സഹായം Reading Problems? Click here


ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം

Schoolwiki സംരംഭത്തിൽ നിന്ന്
(20035 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം
20035 school.jpg
വിലാസം
ഒറ്റപ്പാലംപി.ഒ
ഒറ്റപ്പാലം

ഒറ്റപ്പാലം
,
679101
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04662246585
ഇമെയിൽghssottapalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്20035 (സമേതം)
ഹയർസെക്കന്ററി കോഡ്9082
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലഒറ്റപ്പാലം
ഉപ ജില്ലഒറ്റപ്പാലം ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം477
പെൺകുട്ടികളുടെ എണ്ണം400
വിദ്യാർത്ഥികളുടെ എണ്ണം877
അദ്ധ്യാപകരുടെ എണ്ണം35
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻParameswaran
അവസാനം തിരുത്തിയത്
10-01-2021Adithyak1997


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


പാലക്കാട് ജില്ലയിലെ വളളുവനാടന് സംസ്ക്കാരത്തനിമയുമായി പരസഹസ്രം പൌരജനങ്ങളെ ജീവതായോധനത്തിന് കരുത്ത് നല്കി, നാനാതുറകളില് വിന്യസിച്ച് അന്തസ്സോടും അഭിമാനത്തോടും കൂടി 1994 ല് സ്ഥാപിതമായ ഈ വിദ്യാലയം നിലകൊള്ളുന്നു. ജി എച്ച് എസ് എസ് ഒററപ്പാലം ഈസ്ററ്.

ചരിത്രം

ആദ്യ കാലത്ത് മുസ്ലീങ്ങള് മാത്റമായിരുന്നു ഈ പ്രദേശത്തുണ്ടായിരുന്നത് കൃഷിപ്പണിക്കാരും കൊച്ചുകച്ചവടക്കാരും ആയിരുന്നു തദ്ദേശവാസികള് ജന്മിയുടെ വയലിലാണ് പണിയെടുത്തിരുന്നത് . കൂലിയായി നെല്ല്, തേങ്ങ എന്നിങ്ങനെ സാധനങ്ങളായിരുന്നു നല്കിയിരുന്നത് ഒരു ജന്മിയുടെ കീഴില് പണിയെടുത്തിരുന്നവര് സ്ഥിരമായി അവരുടെ അടിമയായി തന്നെ തുടര്ന്നു . ഡിസ്ട്രിക്ട് ബോര്ഡിന്ടെ കീഴിലുളള ഒരു എല് പി സ്കൂള് മാത്രമാണ് അന്ന് ഈ പ്രദേശത്ത് ഉണ്ടായിരുന്നത്.മാതാപിതാക്കള് തങ്ങളുടെ കുട്ടികളെ സ്കൂളിലയയ്ക്കാന് തല്പരരായിരുന്നില്ല. പെണ്കുട്ടികള്ക്ക് വിദ്യാഭ്യാസം എന്നതിലുപരി വിവാഹം മാത്രമായിരുന്നു അവരുടെ ലക്ഷ്യം ആണ്കുട്ടികളെ സംബന്ധിച്ച് ഒരു തൊഴില് അല്ലെങ്കില് ഒരു കച്ചവടം എന്നതായിരുന്നു അവരുടെ നയം . അതുകൊണ്ടുതന്നെ കുറച്ചകലെയായി ഒരു ഹൈസ്ക്കൂള് ഉണ്ടായിരുന്നിട്ടും തങ്ങളുടെ കുട്ടികളെ അവിടെ അയച്ച് പഠിപ്പിക്കാന് മാതാപിതാക്കള്ക്ക് താല്പര്യം ഉണ്ടായിരുന്നില്ല.ഈ സാഹചര്യ ത്തിലാണ് ഈ പ്രദേശത്ത് ഒരു സ്കൂള് ആരംഭിയ്ക്കേണ്ടതിന്ടെ ആവശ്യ കത രാധാകൃഷ്ണനെ പോലെയുളള മനുഷ്യസ്നേഹികള്ക്ക് ബോധ്യ മായത് . വിദ്യാലയത്തിനുവേണ്ടി 5 ഏക്കര് സ്ഥലം സംഭാവന ചെയ്ത പഴയകാലജന്മിയും സാമൂതിരി കോവിലകത്തെ പൗത്രനുമാണ് അദ്ദേഹം .സ്കൂളില് നിന്നും അധികം അകലത്തല്ലാതെയുള്ള വിശാലമായ ഒരു പറമ്പിലാണ് അദ്ദേഹത്തിന്റെ വീട് . സ്കൂളിനായി സ്ഥലംകൊടുക്കാമെന്ന് സമ്മതിച്ചുകൊണ്ട് അദ്ദേഹം അധികാരികളെ സമീപിച്ചു. കെട്ടിടം കൂടി ഉണ്ടാക്കാമെങ്കില് സ്കൂള് അനുവദിയ്ക്കാമെന്ന നിലപാടാണ് അധികാരികള് സ്വീകരിച്ചത് . ഈ സ്കൂള് അനുവദിയ്ക്ക ണമെന്ന് ആവശ്യപ്പെട്ട് പാലപ്പുറം, വരോട് ഭാഗങ്ങളില് നിന്ന് ഏറിയ സമ്മര്ദ്ദം തങ്ങള് ഏറ്റെടുത്ത ദൗത്യം പൂര്ത്തിയാക്കണമെന്ന ഉദ്ദ്യേശ്യം കൊണ്ടും രാധാകൃഷ്ണമേനോനും കൂട്ടരും എന്തു ത്യാഗം സഹിച്ചും ഈ സ്കൂള് കിഴക്കേ ഒററപ്പാലത്തുതന്നെ സ്ഥാപിക്കണമെന്ന് തീരുമാനിച്ചു. അതിനായി സാമ്പത്തികമായി സഹായിക്കാന് കഴിയുന്നവരെ കണ്ടെത്തി അവരില് നിന്ന് പണം പിരിച്ച് ഒരു കെട്ടിടം നിര്മ്മിച്ചു . പക്ഷേ ഏറെത്താമസിയാതെ സാമൂഹ്യവിരുദ്ധരായ ചിലരുടെ അക്രമപ്രവര്ത്തികള് കൊണ്ട് ഈ കെട്ടിടം നിലം പൊത്തി . പിന്നീട് കുറെക്കാലം മുന്പുണ്ടായിരുന്ന എല് പി സ്കൂളില് 3 ഷിഫ്ററായി പ്രവര്ത്തിച്ചു.മുന്വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ് ബഷീര് ഇപ്പോഴത്തെ ഈ കെട്ടിടം നിര്മ്മിയ്ക്കാനുളള അനുമതി നല്കി.ആദ്യകാലത്ത് ഒരു ലോവര് പ്രൈമറി സ്കൂള് എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഡിസ്ട്രിക് ബോര്ഡിന്ടെ കീഴിലായിരുന്നു ഈ വിദ്യാലയം പ്രവര്ത്തിച്ചിരുന്നത്. 1994-ല് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. വിദ്യാലയത്തിന്റെ ഇപ്പോള് നിലവിലുള്ള പ്രധാന കെട്ടിടം നിര്മിക്കപ്പെട്ടു. 2004-ല് വിദ്യാലയത്തിലെ ഹയര് സെക്കണ്ടറി വിഭാഗം പ്രവര്ത്തനമാരംഭിച്ചു.


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര് സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര് ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്ത്തനങ്ങള്

മുന് സാരഥികള്

സ്കൂളിന്റെ മുന് പ്രധാനാദ്ധ്യാപകര്.

1983 - 87 1987 - 88 1989 - 90 1990 - 92 1992-01

  • 2001 - 02 ശാന്തകുമാരി
  • 2002- 04 ജമീല
  • 2004- 06 വിജയകമാര് എ
  • 2006 - 07 രാധ സി
  • 2007- 08 കമലം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗങ്ങള് 
  • പാലക്കാട് -പട്ടാമ്പി റോഡില് ഒററപ്പാലം ബസ്സോപ്പിനുതൊട്ടുമുന്പിലത്തെ സ്ററോപ്പായ പളളിക്കേററം സ്ററോപ്പില് ഇറങ്ങി വലത്തോട്ട് 10 മിനിട്ട് നടന്നാല് സ്കൂളിലെത്താം
*ഒററപ്പാലം ടൗണില് നിന്ന് 2 കി.മി. അകലം 

Loading map...