ഗവ. എച്ച്.എസ്. പുളിക്കമാലി

(26047 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം



ഗവ. എച്ച്.എസ്. പുളിക്കമാലി
വിലാസം
പുളിക്കമാലി

പുളിക്കമാലി . P.O , മുളന്തുരുത്തി ,എറണാകുളം
,
പുളിക്കമാലി പി.ഒ.
,
682314
,
എറണാകുളം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0484 2744879
ഇമെയിൽghspulickamaly@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26047 (സമേതം)
യുഡൈസ് കോഡ്32081301102
വിക്കിഡാറ്റQ99485959
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ കെ ബി
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി സീമ സി ആർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ബീന ഗോപി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം : പുളിക്കമാലി ഗവ. ഹൈസ്‌ക്കൂൾ തൃപ്പൂണിത്തുറ ഉപജില്ലയുടെ കിഴക്കുഭാഗത്തായി മുളന്തുരുത്തി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. 73 കുട്ടികൾ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നു. തികച്ചും ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന സ്‌കൂൾ ആണിത്. 96 വർഷം മുമ്പ് 4 കോളനികൾക്കായി ആരംഭിച്ചതാണ് ഈ സ്‌കൂൾ. പാലാൽ കുടുംബക്കാർ നൽകിയ 22 സെന്റ് സ്ഥലത്ത് ചാലി കുടുംബക്കാർ കെട്ടിടം പണിതാണ് സ്‌കൂൾ ആരംഭിച്ചത്. സ്‌കൂളിന്റെ ആദ്യനാമം മലയാളം സ്‌കൂൾ പുളിക്കമാലി എന്നായിരുന്നു. പിന്നീട് ഗവ. എൽ.പി. സ്‌കൂൾ എന്നായി 1958-ൽ മുണ്ടശ്ശേരി മാഷ് വിദ്യഭ്യാസ മന്ത്രിയായിരിക്കെ ഗവ. ജൂനിയർ ബേസിക്ക് സ്‌കൂൾ ആയി ഉയർത്തപ്പെട്ടു. 74-75 കാലഘട്ടത്തിൽ ഗവ.യു.പി. സ്‌കൂളായി ഉയർത്തപ്പെട്ടു. 1980-ൽ പോൾ പി. മാണി മന്ത്രിയായിരുന്നപ്പോൾ മന്ത്രി ബേബി ജോണിന്റെ സഹായത്താൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. 1983-ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. continue

സ്‌കൂളിൽ പി.ടി.എ ആരംഭിച്ചത് 1965-ലാണ്. ഹൈസ്‌കൂളാക്കിയപ്പോൾ ആദ്യ ചാർജ്ജ് വഹിച്ചത് കുറുമ്പൻ മാഷായിരുന്നു. ശരിയായ ഫയലിംഗ് സിസ്റ്റവും ഭരണ സ്ഥിരതയുമായി കെ.വി. പൗലോസ് സാർ ആദ്യ ഹെഡ്മാസ്റ്ററായി. ആദ്യത്തെ മലയാള അദ്ധ്യാപകൻ ഐ.റ്റി. മത്തായി ആയിരുന്നു. സ്‌കൂളിലെ പ്രഥമ ഹെഡ്മിസ്ട്രസ് ഡപ്യൂട്ടി ഡയറക്ടറായി സർവ്വീസിൽ നിന്ന് വിരമിച്ച കെ.സരോജം ടീച്ചറായിരുന്നു. പുളിക്കമാലിയുടെ സാമൂഹിക-സാംസ്‌കാരിക ചരിത്രത്തിൽ നിർണ്ണായക സ്ഥാനം വഹിച്ചത് ഈ സ്‌കൂളാണ്.

കഴിഞ്ഞ കുറെ വർഷങ്ങളായി കുട്ടികളുടെ എണ്ണം വളരെ കുറവാണ്. എസ്.എസ്.എൽ.സി റിസൽട്ട് കഴിഞ്ഞ വർഷങ്ങളിലെല്ലാം 100ശതമാനം ഉണ്ടായിരുന്നു. കഴിഞ്ഞ 2 വർഷമായി സ്‌കൂൾ പുതിയ രീതിയിലുള്ള പഠന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഭൗതികസൗകര്യങ്ങൾ

2.64 ഏക്കർ ഭൂമിയിൽ ജി എച് എസ് പുളിക്കമാലി പ്രവർത്തിച്ചു വരുന്നു.ഒരു ഗ്രൗണ്ട് ,രണ്ട്‌ ഓഡിറ്റോറിയം , ഒരു ഓപ്പൺ സ്‌റ്റേജ് ,ലൈബ്രറി ,സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , 7 സ്മാർട്ട് ക്ലാസ്സ് റൂം , ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയറുകൾ, ശുചിത്വമുള്ള അടുക്കള, ശുചിമുറികൾ, ജൈവ വൈവിധ്യ ഉദ്യാനം എന്നീ സൗകര്യങ്ങൾ ഇവിടെ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

എന്റെ വിദ്യാലയം എന്റെ പൈതൃകം എന്ന ആശയത്തെ അടിസ്ഥാനമാക്കി ജി എച് എസ് പുളിക്കമാലിയിൽ "പിൻഗാമി " എന്ന പേരിൽ ഒരു പൈതൃക ക്ലബ് 2018 മുതൽ പ്രവർത്തിച്ചു വരുന്നു.ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പുളിക്കമാലിയുടെ ചരിത്രത്തെ കുറിച്ച് കുട്ടികൾ ഷോർട് ഫിലിം, ഡോകുമെന്ററി എന്നിവ തയാറാക്കി വരുന്നു.

നേട്ടങ്ങൾ

2017-18 ഇൻസ്പയർഅവാർഡ്.

2019-20 LSS സ്കോള‌ർഷിപ്പ്

2019-20 ഇൻസ്പയർഅവാർഡ്.

ചിത്രശാല

കലാമേള

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മഹാന്മാരായ നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്‌കൂളിന്റേതായുണ്ട്. ഇന്ത്യയിലെ ഓർത്തോപീഡിക് സർജൻമാരിൽ പ്രധാനിയായ പെരുന്തൽമണ്ണ അൽ-ഷിഫ ആശുപത്രിയിലെ ഡോ. ഇ.ജി. മോഹൻകുമാർ, യാക്കോബായ സുറിയാനി സഭയുടെ മലേകുരിശ് ദയറ അധിപനും ബാംഗ്ലൂർ ഭദ്രാസന മെത്രാപൊലിത്തയുമായ കുര്യാക്കോസ് മാർ ദിയാസ് കോറോസ്, കൊച്ചി യൂണിവേഴ്‌സിറ്റി സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ് റീഡർ ഡോ. പി.ജി. ശങ്കരൻ ബീഹാർ ടൂറിസം ഡവലപ്പ്‌മെന്റ് കോർപ്പറേഷന്റെ ആയുർവേദ ചികിത്സ പദ്ധതി മുഖ്യ ഉപദേഷ്ടാവ് ഡോ.സി.ഡി. സഹദേവൻ, പലക്കാട് എൻ.എസ്.എസ് കോളേജ് ഓഫ് എൻജിനിയറിംഗ് അദ്ധ്യാപകൻ ഡോ.കെ.ജി.വിശ്വനാഥൻ എന്നിവരെല്ലാം ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

കാലഘട്ടത്തിൽ ഗവ.യു.പി. സ്‌കൂളായി ഉയർത്തപ്പെട്ടു. 1980-ൽ പോൾ പി. മാണി മന്ത്രിയായിരുന്നപ്പോൾ മന്ത്രി ബേബി ജോണിന്റെ സഹായത്താൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. 1983-ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി.വഴികാട്ടി



"https://schoolwiki.in/index.php?title=ഗവ._എച്ച്.എസ്._പുളിക്കമാലി&oldid=2536742" എന്ന താളിൽനിന്ന് ശേഖരിച്ചത്