എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി

(F.O.H.S.S. Padinhattumuri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി
വിലാസം
പടിഞ്ഞാറ്റുമ്മുറി

676506
,
മലപ്പുറം ജില്ല
സ്ഥാപിതം07 - ജുലായ് - 1997
വിവരങ്ങൾ
ഫോൺ04933-241 422
ഇമെയിൽfazfarihss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18103 (സമേതം)
യുഡൈസ് കോഡ്32051500319
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅൺ എയ്ഡഡ്
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ,+1,+2
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ188
പെൺകുട്ടികൾ162
ആകെ വിദ്യാർത്ഥികൾ350
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുസ്സലാം
അവസാനം തിരുത്തിയത്
07-02-2026FOHSS Padinhattummuri
ക്ലബ്ബുകൾ
പ്രോജക്ടുകൾ




  • കേരളത്തിനകത്തും പുറത്തുമുള്ള അനാഥരും അഗതികളുമായി പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തെ ഭൗതികവും, മതപരവുമായ വിദ്യാഭ്യാസം നൽകി വളർത്തിയെടുത്ത പടിഞ്ഞാറ്റുംമുറി എം.എ.എഫ്.എം ഓർഫനേജിന് കീഴിൽ സ്ഥാപിക്കപ്പെട്ട, മലപ്പുറം ജില്ലയുടെ വിഹായസ്സിൽ ഒരു നക്ഷത്രം കണക്കെ തിളങ്ങി നിൽക്കുന്ന മഹോന്നത സ്ഥാപനമാണ് ഫസ്‌ഫരി ഓർഫനേജ് ഹയർ സെക്കണ്ടറി സ്‌കൂൾ പടിഞ്ഞാറ്റുംമുറി.

ചരിത്രം

ഒരു പുരുഷായുസ്സ് മുഴുവനും ഉന്നത വിദ്യാഭ്യാസ പ്രചരണത്തിനും സമുദായ സേവനത്തിനുമായി അർപ്പിച്ച സമുന്നതനായ ഒരു മഹാ പണ്ഡിതമായിരുന്നു മർഹൂം മൗലാനാ അബ്‌ദുറഹ്‌മാൻ ഫസ്‌ഫരി എന്ന കുട്ടി മുസ്‌ലിയാർ (മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ ഒരു മുസ്‌ലിം കേന്ദ്രമാണ് കടലുണ്ടി പുഴയുടെ തീരപ്രദേശമായ പള്ളിപ്പുറം. മലപ്പുറം ജില്ലയിൽ മുസ്‌ലിംകൾ ആദ്യ കാലത്തു തന്നെ അധിവസിച്ച പ്രദേശങ്ങളിലൊന്നാണിത്. പള്ളിപ്പുറം എന്നതിന്റെ അറബി മൊഴി മാറ്റമാണ് ഫള്ഫർ. പള്ളിപ്പുറം സ്വദേശി എന്ന അർത്ഥത്തിൽ ഫള്ഫരി/ഫസ്‌ഫരി എന്ന് പറയുന്നു. ആദ്യ കാലത്ത് പടിഞ്ഞാറ്റുംമുറി എന്നത് പള്ളിപ്പുറത്തിന്റെ ഒരു ഭാഗമായാണ് അറിയപ്പെട്ടിരുന്നത്.ദക്ഷിണേദ്യയിലെ ഏറ്റവും വലിയ ഇസ്ലാംമത വിദ്യാഭ്യാസ കേന്ദ്രമായ തമിഴ്‌നാട്ടിലെ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളേജിന്റെ പ്രിൻസിപ്പലായിരിക്കെ 1974 ൽ അദ്ദേഹം അന്തരിച്ചു. തുടർന്ന് വായിക്കുക

സാരഥികൾ

ഭൗതികസൗകര്യങ്ങൾ

ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1979 ജൂൺ 1 ന് പള്ളിക്കൂടമായി പിറവിയെടുത്ത ഒ.യു.പി.എസ് പടിഞ്ഞാറ്റുമുറി സ്കൂൾ  ഇന്ന് ജന മനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. അനുദിനം സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപിച്ചു കിടക്കുന്ന സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് എല്ലാ വിധത്തിലും പരിപൂർണ്ണ സൗകര്യങ്ങൾ ഒരുക്കാൻ പി.ടി.എയും മാനേജ്മെൻറും നിരന്തരം തയ്യാറാവുന്നു.ഈ പ്രദേശത്ത് താമസിക്കുന്ന  വീത ആളുകളുടെയും പൂർവ വിദ്യാർത്ഥികളുടെയും പങ്ക് ഇതിൽ ഏറെ വലുതാണ്.

വിദ്യാലയ കാഴ്ചപ്പാട്

വിദ്യാഭ്യാസം എന്ന മൂല്യത്തെ ആധാരമാക്കി പ്രവർത്തിക്കുന്ന എഫ് ഒ എച്ച് എസ് പടിഞ്ഞാറ്റുമുറി, വിദ്യാർത്ഥിയുടെ ബൗദ്ധിക-മാനസിക-സാമൂഹിക വളർച്ചയ്ക്ക് അനുകൂലമായ വൈവിധ്യമാർന്ന പഠനാനുഭവങ്ങൾ ഒരുക്കുന്ന വിദ്യാലയമായി നിലകൊള്ളുന്നു. പാഠപുസ്തക അധിഷ്ഠിത അറിവിനൊപ്പം ഭാഷ, ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയുടെ പ്രായോഗിക പ്രയോഗങ്ങൾ, സർഗാത്മകവും സഹപാഠ്യവുമായ പ്രവർത്തനങ്ങൾ എന്നിവ വിദ്യാർത്ഥിയുടെ വ്യക്തിത്വവികാസത്തിന് അനിവാര്യമാണെന്ന് സ്കൂൾ വിശ്വസിക്കുന്നു.

എഴുത്ത്, വരച്ചിൽ, കലാപ്രകടനങ്ങൾ, ശാസ്ത്രീയ നിരീക്ഷണം, വിമർശനാത്മക ചിന്ത, ചോദ്യങ്ങൾ ചോദിക്കാനുള്ള ആത്മവിശ്വാസം, ആശയാവിഷ്കാരം എന്നിവ വളർത്തുന്ന പഠനാന്തരീക്ഷമാണ് സ്കൂളിൽ സൃഷ്ടിച്ചിരിക്കുന്നത്. അക്കാദമിക് മികവിന്റെ പരമോന്നതി പാഠ്യവും സഹപാഠ്യവുമായ പ്രവർത്തനങ്ങൾ പരസ്പരം വിളക്കിച്ചേർക്കുന്ന സമഗ്ര വിദ്യാഭ്യാസ സമീപനത്തിലൂടെയേ സാധ്യമാവുകയുള്ളു.(വിദ്യാലയ കാഴ്ചപ്പാട്, എന്ത് എന്തിന്?)

സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

തനതു പ്രവർത്തനങ്ങൾ

ഉപതാളുകൾ


  വിദ്യാർത്ഥികൾ   അധ്യാപകർ   പി.ടി.എ   അധ്യാപകരുടെ രചനകൾ   ഓർമ്മച്ചിത്രങ്ങൾ   വിദ്യാർത്ഥികളുടെ രചനകൾ   ദുരിതാശ്വാസം

വായനാമൂല

* 5 ദിനപ്പത്രങ്ങൾ പ്രതിദിനം വരുത്തുന്നു
* അനുകാലികങ്ങൾ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ശേഖരിച്ച് ഉപയോഗപ്പെട്ത്തുന്നു
* പത്ര വാർത്തയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൽകുന്നു

ഓൺലൈൻ ഇടം

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ പടിഞ്ഞാറ്റുമ്മുറിയുടെ ഹൃദയഭാഗത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
  • മഞ്ചേരി-പെരിന്തൽമണ്ണ റോഡിലെ വള്ളിക്കാപ്പറ്റയിൽനിന്ന് 4 കിലോമീറ്ററും, മലപ്പുറം -പെരിന്തൽമണ്ണ റോഡിലെ കൂട്ടിലങ്ങാടിയിൽനിന്ന് മൂന്നു കിലോമീറ്ററും യാത്രചെയ്താൽ സ്കൂളിലെത്താം.
  • മലപ്പുറം നഗരത്തിൽനിന്ന് ആറു കി.മീയും മഞ്ചേരി നഗരത്തിൽനിന്നു പത്തു കി.മീയും, പടിഞ്ഞാറ്റുമ്മുറി അങ്ങാടിയിൽനിന്ന് 300 മീറ്ററുമാണ് സ്കൂളിലേക്കുള്ള ദൂരം.

ഗൂഗിൾ മാപ്പ്

{{#Multimaps: 10.98691, 76.032064 | width=600px | zoom=14 }}

Link to Map