എസ് എൻ ടി എച്ച് എസ് നാട്ടിക

Schoolwiki സംരംഭത്തിൽ നിന്ന്
(8084 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ് എൻ ടി എച്ച് എസ് നാട്ടിക
വിലാസം
നാട്ടിക

നാട്ടിക പി.ഒ.
,
680566
,
തൃശ്ശൂർ ജില്ല
സ്ഥാപിതം2000
വിവരങ്ങൾ
ഇമെയിൽsntnattika@gmail.com
കോഡുകൾ
സ്കൂൾ കോഡ്24081 (സമേതം)
എച്ച് എസ് എസ് കോഡ്08084
യുഡൈസ് കോഡ്32071500302
വിക്കിഡാറ്റQ64090669
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ248
പെൺകുട്ടികൾ204
ആകെ വിദ്യാർത്ഥികൾ912
അദ്ധ്യാപകർ41
ഹയർസെക്കന്ററി
ആൺകുട്ടികൾ200
പെൺകുട്ടികൾ260
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയബിനി ജി എസ് ബി
പ്രധാന അദ്ധ്യാപികമിനിജ വിജയൻ
പി.ടി.എ. പ്രസിഡണ്ട്പി എസ് പി നസീർ
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത
അവസാനം തിരുത്തിയത്
11-07-2025S N TRUST H S S NATTIKA
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം


ഓം സഹനാ വാവതു
സഹനൗ ഭുനക്തു
സഹാവീര്യം കരവാവഹൈ
തേജസ്വിനഃ വധീ തമസ്‌തു
മാ വിദുഷാ വഹൈ
മാ വിദുഷാ വഹൈ
ഓം ശാന്തി: ശാന്തി: ശാന്തി:



മനുഷ്യ മനസിലെ അജ്ഞത എന്ന ഇരുട്ടിനെ അകറ്റി അറിവ് ആക്കുന്ന വെളിച്ചം പകർന്നുതന്ന വിശ്വഗുരുവായ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ പ്രായോഗിക തലത്തിലെത്തിച്ച കർമധീരനായ ശ്രീനാരായണ ഭക്തൻ ശ്രീ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ 2000 ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയമാണ് നാട്ടിക ശ്രീനാരായണ ട്രസ്റ്റ് ഹയർ സെക്കന്ടറി സ്കൂൾ.

യുഗപ്രഭാവനായ വിശ്വഗുരു ശ്രീനാരായണ ഗുരുവിന്റെ നാമദേയത്താൽ പവിത്രവും, തൃപ്രയാർ ശ്രീരാമ ക്ഷേത്ര സന്നിധിയാൽ പരിപാവനവും ആയ നാട്ടിക ശ്രീനാരായണ ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ അനുദിനം വിജയപ്രഭാവലയത്താൽ നേട്ടങ്ങളുടെ അംബരചുംബിയായി എന്നെന്നും വാഴുന്ന ശുഭ വാർത്ത സസന്തോഷം നിറഞ്ഞ മനസോടെ എല്ലാവരെയും അറിയിക്കുന്നു.


8 ആം ക്ലാസിൽ 36 കുട്ടികളും 4 അദ്ധ്യാപകരോടും കൂടി നാട്ടിക ശ്രീനാരായണ ഹാളിൽ ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് 1000 ൽ പരം വിദ്യാർഥികൾ പഠിക്കുന്നു.സ്കൂൾ ആരംഭത്തിലെ പ്രിൻസിപ്പൽ ശ്രീമതി ടി വി സുമംഗല ടീച്ചറുടെ ഓരോ പ്രവർത്തനങ്ങളും ഒളിമങ്ങാതെ ജ്വലിച്ചു നിൽക്കുന്നതാണ് . അതുപോലെതന്നെ അന്നത്തെ നാട്ടിക തൃപ്രയാർ സഹോദര പരിപാലന യോഗം (NTSP ) ഭാരവാഹികളും നാട്ടിക ബീച്ച് എസ് എൻ ഡി പി യോഗം ഭാരവാഹികളും അന്നത്തെ എസ് എൻ ഡി പി ശാഖ സെക്ട്രടറിയായിരുന്നു സുഹാസ് ചെമ്പിപ്പറമ്പിൽ തുടങ്ങി ഒട്ടനവധി പേരുടെ സഹകരണം എടുത്തു പറയേണ്ടതാണ് . 2000 ൽ തുടങ്ങിയ ഈ വിദ്യാലയം 2002 ൽ പുറത്തിറങ്ങിയ ആദ്യ കോമേഴ്‌സ് ബാച്ചിൽ തന്നെ 100 % വിജയം നേടുകയും കേരളത്തിലെ അകെ 100  % വിജയം നേടിയ 6 സ്കൂളുകളിൽ ഒന്നായി സ്‌ഥാനം പിടിക്കുകയും ചെയ്തു .
ഇന്ന് പ്രിൻസിപ്പൽ ശ്രീമതി .അമ്പിളി സതീഷ് ടീച്ചറുടെയും ഹെഡ്മിസ്റ്റ്‌സ് ശ്രീമതി സുനിത ടീച്ചറുടെയും നേതൃത്വത്തിൽ എസ് എൻ ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ ഉന്നതിയുടെ കൊടുമുടിയിൽ എത്തി നിൽക്കുകയാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ എസ് എസ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

എസ് എൻ ട്രസ്റ്റ് മാനേജ്‌മന്റ് കൊല്ലം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  1. സുമംഗല ടി വി

2. ഷീല

3. സുനിത വി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തൃപ്രയാർ ക്ഷേത്രത്തിൽ നിന്ന് 3km വടക്കു സ്കൂൾ സ്ഥിതിചെയ്യുന്നു .
Map