ജി.എം.എൽ.പി.എസ്, പാലച്ചിറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.
ജി.എം.എൽ.പി.എസ്, പാലച്ചിറ | |
---|---|
വിലാസം | |
പാലച്ചിറ ചെറുന്നിയൂർ പി.ഒ. , 695142 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഇമെയിൽ | mlpspalachiraa@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42203 (സമേതം) |
യുഡൈസ് കോഡ് | 32141200504 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ചെറുന്നിയൂർ |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പെൻസി എസ് റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | സബീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ചെറുന്നിയൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എം .എൽ .പി .എസ് പാലച്ചിറ
ചരിത്രം
1907 [ആയിരത്തി തൊള്ളായിരത്തി ഏഴിൽ] സ്ഥാപിതമായ നൂറു വർഷത്തിലേറെ പഴക്കമുള്ള വിദ്യാലയമാണ് ഗവ .എം .എൽ .പി .എസ് . പാലച്ചിറ .വർക്കല സബ്ജില്ലയിലെ പാലച്ചിറ ചെറുന്നിയൂർ കരകളിലായി ഈ വിദ്യാലയം സ്ഥിതി ചെയുന്നു .പരേതനായ പ്ലാവില വീട്ടിൽ മൊയ്‌ദീൻ ,പുത്തെൻവിള മീർസാഹിബ് എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജ്‌മന്റ് വിദ്യാലയമായിരുന്നു ഇത് .ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ പി . ആർ . അലിയാരുകുഞ്ഞു .പ്രഥമ വിദ്യാർത്ഥി കാട്ടുവിള വീട്ടിൽ ഗോപാലൻ .ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയേഴിൽ[1927] സ്കൂൾ സർക്കാരിന് കൈമാറി .
ഭൗതികസൗകര്യങ്ങൾ
നാലു ക്ലാസ്സ്മുറികളും ഒരു ഓഫീസ് റൂമും ഉള്ളതാണ് സ്കൂൾകെട്ടിടം .സ്കൂളിനോട് ചേർന്ന് കളിസ്ഥലം പാർക്ക് എന്നിവയുണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറികളുണ്ട് .ഒരു സ്മാർട്ട് ക്ലാസ് റൂം ,ക്ലാസ് ലൈബ്രറികൾ ലാപ്ടോപ്പ് ടെലിവിഷൻ എന്നീ സൗകര്യങ്ങൾ ലഭ്യമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
സംഗീതം ,ഏറോബിക്‌സ് ,യോഗ,ചിത്രരചന, സംഗീത ക്ലാസ്
മികവുകൾ
എൽ .എസ് .എസ് ,കലോത്സവം .യുറീക്ക വിജ്ഞാനോത്സവം ,ശാസ്ത്ര മേളകൾ എന്നീ ഇനങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട് .
ക്വിസ് മത്സരങ്ങൾ ,സാഹിത്യ മത്സരങ്ങൾ എന്നീ വിഭാഗങ്ങളിലും മികവ് പുലർത്തിയിട്ടുണ്ട് .
മുൻ സാരഥികൾ
പ്ലാവിളവീട്ടിൽ മൊയ്‌ദീൻ
പുത്തെൻവിള മീരാസാഹിബ്
പി .ആർ .അലിയാരുകുഞ്ഞു സർ മുതൽ എസ് .സീന ടീച്ചർ വരെ എത്തിനിൽക്കുന്ന പ്രഥമാധ്യാപകർ .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ പാലക്കാടു ജില്ലാ കളക്ടർ ആശാരിവില വീട്ടിൽ ശ്രീ മുഹമ്മദ് ഹനീഫ
ശ്രീ സൺബിൻ [റിട്ടയേർഡ് പ്രൊഫസർ ശ്രീ നാരായണ കോളേജ് ,വർക്കല ]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
- വർക്കല റയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ/ബസ് മാർഗം 4 കി .മീ
- ചെറുന്നിയൂർ ജംഗ്ഷനിൽ നിന്നും അര കി .മീ
- ആറ്റിങ്ങൽ നിന്നും ബസ് മാർഗം 11 കി .മീ
,
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42203
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ