സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കമ്പ്യൂട്ടർ ലാബ്

 

വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സ്കൂളിൽ ഐ സി ടി ലാബുകൾ ഉണ്ട്. .2009 ൽ മാനേജ്മെന്റിന്റെ സഹായത്തോടെ 8 കമ്പ്യൂട്ടറുകളോടെ ഐസിടി ലാബ് ആരംഭിച്ചു.ഇപ്പോൾ 15 കമ്പ്യൂട്ടറുകളും രണ്ട് ലാപ്ടോപ്പുകളും പുറമെ 3 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്.

 
 
 
 


TV സൗകര്യം

സ്കൂളിലെ ഓരോ ക്ലാസുകളിലും ഓരോ ടിവി സൗകര്യമുണ്ട്. ഇത് ഉപയോഗിച്ച് അധ്യാപകർക്ക് മൂർത്ത പഠനാനുഭവങ്ങൾ നൽകാൻ കഴിയുന്നു.ഇത് കുട്ടികൾക്ക് പഠന ലക്ഷ്യങ്ങൾ വളരെ വേഗത്തിലും കാര്യക്ഷമമായും നേടിയെടുക്കാൻ സാധിക്കുന്നു.ഇതനുസരിച്ച് അധ്യാപകർ ഈ ടീച്ചിംഗ് മാനുവൽ തയ്യാറാക്കുകയും അത് പ്രാവർത്തികമാക്കുവാനും സാധിക്കുന്നു.

 
 
 


സ്കൂൾ ഗ്രൗണ്ട്

 

വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും വിദ്യാലയത്തിലെ ഇടവേളകളിൽ അവർക്ക് മാനസികോല്ലാസം ലഭിക്കുന്നതിനും വിവിധ കളികളിൽ ഏർപ്പെടുന്നതിനും ഉതകുന്ന രീതിയിൽ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും അണിനിരത്തി സ്കൂൾ അസംബ്ലി നടത്തുന്നതിനും ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്, ജെ ആർ സി ഡിസ്പ്ലേ, സ്കൗട്ട് പരിശീലനം, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, സ്കൂൾ വാർഷികം, ഓണാഘോഷം, മറ്റ് പൊതു പരിപാടികൾ എന്നിവ നടത്തുന്നതിനും സ്കൂൾ ഗ്രൗണ്ട് വളരെയേറെ

സഹായിക്കുന്നു.

സയൻസ് ലാബ്

 
 


 









 
 
 

സാമൂഹ്യ ശാസ്ത്ര ലാബ്

ലോകത്തിന്റെ ഭൂമിശാസ്ത്രം, ആളുകളുടെ പരിണാമം, അവരുടെ ആശയങ്ങൾ ,നമ്മുടെ പരിസ്ഥിതി, മുൻകാല സംഭവങ്ങൾ എന്നിവ മനസ്സിലാക്കുന്നതിന് സോഷ്യൽ സയൻസ് ലബോറട്ടറി നിർണായ പങ്കുവഹിക്കുന്നു.മാത്രമല്ല സാമൂഹ്യശാസ്ത്രമേളയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ ഉണ്ടാക്കുന്ന എല്ലാ വർക്കിംഗ് മോഡലുകളും, സ്റ്റിൽ മോഡലുകളും നമ്മുടെ സാമൂഹ്യശാസ്ത്ര ലാബിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നു ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ടത് ആയതു കൊണ്ട് ആയതുകൊണ്ട് പഠന സമയത്ത് കുട്ടികൾക്ക് അത് വലിയ സഹായകമാകുന്നു.

 
 

എഡ്യൂസാപ്പ്

കാലത്തിനൊപ്പം കുതിക്കുന്ന ഫസ്ഫരി കാമ്പസ് 2023-24 അധ്യായന വർഷത്തിൽ പുതിയൊരു മുന്നേറ്റത്തിന്  തയ്യാറായിക്കഴിഞ്ഞു. കാമ്പസിലെ വിവിധ സ്ഥാപനങ്ങളിലെ കുട്ടികളുടെ  അറ്റന്റൻസ് മുതലുള്ള ദൈനംദിന  കാര്യങ്ങളോടൊപ്പം പരീക്ഷാ വിവരങ്ങൾ, പ്രോഗ്രസ്സ് റിപ്പോർട്ട് തുടങ്ങിയ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒറ്റ സോഫ്റ്റ് വെയറിൽ ലഭ്യമാക്കുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ വിവരങ്ങൾ പരസ്പരം ലഭ്യമാവുന്ന Edusap ഇൻസ്റ്റിറ്റ്യൂഷൻ മാനേജ്‌മെന്റ് സോഫ്റ്റ് വെയർ സ്കൂളിനു മികവേകും.








കുടിവെള്ള സൗകര്യം

 

ഹൈസ്കൂളിന്റെ താഴെ നിലയിലും ഹയർ സെക്കൻഡറിയുടെ ഒരുവശത്തുമായി വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്.ഇതിൽ നിന്ന് കുട്ടികൾക്ക് യഥേഷ്ടം വെള്ളം കുടിക്കാനുള്ള അവസരം ലഭിക്കുന്നു.വെള്ളം കുടിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ വെള്ളം സഹായിക്കുന്നു,വെള്ളം കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു, വെള്ളം ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.കൂടാതെഇത് നിർജ്ജലീകരണം തടയാൻ സഹായിക്കുന്നു.



ടാപ്പ് സൗകര്യം

കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനു മുന്നും ഭക്ഷണം കഴിച്ചതിനുശേഷവും പാത്രം കഴുകുവാനും കൈകഴുകുവാനുമുള്ള സൗകര്യമുണ്ട്. സ്കൂളിന്റെ ഇടതുഭാഗത്തായിട്ടാണ് ഈ ടാപ്പിംഗ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ഇത് കുട്ടികൾക്ക് വ്യക്തി ശുചിത്വം പാലിക്കുന്നതിനുള്ള അവസരം നൽകുന്നു. കൂടാതെ വ്യക്തി ശുചിത്വ ബോധവും വളർത്തുന്നു.

 
 


തണൽ മരങ്ങൾ

 

വിദ്യാഭ്യാസ മേഖലകളിൽ സുസ്ഥിരവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മരങ്ങൾ നടുന്നതിന് ഒരു പ്രധാന പങ്കുണ്ട്. സ്കൂളുകളിൽ വൃക്ഷത്തൈ നടീലിന് ഊന്നൽ നൽകുന്നതിലൂടെ, വിദ്യാർത്ഥികളിൽ പരിസ്ഥിതി ഉത്തരവാദിത്തബോധം വളർത്തിയെടുക്കാനും പ്രകൃതിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവരുടെ ധാരണയും വിലമതിപ്പും വളർത്താനും ഞങ്ങൾ സഹായിക്കുന്നു.സ്കൂളുകളിൽ മരങ്ങൾ നടുന്നത് കാമ്പസിനെ മനോഹരമാക്കുക മാത്രമല്ല, പഠനത്തിന് അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യുകയും ചെയ്യുന്നു. മരങ്ങളുടെ സാന്നിധ്യം ശുദ്ധവായു സഞ്ചാരം പ്രോത്സാഹിപ്പിക്കുകയും വായു മലിനീകരണം ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു, ഇത് ആത്യന്തികമായി വിദ്യാർത്ഥികളുടെ ഏകാഗ്രതയും അക്കാദമിക് പ്രകടനവും മെച്ചപ്പെടുത്തുന്നു.

 
 
 


ഓപ്പൺ എയർ സ്റ്റേജ്

സ്കൂളിന്റെ മുൻവശത്തായി ഒരു ഓപ്പൺ എയർ സ്റ്റേജ് സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ വിവിധ പരിപാടികൾ ഈ സ്റ്റേജിലാണ് സംഘടിപ്പിക്കാറുള്ളത്. സ്കൂളിലെ വാർഷിക ആഘോഷങ്ങൾ ആർട്സ് ഡേ പരിപാടികൾ എന്നിവയാണ് പ്രധാനമായും ഇവിടെ സംഘടിപ്പിക്കാറുള്ളത്.

 


ജൈവ വൈവിധ്യ ഉദ്യാനം

 

സ്കൂൾ കെട്ടിടത്തിന് സമീപം ജൈവ വൈവിധ്യ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്.  സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കാനുള്ള പ്രൊജക്ട് ഏറ്റെടുക്കുകയും പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. സസ്യലോകം മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും നൽകുന്ന അമൂല്യസേവനങ്ങളെ തിരിച്ചറിയുന്നതിനും സസ്യ സംരക്ഷണം എന്നത് ഈ ഭൂമിയോടും വരും തലമുറകളോടും ഉള്ള നമ്മുടെ വലിയ ഉത്തരവാദിത്തമാണെന്നും ഉള്ള മൂല്യബോധം വളർത്തുന്നതിനും സഹായിക്കുന്നു. വിവിധയിനം ഔഷധസസ്യങ്ങളുടെ ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ശാസ്ത്രീയ നാമം അവ കാണപ്പെടുന്ന പ്രദേശങ്ങൾ, അവയുടെ ഉപയോഗം, ചിത്രം എന്നിവ വ്യക്തമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൃഷി അടക്കമുള്ള ഉത്പാദനമേഖലയെ ഒരു സംസ്‌ക്കാരമാക്കി പരിഗണിക്കുന്നവരെ സൃഷ്ടിക്കുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മുന്നേറേണ്ടതുണ്ട്. സ്വന്തം പരിസരത്തിലെ വൈവിധ്യങ്ങൾ അടുത്തറിയുക എന്നുള്ളത് കുട്ടികൾക്ക് ഇത്തരം ഒരു പ്രവർത്തനത്തിന് വലിയ ഊർജമാണ് പകരുക.

 
 
 


ഭിന്നശേഷി സൗഹ‍ൃദ വിദ്യാലയം

 

ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി സ്കൂൾ ഒരു വിമുഖതയും കാണിക്കാറില്ല. പൊതു വിദ്യാലയത്തിന്റെ ധർമ്മമാണ് ഭിന്നശേഷി വിദ്യാർത്ഥികളുടെ സംരക്ഷണം എന്നതാണ് സ്കൂളിന്റെ നയം. ഇത്തരം വിദ്യാർത്ഥികളെ മുഖ്യധാരയോടൊപ്പമിരുത്തി വിദ്യാഭ്യാസം നൽകുന്നതിന് അവരെ സാഹായിക്കുന്നതിന് റാമ്പ് ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്