സഹായം Reading Problems? Click here

ഡി.വി.വി.എച്ച്.എസ്സ്. എസ്സ്, തലവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(39032 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

http://schoolwiki.in/index.php?

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിവി.എച്ച്.എസ്ചരിത്രംഅംഗീകാരങ്ങൾ
ഡി.വി.വി.എച്ച്.എസ്സ്. എസ്സ്, തലവൂർ
DVVHSS.jpg
വിലാസം
തലവൂർ

തലവൂർപി.ഒ,
കൊല്ലം
,
691508
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ04752328080
ഇമെയിൽdevidurga1954@gmail.com
കോഡുകൾ
സ്കൂൾ കോഡ്39032 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎസ് പ്രേമലത
പ്രധാന അദ്ധ്യാപകൻആർ രമാദേവി
അവസാനം തിരുത്തിയത്
16-02-202239032dvhs
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)


ഇതോടൊപ്പം പ്രവർത്തിക്കുന്നു.


ചരിത്രം

കൊല്ലംജില്ലയിലെ പത്തനാപുരംതാലൂക്കിലെ തലവൂർഗ്രാമപഞ്ചായത്തിലെ ഞാറയ്ക്കാട് വാർഡിൽ സ്ഥിതിചെയ്യുന്ന DVVHSS എന്ന ഈ സരസ്വതീക്ഷേത്രം 1952ലാണ് സ്ഥാപിതമായത്.ഇതിന്റെ ആദ്യകാലത്ത് ശിലാസ്ഥാപനകർമ്മം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.ജെ ജോണാണ് നി൪വഹിച്ചത്.ഈസ്കൂളിന്റെ തുടക്കം ക്ഷേത്രത്തോടുചേർന്നുള്ള കുളപ്പുരയിലായിരുന്നു. കാട്ടുപ്രദേശമായിരുന്ന തലവൂർഗ്രാമത്തിലെ തലവൂർദേവീക്ഷേത്രത്തിനുചുറ്റുമുള്ള കുന്നുംപ്രദേശമാണ് സ്കൂൾ നിർമ്മാണത്തിനായി നാട്ടുപ്രമാണിമാർ തെരഞ്ഞെടുത്തത്. നാട്ടുപ്രമാണിമാരുടേയും ജാതിമതഭേദമന്യേ സകലനാട്ടുകാരുടേയും സഹായസഹകരണത്തോടെയും നിരന്തരമായ കഠിനാദ്ധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും പടുത്തുയർത്തിയതാണീ കലാക്ഷേത്രം. വിദ്യാദായിനിയും സർവ്വർക്കും ഐശ്വര്യദായിനിയും ആയ ഈ സരസ്വതീക്ഷേത്രം ജില്ലയിലെ മുൻനിരയിലുള്ള സ്കൂളുകളുടെ ശൃംഖലയിൽ അഗ്രഗണ്യമായ സ്ഥാനം കൈവരിച്ചിട്ടുള്ളതാണ്. ആദ്യകാലത്ത് ഈ സ്കൂളിന്റെ പ്രഥമാധ്യാപകൻ ശ്രീ ഇട്ടിപണിക്കർ സർ ആയിരുന്നു.ഇപ്പോൾ ഈ സ്കൂളിന്റെ പ്രഥമാധ്യാപക സ്ഥാനം വഹിക്കുന്നത് ശ്രീമതി ആർ രമാദേവി ടീച്ചറാണ്. എച്ച്.എസ്.സി, വി.എച്ച്.എസ്.സി വരെയുള്ള പഠനം ഇവിടെ നടന്നു വരുന്നു.ഇവിടെ ആകെ 1320 വിദ്യാ൪ത്ഥികളും 69 ജീവനക്കാരും ഉണ്ട്. കൂടാതെ വളരെയധികം മികവ് പുലർത്തുന്ന ഒരു സ്ഥാപനമാണിത്. കംപ്യൂട്ട൪ലാബ്,`ലൈബ്രറി,വിഷയാടിസ്ഥാനത്തിൽ റീഡിംഗ്റൂമുകൾ കോപ്പറേറ്റീവ്സൊസൈറ്റി,സി.ഡി.ലൈബ്രററി,ഇൻഡോർ ആഡിറ്റോറിയം ഉൾപ്പെടെയുള്ള രണ്ട് ആഡിറ്റോറിയവും മറ്റ് എല്ലാവിധ സൗകര്യങ്ങളും ഈ സ്ഥാപനത്തിന് സ്വന്തമായുണ്ട്. ഈസ്കൂളിന്റെ സുവർണജൂബിലി 2002 ൽ വിവിധ ആഘോഷപരിപാടികളോട് കൂടി സമ്പന്നമാക്കിയിരുന്നു. കൂടാതെശാസത്ര ലോകത്തിനും രാഷ്ട്രീയ, സാമൂഹികസാന്വത്തിക ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പി.ടി.എ-യുടെ സഹായത്തോടെ വലിയ നേട്ടങ്ങൾ കൈവരിക്കുവാൻ ഈ സ്കൂളിന് കഴിഞ്ഞു.സ്പോർട്സിനു വേണ്ടി സിന്തറ്റിക്ക് ട്രാക്ക്, ബയോഗ്യാസ് പ്ലാ ,ആധുനിക രീതിയിലുള്ള ലാബുകൾ മഴവെള്ള സംഭരണി എന്നിവ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള മികച്ച ഉദാഹരണളാണ്.സ്കാരിക, വിദ്യാഭ്യാസമേഖലയിലും നിരവധി പ്രതിഭകളെ സൃഷ്ടിച്ച ഈ കലാക്ഷേത്രം നാടിന് എന്തുകൊണ്ടും അഭിമാനകരമാണ്.കൊല്ലം ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളി ൽ ഒന്നാണിത്..ജില്ലയുടെ മലയോര മേഖലയുടെ വിദ്യാഭസ പുരോഗതിക്ക് സമഗ്രസംഭാവനയാണ് ഈ സരസ്വതീ ക്ഷേത്രം സംഭാവനചെയ്തിട്ടുള്ളത്.കൊല്ലം ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണിത്..ജില്ലയുടെ മലയോര മേഖലയുടെ വിദ്യാഭസ പുരോഗതിക്ക് സമഗ്രസംഭാവനയാണ് ഈ സരസ്വതീ ക്ഷേത്രം സംഭാവനചെയ്തിട്ടുള്ളത്. നാളിതുവരെയായി അരലക്ഷത്തോളം വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങിയിട്ടുളളത്.

            ഒരുകാലത്ത് 3000വിദ്യാർത്ഥികൾ വരെ ഈ സ്ഥാപനത്തിൽ പ‌ഠിച്ചിരുന്നു.ഇപ്പോൾ വി.എച്ച്.എസ്.സി,പ്ലസ്.ടു,റ്റി.റ്റി.ഐ തുടങ്ങിയ വിഭാഗങ്ങൾ 

ഇതോടൊപ്പം പ്രവർത്തിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ അനുകരണീയവും മാതൃകാപരവുമായ നിരവധി പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.പഠനാനുബന്ധമായ പ്രവർത്തനങ്ങളിൽ നല്ല പാഠം,സീഡ്,നന്മ,ഹരിതകേരളം തുടങ്ങിയ പല പദ്ധതികളും പങ്കാളികളാവുകയും സമൂഹമദ്ധ്യത്തിൽ ചലനാത്മകമായ പല പ്രവർത്തനങ്ങളും സ്ഥാപനം ചെയ്യുന്നുണ്ട്.

                     ലഹരി വിമുക്ത ക്യാന്വസ്, പ്ലാസ്റ്റിക്ക് വിമുക്ത ക്യാന്വസ് എന്നിവ ലക്ഷ്യമാക്കി എക്സൈസ് വകുപ്പ്,തലവൂർ ഗ്രാമപഞ്ചായത്ത്,എൻ.എസ്.എസ്,എൻ.സി.സി എന്നിവയുടെ സംയുക്ത ആഭ്യമുഖ്യത്തിൽ നടന്ന പ്രവർത്തനങ്ങൾ സ്ഥാപനത്തിന്റെ  മുഖഇതോടൊപ്പം പ്രവർത്തിക്കുന്നു.

ച്ഛായ തന്നെ മാറ്റി.

              കൃഷിയുടെ മഹത്വം വിദ്യാർത്ഥികളിൽ

എത്തിക്കുന്നതിനുവേണ്ടി വി.എച്ച്.എസ്.ഇ അഗ്രികൾച്ചർ വിഭാഗത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും സംയുക്ത പ്രവർത്തനങ്ങളിലൂടെ കാർഷികോല്പന്നങ്ങൾ സ്വന്തമായി ഉത്പാദിപ്പിക്കുവാനുള്ള കഴിവ് സ്കൂൾ നേടിയെടുത്തു.കാർഷികരംഗത്തെ മികച്ച പ്രവർത്തനങ്ങളും പരിസ്ഥിതി പ്രവർത്തനങ്ങളും കണക്കിലെടുത്ത് വീഗാലാ നൽകുന്ന സംസ്ഥാന അവാർഡ് മൂന്നു തവണ സ്കൂളിന് ലഭിച്ചിട്ടുണ്ട്.

                   വിദ്യാർത്ഥികളിൽ അച്ചടക്കവും നേതൃത്വപാടവവും വളർത്തിയെടുക്കാനായി പ്രവർത്തിക്കുന്ന എൻ.സി.സി.,ജെ.ആർ.സി വിഭാഗങ്ങൾ രാഷ്ട്രപതിയുടെ പുരസ്കാരങ്ങൾ ഉൾപ്പെടെ ദേശീയതലത്തിലുള്ള അവാർഡുകൾ കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
                     സ്പോർട്ട്സ് വിഭാഗത്തിൽ‌ ഓവറോൾ ചാംപ്യൻഷിപ്പ് ഉൾപ്പെടെ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.ക്രിക്കറ്റ് ,വോളിബോൾ ടൂർണമെ കളിൽ തുടർച്ചയായി ചാംപ്യൻഷിപ്പ് നേടുവാൻ സാധിച്ചിട്ടുണ്ട്.ഇവയുടെ പരിശീലനത്തിനായി മൾട്ടിപർപ്പസ് സ്റ്റേഡിയം സ്കൂളിന് സ്വന്തമായുണ്ട്.
                     ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പി.ടി.എ-യുടെ സഹായത്തോടെ വലിയ നേട്ടങ്ങൾ കൈവരിക്കുവാൻ ഈ സ്കൂളിന് കഴിഞ്ഞു.സ്പോർട്സിനു വേണ്ടി സിന്തറ്റിക്ക് ട്രാക്ക്, ബയോഗ്യാസ് പ്ലാന്റ് ,ആധുനിക രീതിയിലുള്ള ലാബുകൾ മഴവെള്ള സംഭരണി എന്നിവ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള മികച്ച ഉദാഹരണളാണ്.
                     കൗമാരക്കാരായ വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി കൗൺസിലിംഗ് സെ റുകൾ,യോഗാക്ലാസ് എന്നിവ സ്കൂളിൽ നടത്തുന്നുണ്ട്.
                        പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി മുൻനിരയിലെത്തിക്കുന്നതിനായി പ്രത്യേക പഠനരീതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു.ഇതി  ഭാഗമായി ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി നവപ്രഭ,എസ്.എസ്.എൽ.സി പരീക്ഷ ലക്ഷ്യം വച്ച് പത്താം ക്ലാസുകാർക്ക് പ്രത്യേക തീവ്രപരിശീലന ക്ലസുകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.
                         നിർധനരായ വിദ്യാർത്ഥികളേയും രോഗാതുരരായ വിദ്യാർത്ഥികളേയും സഹായിക്കുവാനും വീട് വച്ചുനൽകുവാനും മുഴുവൻ വിദ്യാർത്ഥികളുടെയും സഹായത്തോടെയുള്ള

സന്നദ്ധപ്രവർത്തനങ്ങൾ എൻ.എസ്.എസ്- നേതൃത്വത്തിൽ നടത്തിവരുന്നു.ശക്തമായ പി.ടി.എ-യുടെ സാന്നിദ്ധ്യം സ്കൂളിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ വളരെ സഹായകമായിട്ടുണ്ട് 2014-ൽ ഹയർ സെക്കൻഡറി അനുവദിച്ചത് സ്കൂളി ചരിത്രത്തിലെ നാഴികക്കല്ലാണ്.2015-ലെ സംസ്ഥാന അധ്യാപക അവാർഡ് സ്കൂളിലെ ഭാനുപ്രസാദ് എന്ന അധ്യാപകനാണ് ലഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.664
 • എൻ.സി.സി.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തലവൂർ തൃക്കൊന്നമർകോട് ദേവസ്വത്തിന്റെ ഭരണത്തിലുള്ളതാണ് ഈ സ്കൂൾ . തലവൂരിലെ ആറു കരകളിലെ തെരഞ്ഞെടുക്കപ്പെട്ട 36 പ്രതിനിധികളാണ് ഇതിന്റെ ഭരണസാരഥികൾ ഇവരിലെ തെരഞ്ഞടുക്കപ്പെട്ട 12 അംഗങ്ങളാണ് എക്സിക്യൂട്ടീവ് കൂടാതെ മാനേജർ, പ്രസിഡന്റ്, തുടങിയവരേയും ഇവരിൽ നിന്നും തെരെഞ്ഞെടുക്കെപ്പെടുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ സി എസ് സജികുമാർ അവർകൾ ആകുന്നു. സ്കൂളിന് സ്വന്തമായി നാലു ബസുകളുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1.ഇട്ടിപ്പണിക്ക൪

2.സുകുമാരപിള്ള

3.നാരായണ൯നമ്പൂതിരി

4.രാമകൃഷ്ണകുറുപ്പ്

5.നാരായണൻപോറ്റി

6.ഗംഗാധര൯ ഉണ്ണിത്താ൯

7.എലിസബത്ത് മാത്യൂ

8.ജെ.രമാഭായി

9.ഉമൈബാബീവി

10.എം സി ഏലിയാമ്മ

11.റ്റി പി രാധാമണി

12.വി തുളസീഭായി

13.എം.എസ് മീനാക്ഷിയമ്മ

14.എം.ആർ ഗീതാകുമാരിയമ്മ

15.ആർ.ശ്യാമളാകുമാരിയമ്മ

16. ആർ. രമാദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സിവിൽ സ൪വ്വീസ് ജേതാവായശ്രീ കെ സതീ ശ്ബാബു ഈ സ്കൂളിലെ പൂ൪വ്വവിദ്യാ൪ത്ഥിയാണ്


ഈസ്കൂളിലെ പൂ൪വ്വവിദ്യാ൪ത്ഥികൾ ഭരണരംഗത്തും മു൯പന്തിയില്തന്നെ ശ്രീ കെ പ്രകാശ്ബാബു,ശ്രീ ബി അജയകുമാർ തുടങിയവർ ഇതിന് ഉത്തമോദാഹരണങളാണ്.


ജേതാക്കളായവി.ആർ.ലക്ഷ്മി,ആശാ ലതാ ചന്ദ്ര൯,നവീ൯ശംകർഷംനാ,ശ്രീജ,സൗമ്യ.ആർ ഡോക്ടേറേറ്റു് ലഭിച്ച ബിനി,ബിജി,മനോജ്പോറ്റിഇവരും യുവശാസ്ത്റജ്ഞ൪ക്കുള്ളഅവാ൪ഡുലഭിച്ചവിഷ്ണുവും പ്രശസ്തഡോക്ടറുംസാംസ്കാരികമേഖലകളിലെവ്യക്തിമുദ്രപതിപ്പിച്ചതുമായഡോക്ട൪ബഷീറുംഈസ്കൂളിലെപൂ൪വ്വവിദ്യാ൪ത്ഥികളാണ്

വഴികാട്ടി

 • .3km...ആവണീശ്വരം....... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
 • .......500meter.രണ്ടാലുംമൂട്.......... ബസ്റ്റാന്റിൽ നിന്നും
 • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താംLoading map...