എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത് | |
---|---|
വിലാസം | |
ചെർപ്പുളശേരി ചെർപ്പുളശേരി , ചെർപ്പുളശേരി പി.ഒ. , 679503 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഇമെയിൽ | amlpsncedu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20337 (സമേതം) |
യുഡൈസ് കോഡ് | 32060300705 |
വിക്കിഡാറ്റ | Q64690352 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | ചെർപ്പുളശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 89 |
ആകെ വിദ്യാർത്ഥികൾ | 183 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രതീദേവി |
പി.ടി.എ. പ്രസിഡണ്ട് | ജബ്ബാർ പറക്കാടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നുസ്രത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
നാട്ടുകാർക്കിടയിൽ "ചെറിയ സ്കൂൾ" എന്നറിയപ്പെടുന്ന ഈ വിദ്യാലയം , പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ,
ചെർപ്പുളശ്ശേരി ഉപജില്ലയിലെ കച്ചേരിക്കുന്ന് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനെപ്പോലുള്ള ദേശാഭിമാനികളുടെ വീര ചരിത്രമുറങ്ങുന്ന മണ്ണിലാണ് കച്ചേരിക്കുന്ന് എ.എം.എൽ.പി സ്കൂൾ 1922 ൽ സ്ഥാപിക്കപ്പെടുന്നത് .
ഒരു നൂറ്റാണ്ടിന്റെ സാമൂഹ്യ ചരിത്രത്തിന്റെ നേർസാക്ഷിയാണ് ഈ വിദ്യാലയം .
ചരിത്രം
1922 ലാണ് കച്ചേരിക്കുന്നിൽ ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത് എന്ന് വ്യക്തമാക്കുന്ന രേഖകൾ കണ്ടുകിട്ടിയിട്ടുണ്ട്. മലബാർകലാപം അടിച്ചമർത്തപ്പെട്ടതിനെ തുടർന്നുള്ള കൊടിയ നിരാശയുടെയും അവിശ്വാസത്തിന്റെയും സന്ദർഭത്തിലാണ് സ്കൂളിന്റെ ജനനം. സാമൂഹിക ഐക്യംവീണ്ടെടുക്കുന്നതിനും വിദ്യാലയത്തിന്റെ സംസ്ഥാപനം വലിയ പങ്കുവഹിച്ചു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ 5കംപ്യൂട്ടറുകളുണ്ട് .സ്കൂൾ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ മാനേജ്മെന്റും ,പിടിഎ യും , സഹായിച്ചിട്ടുണ്ട്. വെള്ളം , വെളിച്ചം , വൈദ്യുതി , വൃത്തിയുള്ളതും ഉറപ്പുള്ളതുമായ ഇരുനില കോൺക്രീറ്റ് കെട്ടിടം , ചുറ്റുമതിൽ, മൈക്ക് , ടി .വി , സ്റ്റേജ് ആവശ്യത്തിനുള്ള ഇരിപ്പിടങ്ങൾ , കസേരകൾ ,കളിഉപകരണങ്ങൾ എല്ലാം ഉണ്ട്.
പൊതുവിദ്യാഭ്യാസത്തിന് വെല്ലുവിളികൾ ഉയരുമ്പോളും ആത്മവിശ്വാസത്തോടെ ജനപിന്തുണയുമായിപഠന നിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നേറുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠപുസ്തകങ്ങൾക്കപ്പുറമുള്ള വിശാലമായ ലോകത്തെ കുറിച്ചറിയാനും ക്രിയാത്മക ശേഷികൾ വളർത്താനും ഉതകുന്ന വ്യത്യസ്ത പ്രവർത്തങ്ങൾ നടത്താറുണ്ട്.
"വിദ്യാലയങ്ങൾ വിദ്യാർത്ഥി സൗഹൃദങ്ങളാവട്ടെ ,
പുതിയ ചിന്തകൾ വിരിയട്ടെ ..."
എ.എം.എൽ.പി വാർത്ത
"സത്യമായി ... സ്വതന്ത്രമായി .....സമയത്ത് " അധ്യാപകന്റെ നേതൃത്വത്തിൽ സ്കൂളിനൊരു കുട്ടികളുടെ
വാർത്ത ചാനൽ ഉണ്ട് . പ്രത്യേക പരിപാടികളാണ് ഇതിൽ സംപ്രേക്ഷണം ചെയ്യുന്നത്. ഒരുപാട് സമയവും തയ്യാറെടുപ്പുകളും ആവശ്യമുള്ളത് കൊണ്ട് എല്ലാ പരിപാടികളും വാർത്ത ചാനലിൽ അവതരിപ്പിക്കാൻ കഴിയാറില്ല. 2018 ൽ തുടങ്ങിയ ചാനലിൽ sportsival18 ആണ് ആദ്യം സംപ്രേക്ഷണം ചെയ്തത്. പിന്നീട് തപാൽ ദിനത്തോടനുബന്ധിച്ചു പോസ്റ്റ് ഓഫീസ് സന്ദർശനവും വാർത്ത ചാനലിൽ വന്നു.2019 മാർച്ചിൽ എ.എം.എൽ.പി ന്യൂസ് ചാനലിന്റെ ഒഫീഷ്യൽ ലോഞ്ചിംഗ് നഗരസഭാ ചെയർപേഴ്സൻ ശ്രീമതി ശ്രീലജ വാഴക്കുന്നത്ത് നിർവഹിച്ചു ....
വാർഷികാഘോഷ നഗരിയിൽ ചൂടോടെ പ്രദർശിപ്പിച്ച ലൈവ് ന്യൂസ്......
തണൽ
"തണലിലേക്ക് മാറാനല്ല ,തണലായി മാറാൻ "
കച്ചേരിക്കുന്ന് നോർത്ത് എ.എം.എൽ.പി സ്ക്കൂളിലെ വിദ്യാർഥികൾ വീണ്ടും മാതൃകപ്രവർത്തനവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്.... സമൂഹത്തിൽ കഷ്ടതയനുഭവിക്കുന്ന പാവപ്പെട്ടവർക്കൊരു കൈത്താങ്ങാവാൻ വേണ്ടി വിദ്യാർഥികളുടെ നേതൃത്വത്തിൽ രൂപീകരിച്ച "തണൽ" ചാരിറ്റി വിങ്ങിന്റെ ആദ്യ പ്രവർത്തനമായി പരിസരപ്രദേശങ്ങളിലെ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു...പൂർണ്ണമായും വിദ്യാർഥികൾ സ്വരൂപ്പിച്ച് കൂട്ടിയ പണം കൊണ്ടായിരുന്നു ചാരിറ്റി പ്രവർത്തനം....പാവപ്പെട്ടവരെ സഹായിക്കാൻ വേണ്ടി വിദ്യാർത്ഥികൾ കാണിച്ച വലിയ മനസ്സിനെ അഭിനന്ദിക്കാൻ വാക്കുകളില്ല....
കുഞ്ഞു മക്കളുടെ പുതിയ സംരംഭം
'വസ്ത്രങ്ങൾക്ക് വെൺമ, സമൂഹത്തിന് നന്മ -Amlp Soap'
സോപ്പിന്റെ പരസ്യത്തിൽ എങ്ങിനെയാണ് “സമൂഹത്തിന് നന്മ “ എന്നതായിരിക്കും എല്ലാവരുടെയുംസംശയം....വിദ്യാലയത്തിലെ സോപ്പ് നിർമാണത്തിന്റെ ലക്ഷ്യങ്ങൾ ഏറെ ..... സ്വയം തൊഴിൽ പരിശീലനവും ഒപ്പം ഉണ്ടാക്കിയെടുക്കുന്ന സോപ്പുകൾ വിറ്റ് കിട്ടുന്ന പണം സമൂഹത്തിൽ കഷ്ട്ടതയനുഭവിക്കുന്നപാവപ്പെട്ടവർക്കൊരു കൈത്താങ്ങാവാൻ വേണ്ടി ചെർപ്പുളശ്ശേരി ആർദ്ര പാലിയേറ്റീവ് കെയറിന് വിദ്യാർത്ഥികൾ കൈമാറും.... കുഞ്ഞുപ്രായത്തിലെ അവരുടെ ഈ ഊർജ്ജസ്വലത പ്രശംസനീയം തന്നെ.....
"അധ്വാനിക്കുന്ന സമൂഹത്തിലാണ് നമുക്ക് പ്രതീക്ഷ"
വായനക്കൂട്
ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്ക് ഇനി വായിച്ചിരിക്കാം.....
വായന മരിക്കുന്ന കാലത്ത് മലയാളംക്ലബ്ബിന്റെ കീഴിൽ വിദ്യാർത്ഥികൾ ഒരുക്കിയ വായനാകൂട്ശ്രദ്ധേയമാവുന്നു.....
ചെർപ്പുളശ്ശേരി ബസ് സ്റ്റാന്റിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ
എത്തുന്ന ബസ് കാത്തിരിപ്പുക്കാർക്ക്വായിച്ചിരിക്കാൻ വേണ്ടിയാണ്
കച്ചേരിക്കുന്ന് നോർത്ത് എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ നിരവധി പുസ്തകങ്ങൾ
അടങ്ങിയ വായനാകൂടൊരുക്കിയിട്ടുള്ളത്...
പഠന വീട്
പഠനത്തിന്റെ പ്രാധാന്യം കണക്കിലെടുത്തു രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയും സഹകരണവുമായി നടപ്പാക്കിയ പദ്ധതിയാണ് പഠനവീട് . ഒരു ഭാഗത്തുള്ള വിദ്യാർത്ഥികളെ ഒരു കൂട്ടമാക്കി ഏതെങ്കിലും വിദ്യാർത്ഥിയുടെ വീട്ടിൽ വൈകുന്നേരം രക്ഷിതാക്കളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കൂട്ടമായിരുന്ന് പഠിക്കാനുള്ള അവസരം ഒരുക്കുകയാണ് ചെയ്തിരുന്നത്. കൂട്ടമായുള്ള പഠനം കുട്ടികൾക്കു ഏറെ ഇഷ്ടവുമാണ്. കോവിഡ് സാഹചര്യത്തിൽ താത്കാലികമായി ഇത് നിർത്തിവെച്ചിരിക്കുകയാണ്.
പിറന്നാളിന് ഒരു സമ്മാനപൂച്ചട്ടി
നാലാം ക്ലാസ് വിദ്യാർഥിനി നഹല മാട്ടര വിദ്യാലയത്തിലേക്ക് പൂച്ചട്ടിയും ചെടിയും നൽകി മാതൃകകാട്ടി...
എല്ലാ വിദ്യാർഥികൾക്കും ഉച്ചഭക്ഷണത്തിന് പപ്പടവും ... വിദ്യാലയ ലൈബ്രറിയിലേക്ക് പുസ്തകവുംസമ്മാനിച്ചു.......
ഇതൊരു നല്ല തുടക്കമാവട്ടെ .....എല്ലാ വിദ്യാർത്ഥികളും "ലൈബ്രറിയിലേക്ക് ഒരു പിറന്നാൾ സമ്മാനം
പദ്ധതിയുടെ ഭാഗമായി പിറന്നാളിന് പുസ്തകം നൽകിവരുന്നുണ്ട്...
വിദ്യാലയം വിദ്യാർത്ഥികൾക്കൊപ്പം
എ.എം.എൽ.പി.എസ് കച്ചേരിക്കുന്ന് സ്വന്തമായി സ്മാർട്ഫോൺ ഇല്ലാത്ത ഏഴോളം കുട്ടികൾക്ക് ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിന് വേണ്ടി ഫോൺ വിതരണം ചെയ്തു. സ്പോൺസർമാരും, രക്ഷിതാക്കളും, അധ്യാപകരും ഉൾപ്പെടുന്നവരുടെ സംഭാവനകളാണ് ഈ ഉദ്യമം വിജയിപ്പിച്ചത്.
വിദ്യാലയം പ്രതിഭകളോടൊപ്പം
ശിശുദിനത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന
'വിദ്യാലയം പ്രതിഭകളോടൊപ്പം ' പരിപാടിക്ക് തുടക്കമിട്ടു. വിദ്യാലയത്തിനടുത്തുള്ള കല , സാഹിത്യ ,
കായിക എന്നീ മേഖലകളിൽ കേരളത്തിനകത്തുള്ള അറിയപ്പെടുന്ന പ്രതിഭകളെ കണ്ടെത്തി ആദരിച്ചു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
1. | കെ.പി അച്ചുതൻ നായർ |
2. | കെ. കല്യാണി അമ്മ |
3. | കെ.പി കമലാവതി ടീച്ചർ |
4. | കെ. രാമൻകുട്ടി മാസ്റ്റർ |
5. | പി.എ കനകമ്മ ടീച്ചർ |
6. | കെ. ബാലകൃഷ്ണൻ |
7. | കെ. ശ്രീധരൻ |
8. | പി. പ്രേമകുമാരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. മുസ്തഫ കമാൽ പാഷ ;
[എ.എ, പി.എച്ച്.ഡി, എം.എസ്.സി (സൈക്കോളജി)
ഡി.എ.സി.യു ]
- ഡോ. എൻ.കെ. അബ്ദുൽ സലീം ;
[ജോയിന്റ് ഡയറക്ടർ
ജില്ലാ മൃഗസംരക്ഷണ ഓഫീസ്, കണ്ണൂർ ]
- മുഹമ്മദലി മാട്ടര ;
[ഹെഡ് ഓഫ് കൊമേർഷ്യൽ സെക്ഷൻ
കുവൈത്ത് ചേംബർ ഓഫ് കോമേഴ്‌സ് ]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:-
- കുലുക്കല്ലൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (12 കിലോമീറ്റർ)
- തീരദേശപാതയിലെ പട്ടാമ്പി ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (20 കിലോമീറ്റർ )
- നാഷണൽ ഹൈവെയിൽ പാലക്കാട് ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം. ( 46 കിലോമീറ്റർ )
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20337
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ