ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ | |
---|---|
വിലാസം | |
മരട് മരട് പി.ഒ. , 682304 , എറണാകുളം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | gvhssmangayil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26044 (സമേതം) |
യുഡൈസ് കോഡ് | 32081301203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുമ.കെ.കെ |
പി.ടി.എ. പ്രസിഡണ്ട് | മധു.കെ.ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ചിത്ര ജിനീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മരടിലെ പ്രസിദ്ധമായ മാങ്കായിൽ തറവാടിന്റെ ഉടമസ്ഥതയിൽ ഒരു പ്രൈമറി വിദ്യാലയമായി 1916 ലാണ് ഈ സരസ്വതീക്ഷേത്രം ആരംഭിച്ചത്. സ്ക്കൂൾ പണി ആരംഭിക്കുന്നതിനെക്കുറിച്ച് ജൂബിലി സോവിനീറിൽ സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിയും റിട്ട അധ്യാപകനുമായ ശ്രീ.കെ.സി.ഗർവാസീസ് സ്മൃതിസൂനങ്ങൾ എന്ന പേരിൽ ഇപ്രകാരം ഓർക്കുന്നു
തോപ്പുംപടി എന്ന് അന്ന വിളിച്ചിരുന്ന ഒരേക്കർ 33 സെന്റ് വിസ്തീർണ്ണമുള്ല വലിയ പറമ്പ് സ്ക്കളിനായി ഉപയോഗിച്ചു. മരടിൽ കൊട്ടാരം ക്ഷേതൃത്തിന്റെ തെക്കുഭാഗത്തായി നാട്ടുവഴിയോട് ചേർന്ന് നിന്നിരുന്ന പടുകൂറ്റൻ ആലിന് ആൽത്തറയും കെട്ടി ഭംഗിയാക്കി അതിന്റെ പശ്ചാത്തലത്തിൽ ഒരു സെമി പെർമനന്റ് സ്ക്കൂളിന് സ്ഥാനവും കണ്ടു. വൃക്ഷങ്ങൾ വെട്ടിമാറ്റി,കുളം നികത്തി ഏതാനും ദിവസങ്ങൾ കൊണ്ട് നാലു മുറികളോടുകൂടിയ ഒരു കെട്ടിടം ശരിപ്പെടുത്തി.
തുടർന്ന് 1936 ൽ മാങ്കായിൽ സ്ക്കൂൽ സർക്കാർ ഏറ്റെടുത്തു. സ്ഥലവും.കെട്ടിടങ്ങളും അന്നത്തെ കാരണവരായ നാരായണപണിക്കർ ഒരേ ഒരു വ്യവസ്തഥയിൽ സർക്കാരിലേയ്ക്ക് കൈമാറി- തന്റെ തറവാടു നാമധേയമുൾക്കൊള്ളുന്ന മാങ്കായിൽ ഹൈസ്ക്കൂൾ എന്ന പേര് മാറ്റരുതെന്നും എന്നെന്നും നിലനിർത്തണമെന്നും അങ്ങനെ മാങ്കായിൽ സ്ക്കൂൾ ഗവൺമെന്റ് ഹൈസ്ക്കൂൾ മാങ്കായിൽ എന്ന പേരിൽ ഒരു സർക്കാർ വിദ്യാലയമായി. ഇന്നും മരട് പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്ക്ൾ ആണിത്.
1992 ൽ ഈ സ്ക്കൂളിൽ ഒരു വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചു. നവതിയുടെ നിറവിൽ നിൽക്കുന്ന ഈ വേളയിൽ ഈ വിദ്യാലയത്തിൽ 400 ൽ പരം വിദ്യാർത്ഥികളും 45 അധ്യാപകരും 8 അനധ്യാപകുരും ഉണ്ട്.
ഈ വിദ്യാലയത്തിന്റെ മികവുകൾ മരടിലെ പ്രസിദ്ധമായ മാങ്കായിൽ തറവാടിന്റെ അനുഗ്രഹം * സുശക്തമായ അധ്യാപക-രക്ഷാകർത്തൃസംഘടന * വിവിധ ക്ലബുകൾ * അർപ്പണ ബോധത്തോടെയുള്ള ദിനാചരണങ്ങൾ * സൗകര്യപ്രദമായ ലബോറട്ടറി * മെച്ചപ്പെട്ട കമ്പ്യൂട്ടർ ലാബ് * മികച്ച കായിക വിദ്യാഭ്യാസം * മികച്ച ഗ്രന്ഥശാല * പ്രിന്റിംഗ് യൂണിറ്റ് * തയ്യൽ പരിശീലനം * കൗൺസിലിംഗ് സെന്റർ * മെച്ചപ്പെട്ട നഴ്സറി വിദ്യാഭ്യാസം * സമൃദ്ധമായ ഉച്ചഭക്ഷണം * കുട്ടികൾക്ക് ബസ് സൗകര്യം.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
6 സ്മാർട്ട് ക്ലാസ് മുറികളും ,20 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും, സയൻസ് ലാബ്,തുടങ്ങിയവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/ Customs Cadet Corps
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വിജയൻ,ശ്രുതിമതി,സുഭദ്രവല്ലി,ഗിരീഷ്,ബഷീർ,ഷീല എം പൗലോസ്, ആൻസലാം,, പ്രകാശ് വി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മോസ്റ്റ് റവ ഡോ.ജോസഫ് കേളന്തറ, ശ്രീ ജോസ് തോമസ് ,ഡോ.രാമൻ കുട്ടിപ്പണിക്കർ
വഴികാട്ടി
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26044
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ