടെ ഓണം ക്യാമ്പ് 'ചിരാത് ' വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഷറഫുദ്ദീൻ പതാക ഉയർത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർ‍ഡ് മെമ്പർ ശ്രീ സദക്കത്തുള്ള SPC PTA President ശ്രീ അബ്ദുള്ളക്കുട്ടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു. Honest, Integrity and Trust എന്ന വിഷയത്തിൽ അഡ്വ. സ്മിത പ്രസാദ് നയിച്ച ക്ലാസ് കുട്ടികൾക്ക് പുതിയ അറിവുകൾ ഉണ്ടാക്കി. Honesty Shop Brain storming Section മതിലകം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറും Edu. Social activist ഉം ആയ ശ്രീ. ഷറഫുദ്ദീൻ , സോഷ്യൽ വർക്കർ ആയ ശ്രീമതി. വിധു എന്നിവർ നയിച്ചു. Our responsibility to the poor എന്ന വിഷയത്തിൽ അധ്യാപികയും സാമൂഹ്യപരിഷ്കർത്താവുമായ മീര ടീച്ചർ ക്ലാസ്സ് എടുത്തു. അദ്ധ്യാപക ദിനാഘോഷം, ഓണാഘോഷം എന്നിവ ക്യാമ്പിന് മാറ്റ് കൂട്ടി. സെപ്. അഞ്ചിന് നടന്ന സമാപനസമ്മേളന. എച്ച.എം സുഷടീച്ചർ നേതൃത്വം നല്കുി.

വയോജനദിനം

ലോക വയോജനദിനവുമായി ബന്ധപ്പെട്ട് ഓരോ കേഡറ്റുകളും അവരവരുടെ വീടിന് സമീപമുള്ള വൃദ്ധജനങ്ങളെ സന്ദർശിക്കുകയും അവരുമായി സ്നേഹസംഭാഷണം നടത്തുകയും ചെയ്തു. അവരോട് അനുഭവങ്ങൾ ചോദിച്ച് മനസ്സിലാക്കി, അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ അറിയുകയും ചെയ്തു. അവരോടൊപ്പം ഫോട്ടോ എടുക്കുകയും മധുരം നല്കുകയും ചെയ്തു. ഇത് എല്ലാവരിലും സന്തോഷം ഉളവാക്കി. ഇടക്ക് ഇതുപോലെ വന്നു കാണണമെന്നും അവർ ആഗ്രഹം പ്രകടിപ്പിച്ചു.

ബോധവല്കരണ ക്ലാസ്

ലഹരിക്കെതിരെ കുട്ടികളെ ബോധവല്കരിക്കുന്നതിനായി ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത മജീഷ്യനും All India Magic & Hypnotic Organisation State Award ജേതാവുമായ ശ്രീ നജീബ് എക്സൽ നയിച്ച ക്ലാസ് വളരെ ആകർഷകകമായിരുന്നു. തുടർന്ന് ലഹരി മനുഷ്യന് ആപത്ത് എന്ന സന്ദേശം ഉൾക്കൊള്ളുന്ന തെരുവ് നാടകം, ഫ്ലാഷ് മോബ് എന്നിവയും അരങ്ങേറി.

പാസ്സിംഗ് ഔട്ട് പരേഡ്

കരൂപ്പടന്ന ഗവൺമെന്റ് ഹൈസ്കൂളും നടവരമ്പ് ഗവൺമെന്റ് ഹൈസ്കൂളും സംയുക്തമായി 28/02/2024 ന് രാവിലെ 8.30ന് നടവരമ്പ് സ്കൂളിൽ പാസ്സിംഗ് ഔട്ട് പരേ‍ഡ് നടത്തി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസി‍ഡന്റ് ശ്രീമതി ലതാ ചന്ദ്രൻ മുഖ്യാതിഥിയായി എത്തി. ജനപ്രതിനിധികളും അദ്ധ്യാപകരും രക്ഷകർത്താക്കളും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ അനിൽ കുമാർ സാറാണ്. രണ്ട് വിദ്യാലയങ്ങളിൽ നിന്നായി 86 കുട്ടികൾ പരേഡിൽ പങ്കെടുത്തു. മാർച്ച് പാസ്റ്റിനും റിവ്യൂ ഓർ‍ഡർ മാർച്ചിനും ശേഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസി‍ഡണ്ട് ശ്രീമതി ലത ചന്ദ്രൻ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. ഇൻ‍‍ഡോർ ഔട്ട് ‍ഡോർ ആക്ടിവിറ്റികളിൽ മിപവ് പുലർത്തിയ കേ‍‍ഡറ്റുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ പരിപാടികൾക്ക് ശേഷം 9.30 തോടെ പരിപാടി അവസാനിച്ചു.