എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/ജൂനിയർ റെഡ് ക്രോസ്
ജെ.ആർ.സി

-
One Day Camp
-
നെൽവയൽ സന്ദർശനം
-
നെൽവയൽ സന്ദർശനം
-
കേരളപ്പിറവി ദിനം
-
ക്ലീനിങ്
-
ക്ലീനിങ്
-
ക്ലീനിങ്
-
ക്ലീനിങ്
-
Old Age Home സന്ദർശനം
-
Old Age Home സന്ദർശനം
-
Old Age Home സന്ദർശനം
-
Old Age Home സന്ദർശനം
-
Old Age Home സന്ദർശനം
-
പെൻ ബക്കറ്റ്
2023 മുതൽ സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് വിഭാഗം പ്രവർത്തിച്ചുവരുന്നു.(യൂണിറ്റ് നമ്പർ: JRC/ML/18673). സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ദിനാചരണങ്ങൾ തുടങ്ങിയവയിൽ ജെ.ആർ.സി വിദ്യാർത്ഥികൾ ഡ്രിൽ അവതരിപ്പിക്കുന്നു. വർഷം തോറും നടത്തുന്ന ബേസിക് പരീക്ഷയിലും ഏകദിന ക്യാമ്പിലും കേഡറ്റുകൾ പങ്കെടുക്കുന്നു.
ജൂൺ 5 – ലോക പരിസ്ഥിതി ദിനം 2026
JRC യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് FOHSS പടിഞ്ഞാറ്റുമുറിയിലെ JRC യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി "അപ്പയും കുറുന്തോട്ടിയും തേടി" എന്ന പ്രവർത്തനത്തിൽ JRC യൂണിറ്റ് അംഗങ്ങളും മുതിർന്ന അധ്യാപകനായ അബ്ദുൽ കരീം സാറും ചേർന്ന് വിദ്യാലയ പരിസരത്തുള്ള വിവിധ സസ്യങ്ങളെയും ഔഷധസസ്യങ്ങളെയും പരിചയപ്പെട്ടു. ഓരോ സസ്യത്തിന്റെയും പ്രത്യേകതകൾ, ഔഷധഗുണങ്ങൾ, ഉപയോഗങ്ങൾ, പരിസ്ഥിതിയിലെ പ്രാധാന്യം എന്നിവയെക്കുറിച്ച് കരീം സാർ വിദ്യാർത്ഥികൾക്ക് വിശദമായി ക്ലാസ് നൽകി. പ്രകൃതിയെ അറിയുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.
വിദ്യാർത്ഥികൾ സജീവമായി പ്രവർത്തനങ്ങളിൽ പങ്കാളികളായി. തുടർന്ന് വിദ്യാലയ പരിസരത്ത് തൈകൾ നട്ട് പരിപാലന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. പരിസ്ഥിതി അവബോധം ശക്തിപ്പെടുത്തുന്നതിനായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.
പ്രകൃതിയെയും ജൈവവൈവിധ്യത്തെയും കൂടുതൽ അടുത്തറിയാനും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ജീവിതത്തിലേക്ക് പകർത്താനും സഹായകമായ ഈ പ്രവർത്തനങ്ങളിൽ JRC അംഗങ്ങൾ ആവേശപൂർവം പങ്കെടുത്തു.
"നമ്മുടെ ഭൂമി, നമ്മുടെ ഭാവി" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചത്.. 1e148a70-9865-4291-ad00-a17023f0dd98.jpg