ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി

Schoolwiki സംരംഭത്തിൽ നിന്ന്
(17451 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിൽ ചേവായൂർ ഉപജില്ലയിൽ കക്കോടി ഗ്രാമ പഞ്ചായത്തിൽ ചാലിൽ താഴം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് പടിഞ്ഞാറ്റും മുറി ഗവ.യു.പി സ്കൂൾ

പ്രാദേശികമായി ചാലിൽ താഴം സ്കൂൾ എന്നറിയപ്പെടുന്നു..

ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി
വിലാസം
ചാലിൽ താഴം

കിഴക്കും മുറി പി.ഒ.
,
673611
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0495 2266610
ഇമെയിൽhm.gupspadinhattummuri@gmail.com
കോഡുകൾ
സ്കൂൾ കോഡ്17451 (സമേതം)
യുഡൈസ് കോഡ്3204020010
വിക്കിഡാറ്റQ5512093
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകക്കോടി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ242
പെൺകുട്ടികൾ228
ആകെ വിദ്യാർത്ഥികൾ470
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇ. സുനിൽകുമാർ
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് . ടി
എം.പി.ടി.എ. പ്രസിഡണ്ട്രാധിക. കെ
അവസാനം തിരുത്തിയത്
15-03-202217451


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1912 ഒക്ടോബർ 12-ന് സ്ഥാപിതമായ വിദ്യാലയം കക്കോടി പഞ്ചായത്തിലെ ഏക യു.പി. സ്ക്കൂളായിരുന്നു. വിദ്യാദാനം മഹത്തായ സാമൂഹ്യ സേവനമായി കരുതി നാനാജാതിമതസ്ഥരായ ജനങ്ങൾക്ക് അറിവ് പകരാൻ സ്ഥാപിച്ച ഈ വിദ്യാലയം ബോർഡ് എലിമെൻ്ററി സ്ക്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെടുന്നത്. 1956 ലാണ് ഈ വിദ്യാലയം അപ്പർ പ്രൈമറിയായി മാറിയത്. സ്കൂൾ കെട്ടിടവും സ്ഥലവും 1974 ൽ സർക്കാർ ഏറ്റെടുക്കുകയും 1975 ൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയും ചെയ്തു. 1976-77 ൽ വിദ്യാർഥി ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കി. 1986 ൽ സർക്കാർ പുതിയ രണ്ടു കെട്ടിടങ്ങൾ നിർമ്മിച്ചതോടെ ഷിഫ്റ്റ് നിർത്തലാക്കി.2010 ൽ അന്നത്തെ എലത്തൂർ എംഎൽഎ എ കെ ശശീന്ദ്രൻ എം എൽ എ ഫണ്ടിൽ നിന്നും സ്കൂളിനൊരു ബസ് നൽകി. 2012 ജൂണിൽ എൽ കെ ജി തുടങ്ങി. 2019 ൽ സംസ്ഥാന സർക്കാർ അനുവദിച്ച 1 കോടി രൂപയുടെ ഫണ്ടുപയോഗിച്ച് നിർമിച്ച ബഹുനില കെട്ടിടം 2020 ഒകേടാബർ 3ന് ഉദ്ഘാടനം ചെയ്യപ്പെട്ടു

കൂടുതലറിയാം . 

ഭൗതികസൗകര്യങ്ങൾ

കക്കോടി പഞ്ചായത്തിലെ ചാലിൽ താഴം എന്ന സ്ഥലത്ത് രണ്ട് ഏക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ നിലവിൽ 476 വിദ്യാർത്ഥികളുണ്ട്. ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ കൂടുതൽ വായിക്കാം

മികവുകൾ

ചേവായൂർ സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ ഇവിടെ വ്യത്യസ്തമായ അനവധി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. കുട്ടികളുടെ സർവ്വോൻമുഖമായ വളർച്ച ലക്ഷ്യമാക്കി ഓഫ്‌ലൈൻ പഠന കാലത്തും നിരവധി മികവാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞു. മികവുകൾ കൂടുതലറിയാൻ വായിക്കുക

അദ്ധ്യാപകർ

നമ്പർ പേര് ഉദ്യോഗപ്പേര് ഫോട്ടോ
1 സുനിൽകുമാർ.ഇ ഹെഡ് മാസ്റ്റർ
2 രഞ്ജിനി വി എം പി.ഡി. ടീച്ചർ
3 സുധ പി പി പി.ഡി. ടീച്ചർ
4 സുധാകരൻ എ പി. ഡി ടീച്ചർ
5 സുജാത സി പി.ഡി ടീച്ചർ
6 ഷീബ പി പി പി.ഡി. ടീച്ചർ
7 ബിന്ദു കെ പി.ഡി. ടീച്ചർ
8 അമ്പിളി. ഇ യു.പി. എസ്.ടി
9 രശ്മി. കെ എൽ. പി. എസ്. ടി
10 സൗമ്യ എസ്. ബി എൽ. പി.എസ്. ടി
11 ബിജേഷ് ബി എൽ.പി എസ് ടി
12 ഉഷാകുമാരി പി എൽ. പി എസ്.ടി
13 അമൃത. കെ ജൂനിയർ ലാംഗ്വേജ് ടീച്ചർ

ഹിന്ദി

14 മുനീർ പി പി. ഡി. ടീച്ചർ
15 ധന്യ എൻ.പി എൽ. പി. എസ്. ടി
16 ജാൻസി .എൻ യു.പി എസ് ടി
17 കൃഷ്ണദാസ് ജൂനിയർ ലാംഗ്വേജ് ടീച്ചർ

സംസ്കൃതം

18 നിമ്യ എൻ.പി എൽ.പി.എസ്. ടി
19 വിമല . കെ പാർട്ട് ടൈം ഹിന്ദി

ക്ലബ്ബുകൾ

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

സയൻസ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

പ്രകൃതി മിത്ര ഇക്കോ ക്ലബ്ബ്

ഭാഷാ ക്ലബ്ബ്

സ്കൗട്ട് &ഗൈഡ്

വിദ്യാരംഗം കലാസാഹിത്യവേദി

മുൻ സാരഥികൾ

സാദിഖ്. ഒ. കെ

പുഷ്പ മാത്യു

സാദിഖ്. ഒ. കെ

ഉഷാദേവി

മൊയ്തീൻ കോയ

മനോഹരൻ

റഷീദാ ബീഗം

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

റിട്ട. സെഷൻസ് ജഡ്ജ് ടി.കെ. രാമൻ

റിട്ട. ഡി.വൈ.എസ്.പി. വേലായുധൻ

ഡോ. റോഷി കെ ദാസ്




വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം
  • കോഴിക്കോട് - ബാലുശ്ശേരി റോഡിൽ മൂട്ടോളിയിൽ നിന്ന് പയിമ്പ്ര റൂട്ടിൽ ചാലിൽ താഴം എന്ന സ്ഥലത്ത്.
  • കോഴിക്കോട് - വയനാട് റോഡിൽ മൂഴിക്കലിൽ നിന്നും പറമ്പിൽ ബസാർ വഴി ചാലിൽ താഴം.
  • കുന്നമംഗലം - പയിമ്പ്ര- കുരുവട്ടൂർ വഴി ചാലിൽതാഴെ എത്താം

{{#multimaps:11.32403,75.82199|zoom=18}}