ആലിയ ഇ.എം.എച്ച്.എസ്. അമ്മിനിക്കാട്
ആലിയ ഇ.എം.എച്ച്.എസ്. അമ്മിനിക്കാട് | |
---|---|
വിലാസം | |
മലപ്പുറം അമ്മിനിക്കാട് , പെരിന്തൽമണ്ണ മലപ്പുറം 679322 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1995 |
വിവരങ്ങൾ | |
ഫോൺ | 9946766059 / 9847887616 |
ഇമെയിൽ | aliyaemhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18751 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | [[മലപ്പുറം/എഇഒ പെരിന്തൽമണ്ണ
| പെരിന്തൽമണ്ണ ]] |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | യൂസുഫ് തറയിൽ |
അവസാനം തിരുത്തിയത് | |
30-01-2022 | Aliyaemhs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
അമ്മിനിക്കാട് നടുവപ്പറമ്പ് സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ആലിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കുൾ. ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
അമ്മിനിക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലിയ ഇസ്ലാമിക് സെൻററിന്റെ ഒരു പ്രധാന സ്ഥാപനമാണ് ആലിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ. അമ്മിനിക്കാട് പ്രദേശത്തേയും പരിസരങ്ങളിലേയും ധാർമികവും വിദ്യാഭ്യാസ പരവുമായ പിന്നോക്കവസ്ഥക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ആലിയ ഇസ്ലാമിക് സെൻറർ രൂപീകരിക്കപ്പെട്ടത്. സെൻററിന്റെ വിദ്യാഭ്യാസപ്രവർത്തനങ്ങളിലെ ഒരു പ്രധാന സ്ഥാപനമാണ് 1995 ൽ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ. അമ്മിനിക്കാട് പ്രദേശത്ത് പ്രകൃതി സുന്ദരമായ നടുവപ്പറമ്പ് എന്ന സ്ഥലത്താണ് സ്കൂൾ സ്തിതിചെയ്യുന്നത്. കേരള ഗവൺമെണ്ട് സിലബസ് അനുസരിച്ചുള്ള ആധുനിക വിദ്യാഭ്യാസമാണ് സ്കൂളിൽ നൽകിവരുന്നത്. 2004 ൽ ഒന്ന് മുതൽ ഏഴ് വരേയുള്ള ക്ലാസുകൾക്ക് കേരള ഗവൺമെന്റ് അംഗീകാരം ലഭിച്ചു. 2015-2016 വർഷത്തിലാണ് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചത്. അതോടൊപ്പം ആത്മീയ-ധാർമ്മിക വിദ്യാഭ്യാസവും നൽകുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
4.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പൂർണ്ണ സൗകര്യങ്ങളോട് കൂടിയ രണ്ട് ഡിജിറ്റൽ ക്ലാസ്സ് റൂമുകളും മതിയായ സൗകര്യങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബും സ്കൂളിന് നിലവിലുണ്ട്. കൂടാതെ എല്ലാ ക്‌ളാസ്സ് റൂമുകളിലും LCD മോണിറ്ററോട് കൂടിയ ഡിജിറ്റൽ പഠന സൗകര്യങ്ങൾ സജ്ജമാണ്. ആവശ്യമായ പുസ്തകങ്ങളോട് കൂടിയ ലൈബ്രറിയും ഡിജിറ്റൽ ലൈബ്രറി സൗകര്യവും സ്കൂളിൽ നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ത്ഥി ക്ലബ്ബ്
- കലാകായിക ക്ലബ്ബ്
- ശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഭാഷാ ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പാണക്കാട് സയ്യിദ് മുനവ്വർ അലി തങ്ങൾ നേതൃത്വം നൽകുന്ന ഊർജ്ജസ്വലരായ മാനേജ്‌മെൻറ് കമ്മിറ്റിയാണ് സ്കൂൾ നയിക്കുന്നത്. വർക്കിംങ് സെക്രട്ടറിയായി ജനാബ് മലയിൽ ഹംസഹാജി സദാസമയവും സ്കൂൾ നോക്കി നടത്തുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
-
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പെരിന്തൽമണ്ണ നഗരത്തിൽ നിന്നും മണ്ണാർക്കാട് ഭാഗത്തേക്കുള്ള ബസ്സിൽ അമ്മിനിക്കാട് കുന്നിന്മുകൾ സ്റ്റോപ്പിൽ ഇറങ്ങി തെക്ക് ഭാഗത്തേക്ക് ഓട്ടോയിൽ രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ നടുവപറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
|
10.9670,76.2679
</googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�