സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല | |
---|---|
വിലാസം | |
മോറക്കാല മോറക്കാല , കുമാരപുരം പി.ഒ. , 683565 , എറണാകുളം ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0484 2682879 |
ഇമെയിൽ | stmarysmorakkala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25044 (സമേതം) |
എച്ച് എസ് എസ് കോഡ് | 07042 |
യുഡൈസ് കോഡ് | 32080500404 |
വിക്കിഡാറ്റ | Q99485860 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 997 |
പെൺകുട്ടികൾ | 670 |
ആകെ വിദ്യാർത്ഥികൾ | 1667 |
അദ്ധ്യാപകർ | 65 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 182 |
പെൺകുട്ടികൾ | 273 |
ആകെ വിദ്യാർത്ഥികൾ | 455 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി.അജി തോമസ് |
പ്രധാന അദ്ധ്യാപകൻ | ശ്രീ.ജോസ് മാത്യൂ |
പി.ടി.എ. പ്രസിഡണ്ട് | ബിജു കെ. പി. |
അവസാനം തിരുത്തിയത് | |
01-11-2024 | 25044 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ പള്ളിക്കരയിലെ എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ .
ആമുഖം
എറണാകുളം ജില്ലയിൽ പള്ളിക്കര സമീപം 1919ൽ ആരംഭിക്കപ്പെട്ട സ്‌കൂൾ 1998 ആയപ്പോഴേക്കും നാടിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു. 1962 -ൽ യു.പി. സ്‌കൂളായും 1968 ൽ ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു. 1986 -87 വർഷത്തിൽ 5-ാം സ്റ്റാർന്റേർഡ് ഒരു പാരലൽ ഇംഗ്ലീഷ് മീഡിയം തുടർച്ചയായി 100% വിജയം നേടിക്കൊണ്ടിരിക്കുന്നു. ഹയർ സെക്കണ്ടറിയിൽ ശ്രീ പി വി ജേക്കബ് സാർ പ്രിൻസിപ്പളായും 16 അദ്ധ്യാപകരും 450 കുട്ടികളും ഹൈസ്‌കൂൾ വിഭാഗത്തിൽ ശ്രീ.ജോസ് മാത്യു ഹെഡ്‌മാസ്റ്റർ ആയും 65 അദ്ധ്യാപകരും 1642 കുട്ടികളും ആയി പഠനം നടത്തപ്പെടുന്നു. കലാകായികരംഗത്തും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി നല്ല നിലവാരം പുലർത്തുന്നു. സാഹത്യരംഗത്തും മുന്നേറ്റം നേടുന്നു. ഗെഡു യൂണിറ്റുകളും റെഡ് ക്രോസ് യൂണിറ്റുകളും സ്‌കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. സാസ്‌കാരിക വികസനത്തിന് ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളർന്നുകൊണ്ടിരിക്കുന്നു.
ചരിത്രം
പളളിക്കര സെന്റ്.മേരീസ് പളളി 1919ൽ പളളിക്കര ചന്തയ്ക്ക് സമീപം വി.വി. സ്കുൾ എന്ന പേരിൽ ഒരു പ്രൈമറി സ്കുൾ ആരംഭിച്ചു. അക്കാലത്ത് പള്ളിക്കരയ്ക്ക് 30 കി.മി. ചുറ്റളവിലുളള ഏക വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്.(കൂടുതൽ വായിക്കാൻ)
മാനേജ്‌മെന്റ്
പളളിക്കര സെന്റ്.മേരീസ് കത്തീഡ്രൽ ആണ് ഈ സ്കുളിന്റെ ഉടമസ്ഥൻ. മാനേജരായി ശീ.ജോർജ്ജ് കെ അബ്രാഹാിിനെ നിയമിച്ചിരിക്കുന്നു,
സൗകര്യങ്ങൾ
- റീഡിംഗ് റൂം
- ലൈബ്രറി
- സയൻസ് ലാബ്
- കംപ്യൂട്ടർ ലാബ് എച്ച്, എസ്സ് (50 കുട്ടികൾക്ക് ഉപയോഗിക്കാവുന്നത്)
- കംപ്യൂട്ടർ ലാബ് എച്ച്, എസ്സ് എസ്സ് (50 കുട്ടികൾക്ക് ഉപയോഗിക്കാവുന്നത്)
- കംപ്യൂട്ടർ ലാബ് യു. പി (30 കുട്ടികൾക്ക് ഉപയോഗിക്കാവുന്നത്)
- മൽട്ടിമിഡിയ റൂം
- പ്രീപ്രൈമറി
- സ്കുൾ ബസ് (6 എണ്ണം)
- ഗ്രൗണ്ട്
നേട്ടങ്ങൾ
- കോലഞ്ചേരി ഉപജില്ല ഏറ്റവും കുടുതൽ കുട്ടികളെ SSLC പരീക്ഷ എഴുതിക്കുന്ന സ്കുൾ
- കോലഞ്ചേരി ഉപജില്ലയിൽ SSLC പരീക്ഷ 100% വിജയം
- കോലഞ്ചേരി ഉപജില്ല കലോത്സവത്തിൽ തുടർച്ചയായി 10-ാം വർഷവും ഓവർറോൾ കിരീടം നേടിക്കെണ്ടിരിക്കുന്നു.
- കോലഞ്ചേരി ഉപജില്ല കായികമേളയിൽ ഓവർറോൾ കിരീടം
- കോലഞ്ചേരി ഉപജില്ല ശാസ്ത്രമേളയിലും മികച്ച വിജയം.
- കലോത്സവത്തിൽ ജില്ല സംസ്ഥാന തലങ്ങളിൽ വിജയം.
- സംസ്ഥാന അറബികലോത്സവത്തിൽ അറബിചിത്രികരണത്തിൽ ഒന്നാം സ്ഥാനം.
- സംസ്ഥാന ഐ. റ്റി മേളയിൽ പങ്കാളിത്തം
- കോലഞ്ചേരി ഉപജില്ല ഐ. റ്റി മേളയിൽ തുടർച്ചയായി വർഷങ്ങളിൽ ഓവർറോൾ കിരീടം
- കോലഞ്ചേരി ഉപജില്ല ഗണിതശാസ്ത്രമേളയിൽ തുടർച്ചയായി റണ്ണർ അപ്പ്
മറ്റു പ്രവർത്തനങ്ങൾ
OSTA- St.Mary's Old Students & Teachers Association എന്ന പേരിൽ ഒരു പൂർവ്വവിദ്യാർഥി സംഘടന സ്ക്കുളിൽ നല്ലരീതിയിൽ പ്രവർത്തിച്ച് വരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ മാനേജർമാർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1968 - 85 | K. A George |
1985 - 89 | M. C Varghese |
1989- 98 | M. C Mathai |
1998 - 2001 | V K Kurian |
2001 - 2003 | Ittoop Tharian |
2003 - 2006 | Varghese Kurian |
2006 -2016 | N. M Ramleth |
2016- | Jose Mathew |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
* ദേശീയഅധ്യാപകഅവാർഢ് ജേതാവ് ടി.എം. വർഗീസ്
- റേഡിയോ റോക്കി നിത നാരായണൻ
- ലളിതകല അക്കാദമി അവാർഡ് ജേതാവ് പി എ സജീഷ്
- സിനിമ നടി അമല പോൾ..................................
യാത്രാസൗകര്യം
*ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (14കിലോ മീറ്റർ)* തൃപ്പുണിത്തുറ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (13കിലോ മീറ്റർ)
* എറണാകുളം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (20കിലോ മീറ്റർ)
* ആലുവ തൃപ്പുണിത്തുറ റൂട്ടിൽ മോറക്കാല ബസ് സ്റ്റോപ്പിൽനിന്ന് 50 m മാത്രം.
*എറണാകുളം മുവാറ്റുപുഴ റൂട്ടിൽ പള്ളിക്കര ബസ് സ്റ്റോപ്പിൽനിന്ന് 300 m മാത്രം.
* വണ്ടർലാ അമ്യൂസ്മെൻറ് പാർക്കിൽ നിന്ന് 1 കിലോമീറ്റർ മാത്രം
മേൽവിലാസം
St.Mary's H S S Morakkala, Kumarapuram P O, Ernakulam Dist, Kerala, Pin-683565. Ph-04842682879. Email: stmarysmorakkala@gmail.c
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25044
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ