ഡി. ബി. എച്ച്. എസ്സ്. എസ്സ്. തച്ചമ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
(D.B.H.S.S Thachampara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഡി. ബി. എച്ച്. എസ്സ്. എസ്സ്. തച്ചമ്പാറ
Dbhs
വിലാസം
തച്ചമ്പാറ

തച്ചമ്പാറ
,
തച്ചമ്പാറ പി.ഒ.
,
678593
,
പാലക്കാട് ജില്ല
സ്ഥാപിതം1 - 6 - 1957
വിവരങ്ങൾ
ഫോൺ04924 243315
ഇമെയിൽdbhsthachampara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21080 (സമേതം)
എച്ച് എസ് എസ് കോഡ്9140
യുഡൈസ് കോഡ്32060700905
വിക്കിഡാറ്റQ64690648
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംതച്ചമ്പാറ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1507
പെൺകുട്ടികൾ1370
ആകെ വിദ്യാർത്ഥികൾ3375
അദ്ധ്യാപകർ126
ഹയർസെക്കന്ററി
ആൺകുട്ടികൾ238
പെൺകുട്ടികൾ260
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസ്മിത പി അയ്യങ്കുളം
പ്രധാന അദ്ധ്യാപകൻബെന്നി ജോസ് കെ
പി.ടി.എ. പ്രസിഡണ്ട്ഷാജു ജേക്കബ്
എം.പി.ടി.എ. പ്രസിഡണ്ട്ഷരീഖ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് നഗരത്തിൽ നിന്നും 30 കി മി അകലെയായി തച്ചമ്പാറ എന്നസ്തലത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദേശബന്ധു ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ദേശബന്ധു ഹൈസ്കൂൾ - പേര് കേൾക്കുമ്പോൾ തന്നെ എന്തോ ഒരു പ്രത്യേക അനുഭൂതി, ചരിത്രം ചികയുമ്പോഴാണ് “ദേശബന്ധു' എന്ന പേരിന്റെ വ്യാപ്തി മനസ്സിലാകുന്നത്,

1930-31 കാലഘട്ടം ഇന്നത്തെ തച്ചമ്പാറയല്ല അന്ന്. ജനവാസം കുറഞ്ഞ്, പറങ്കിമാവിൻതോട്ടങ്ങളും കല്ലുവെട്ടു. കുഴികളും നിറഞ്ഞ കുന്നിൻ പ്രദേശം. നട്ടുച്ചക്കു പോലും തനിയെ നടന്നുപോകാൻ ഭയപ്പെട്ടിരുന്നു. എങ്കിലും തച്ചമ്പാറ ചന്ത പിസിയ മായിരുന്നു. 'വണിക്കു'കളുടെ ശ്രദ്ധയിലെങ്കിലും തച്ചമ്പാറയുണ്ട്. ദേശീയ തലത്തിൽ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊള്ളുന്ന കാലം. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സുഭാഷ്ചന്ദ്രബോസ്, ദേശബന്ധു സി.ആർ. ദാസ് തുടങ്ങിയ മഹാരഥന്മാരുടെ നേതൃത്വത്തിൽ നിസ്സഹകരണ പ്രസ്ഥാനം, സത്യാഗ്രഹങ്ങൾ... നിവർത്തന പ്രക്ഷോഭം.. എന്നിങ്ങനെ വൈവിദ്ധ്യമാർന്ന സമരമുഖങ്ങൾ. ഇതിന്റെയൊക്കെ അലയടികൾ ഇവിടേയുമുണ്ടായി.

ഇവിടുത്തുകാർക്ക് വിദ്യാഭ്യാസത്തിനായി പാലക്കാട്, ഒറ്റപ്പാലം വരെ പോകേണ്ടിയിരുന്നു അന്ന്. പ്രദേശത്തെ ചുരുക്കം ചില തറവാടുകൾ കേന്ദ്രീകരിച്ച് 'എഴുത്താശാന്മാർ' വന്ന് കുട്ടികളെ അക്ഷരം പഠിപ്പിച്ചിരുന്നു. കുറച്ചുകാലം അങ്ങാടിയിലെ ഒരു പീടിക മുകളിലും പിന്നീട് മുട്ടത്തുപാറക്കു സമീപമായും ഒരു എഴുത്ത് പള്ളിക്കൂടം പ്രവർത്തിക്കുകയുണ്ടായി. യശശ്ശരീരനായ ശ്രീ.ഗോപാലൻ മാസ്റ്ററും, ശ്രീ ചിന്നപ്പണിക്കർ മാസ്റ്ററുമായിരുന്നു അധ്യാപകർ. പ്രാഥമികമായ അക്ഷരജ്ഞാനത്തിനു മാത്രം ഇതുപകരിച്ചു.

ഈ അവസരത്തിലാണ് യശഃശ്ശരീരനായ ശ്രീ ഗോവിന്ദനുണ്ണി പണിക്കരുടെ നേതൃത്വത്തിൽ ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നത്. അഞ്ച് ഏക്കർ ഭൂമിക്ക് കൊല്ലത്തിൽ 5 രൂപ പാട്ടം നൽകിക്കൊണ്ട് (അഞ്ചുരൂപക്ക് അന്നത്തെ മൂല്യം വളരെ വലുതായിരുന്നു) ദേശീയ നേതാക്കളോടുള്ള ആദരവ് നിലനിർത്തി "ദേശബന്ധു ഹയർ എലിമെന്ററി സ്കൂൾ' എന്ന് നാമകരണവും ചെയ്തു. ഇവിടെ രണ്ടു കാര്യം നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന് സാധാരണക്കാരെ ദേശീയ ധാരയിലേക്ക് ഉയർത്തി ക്കൊണ്ടുവരേണ്ടത് വിദ്യാഭ്യാസം നൽകിക്കൊണ്ടായിരിക്കണം. അതിനുള്ള സൗകര്യ ങ്ങളുണ്ടാക്കുന്നതുപോലും ദേശ സേവനമാണ് എന്നത്. മറ്റൊന്ന് പേരിൽപ്പോലുമുള്ള ദേശീയ കാഴ്ചപ്പാട് എന്ത് തന്നെയായാലും കരിമ്പ, കാരാകുർശ്ശി, പൊറ്റശ്ശേരി തുടങ്ങിയ പ്രദേശത്തുകാർക്ക് അക്ഷരദീപം പകരാൻ ഈ വിദ്യാലയം തന്നെയായിരുന്നു ഏക ആശ്രയം.

ചുറ്റുപാടുമുള്ളവർക്ക് എത്തിപ്പെടാൻ അനുയോജ്യമായ സ്ഥലം. തച്ചമ്പാറയുടെ ഹൃദയഭാഗത്ത് ഏവരുടേയും കൂട്ടായ്മയിലൂടെ ഒരു "പട്ടസ്കൾ' (ഓലക്കെട്ടിടം) പ്രവർത്തനമാരംഭിച്ചു. യശ്ശഃശ്ശരീരനായ ശ്രീ. നാരായണപണിക്കർ മാസ്റ്ററായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. മറ്റദ്ധ്യാപകർ സ്ഥലത്തെ അറിയപ്പെടുന്ന തറവാടുകളിലെ ശ്രഷ്ഠർ. സ്കൂളിലെ ഓരോ കുട്ടിയുടേയും പശ്ചാത്തലം നന്നായി അറിയുന്നവർ. ബാലാരിഷ്ടതകളിലൂടെ വിദ്യാലയം 25 വർഷം പിന്നിട്ടു. 1956ൽ ഉറൂബ്, ഒളപ്പമണ്ണ തുടങ്ങിയ സാഹിത്യകാരന്മാരുടെ സാന്നിദ്ധ്യത്തിൽ ജൂബിലിയുമാഘോഷിച്ചു. അന്ന്, ഈ പ്രദേശം മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. തറവാട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കനായി പി.ടി. ഭാസ്കരപണിക്കർ തച്ചമ്പാറിയിലെത്തിയപ്പോൾ ഇവിടെ ഒരു ഹൈസ്കൂൾ സ്ഥാപിച്ചുകൂടേ എന്ന് അവിടെ കൂടിയവരോട് ചോദിച്ചു. നീലഗിരി ഡിസ്ട്രിക്ട് ബോർഡ് ചെയർമാനും എ.ഐ.സി.സി. അംഗവുമായിരുന്ന ശ്രീ. കെ. ഗോപാലകൃഷ്ണൻ നായരും അവിടെ സന്നിഹിതനായിരുന്നു. ഈ ചോദ്യം ഗോപാല കൃഷ്ണൻ നായർക്ക് ഒരു ഹൈസ്കൂൾ സ്ഥാപിക്കാൻ പ്രചോദനം നൽകി. ടി. ഗോവിന്ദനുണ്ണി പണിക്കരാവട്ടെ ഹൈസ്കൂളിനാവശ്യമായ സ്ഥലം "ദാനത്തീരായി ' നൽകുകയും ചെയ്തു. അങ്ങനെ 1957 ജൂൺ 3ന് ദേശബന്ധു ഹയർ എലി മെന്ററി സ്കൂൾ ദേശബന്ധു

ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. തുടക്കത്തിൽ എട്ടാം ക്ലാസ്സും പിന്നീട് 9, 10 ക്ലാസ്സുകളും അനുവദിച്ചുകിട്ടി. 257 കുട്ടികളും 14 അധ്യാപകരും 3 അനധ്യാപകരും മാണ് ആദ്യമവിടെ ഉണ്ടായിരുന്നത്. 1960ൽ ആദ്യ എസ്.എസ്.എൽ. സി. ബാച്ച് പുറത്തിറങ്ങി. 90% വിജയത്തോടെ. 1 മുതൽ 4 വരെ ക്ലാസ്സു കൾ ദേശബന്ധു ലോവർ പ്രൈമറി എന്ന പേരിൽ ഗോവിന്ദനുണ്ണി പണിക്കരുടെ ഉടമസ്ഥതയിലും 5 മുതൽ 10 വരെ ക്ലാസ്സുകൾ ദേശ ബന്ധു ഹൈസ്ക്കൂൾ എന്ന പേരിൽ ശ്രീ. ഗോപാലകൃഷ്ണൻ നായ രുടെ ഉട മ സ്ഥ ത യിലും പ്രവർത്തിച്ചു വന്നു. യശ്ശശ്ശരീര നായ ശ്രീ നാരായണമേനോൻ മാസ്റ്റർ എൽ.പിയിലും ശ്രീ രാഘവ് വാര്യർ മാസ്റ്റർ എച്ച് .എസിലും പ്രധാനാധ്യാപകരായി. പിന്നീട് വി.ജി. സുകുമാരൻ മാസ്റ്റർ ശ്രീമ തി. പി. സുലോചന ടീച്ചർ, കെ. ബാലകൃഷ്ണൻ മാസ്റ്റർ,ശ്രീ. ടി. ഹരിദാസൻ മാസ്റ്റർ, ശ്രീ തോമസ് ജേക്കബ് മാസ്റ്റർ, ശ്രീ.എം.എൻ. രാമകൃഷ്ണപ്പിള്ള മാസ്റ്റർ എന്നിവ രുടെ സാരഥ്യത്തിൽ സ്ഥാപനം വളർന്ന് പന്തലിച്ചു. ശ്രീമതി. സി. നളിനി ടീച്ചർ ഇപ്പോൾ ഹെഡ്മി സ്സ്സ് പദവി അലങ്കരിക്കുന്നു. - 1974ൽ ശ്രീ. ഗോപാലകൃ ഷ്ണൻ നായരിൽ നിന്നും യശ്ശഃശ്ശേ രീരനായ ശ്രീമതി. കുഞ്ചുക്കുട്ടി കോൽപ്പാട് സ്ഥാപനം ഏറ്റെടു ത്തു. അക്കാലത്ത് വേണ്ടത്ര ക്ലാസ്സ് റൂം ഇല്ലാത്തതിനാൽ "ഷിറ്റ്' സമ്പ്രദായമാരുന്നു. പുതിയ മാനേ ജ്മെന്റ് കെട്ടിടങ്ങൾ ഉണ്ടാക്കു കയും 75-76 വർഷത്തിൽ സെഷ ണൽ സമ്പ്രദായം അവസനിപ്പി ക്കുകയും ചെയ്തു. 1982ൽ ശ്രീമ തി. കുഞ്ചുക്കുട്ടി കോൽപ്പാടിന്റെ നിര്യാണത്തെ തുടർന്ന് അവരുടെ മകൻ ശ്രീ ഭാസ്കരൻ തിരുമുൽപ്പാട് മാനേജറായി ചുമതലയേറ്റു. തികഞ്ഞ സാത്വികനായ അദ്ദേഹം കാലത്തിനനുസരിച്ചുള്ള പരിഷ്ക്കാരങ്ങളോടെ പുതിയ പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തി സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നു.

ആരംഭത്തിൽ എസ്. എസ്. എൽ.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു. വിജയശതമാനം ഉയർന്നതുമായിരുന്നു. ഇട യ്ക്കുവെച്ച് റിസൾട്ടിൽ അൽപ്പം ഇടിവുണ്ടായെ - ങ്കിലും 1990കൾക്ക് ശേഷം അക്കാദമിക് രംഗത്ത് അസൂയാവഹമായ പുരോഗതി ഉണ്ടായിട്ടുണ്ട്. 500ൽ പരം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിട്ടും 80%ൽ കൂടുതൽ വിജയം നിയനിർത്താൻ കഴിയുന്നുണ്ട്. | 2007 മാർച്ചിൽ 95%മായിരുന്നു റിസൾട്ട്. 1992 മുതൽ ആരംഭിച്ച "വിജ്ഞാന കേന്ദ്രം' പ്രവർത്തനങ്ങളും പിന്നീട് നാളിതുവരെയുള്ള ചിട്ടയായ പ്രവർത്തന ങ്ങളും ഇന്ന് ഈ വിദ്യാലയത്തെ ജില്ലയിൽ തന്നെ മുൻപന്തിയിലെത്തിച്ചിരിക്കുന്നു. 1984ൽ അന്നത്ത ഗവർണർ ശ്രീ. പി. രാമചന്ദ്രൻ പങ്കെടുത്തുകൊണ്ട് ആഘോഷിച്ച സിൽവർ ജൂബിലിയും 2002ൽ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. എം.എൻ. രാമ കൃഷ്ണപ്പിള്ള മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചതുമൊക്കെ സ്ഥാപനത്തിന്റെ ചരിത ത്തിലെ നാഴികകല്ലുകളാണ്.

ഇന്ന് 78 ഡിവിഷനുകളിലായി 3375 കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിലേക്ക് പ്രദേശത്തിന്റെ ഇതര മേഖലകളിൽ നിന്നും ധാരാളം കുട്ടികൾ എത്തുന്നുണ്ട്. കാലഘട്ടത്തിന് അനുസൃതമായ നല്ല കമ്പ്യൂട്ടർ ലാബും സയൻസ്‍ ലാബും ലൈബ്രറിയും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും, യാത്രാസൗകര്യത്തി നായി 5 ബസ്സുകളുമൊക്കെയുള്ളത് കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്. പാഠ്യേതര പ്രവർത്തനങ്ങളിലുള്ള മുന്നേറ്റവും ശ്രദ്ധേയമാണ്. ആധുനീക രീതിയിൽ സജ്ജീകരിച്ച മനോഹരമായ ഊട്ടുപുരയും ഈ വിദ്യാലയത്തിലുണ്ട്.

കാലം മാറി, സാഹചര്യങ്ങളും മാറി. രക്ഷിതാക്കളിൽ ഭൂരിഭാഗവും വിദ്യാസമ്പന്നരാണ്. അവർ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ അതീവതാൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളിലും ശ്രദ്ധചെലുത്തുന്ന ഹെഡ്മാസ്റ്റർ , കർമ്മോത്സുകരായ അധ്യാപകർ, ശക്തമായ മാനേജ്മെന്റ്, സജീവമായ പി.ടി.എ. ഇതെല്ലാം ഈ സ്ഥാപനത്തിന് ഇനിയും ഉയരാനുള്ള അനുകൂല സാഹചര്യങ്ങളാണ്. സമൂഹം ആഗ്രഹിക്കുന്ന തരത്തിലുള്ള സേവനം ഇവിടെ നിന്നും വരും തലമുറക്ക് ലഭിക്കുകതന്നെ ചെയ്യും.

2021 -2022 വർഷം എസ് എസ് എൽ സി വിജയശതമാനം 97 %

മാനേജ്മെന്റ്

വൽസൻ മടത്തിൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
രാമകൃഷ്ണപിള്ള
നളിനി.സി
ജയരാജൻ. വി. പി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കോഴിക്കോട് പാലക്കാട്  ഹൈവേയിൽ മണ്ണാർക്കാട് നിന്ന് 10 കിലോമീറ്റർ പാലക്കാട് ഭാഗത്തേക്ക്

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പാലക്കാട് കോഴിക്കോട് ഹൈവേയിൽ 30 കിലോമീറ്റർ മണ്ണാർക്കാട് ഭാഗത്തേക്ക്

കോങ്ങാട് നിന്ന് ടിപ്പുസുൽത്താൻ റോഡ് അരപ്പാറ വഴി തച്ചമ്പാറ

Map