ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/മികവുകൾ
ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/മികവുകൾ
ബുക്ക് ഷെൽഫ്
പുസ്തകങ്ങളെ ചങ്ങാതികളാക്കാൻ എല്ലാ ഞായറാഴ്ചയും നടത്തിവന്ന പരിപാടിയായിരുന്നു ബുക്ക് ഷെൽഫ്. എന്നാൽ യു.പി ക്ലാസുകളിൽ ഞായറാഴ്ചയും വിക്ടേഴ്സ് ക്ലാസുകൾ ഉള്ള തിനാൽ പരിപാടി മാസത്തിലെ ആദ്യ ഞായറാഴ്ച മാത്രമാക്കി .10 എപ്പിസോഡുകൾ പൂർത്തിയാക്കിയ ഈ പരിപാടിയിൽ കേരളത്തിലെ പ്രമുഖരായ പല സാഹിത്യകാരന്മാരെയും പങ്കെടുപ്പിക്കാൻ കഴിഞ്ഞു.

ഹലോ പടിഞ്ഞാറ്റുംമുറി
പടിഞ്ഞാറ്റും മുറിയുടെ ശബ്ദം ലോകത്തെവിടെയും എത്തിക്കാൻ സ്കൂളിന് സ്വന്തമായി ഒരു എഫ്. എം സ്റ്റേഷൻ - ഹലോ പടിഞ്ഞാറ്റുംമുറി ആഗസ്റ്റ് 8 ന് ഉദ്ഘാടനം ചെയ്യുന്നു.പരിപാടിയിൽ സ്കൂളിലെ കുട്ടികൾക്ക് പുറമേ നാട്ടിലെ കലാകാരൻമാരുടെ പരിപാടികളും ഉൾപ്പെടുത്തും. വാർത്ത ,ലളിതഗാനം, ചിന്താവിഷയം ,മാപ്പിളപ്പാട്ട് തുടങ്ങി വൈവിധ്യമേറിയ വിഭവങ്ങളാണ് റേഡിയോ വിരുന്നിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ആർ.ജെ മാരായി എത്തുന്ന റേഡിയോയിൽ ദിനാചരണങ്ങളുടെ ഭാഗമായി പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.


https://zeno.fm/amp/radio/radio-hello
മക്കൾക്കൊരൂണ്
ഉച്ചഭക്ഷണം കൂടുതൽ മികവുറ്റതാക്കാൻ വിദ്യാലയത്തിൽ ആരംഭിച്ച പരിപാടിയാണ് മക്കൾക്കൊരൂണ്. അധ്യാപകർ, പൂർവ്വ അധ്യാപകർ, രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ തുടങ്ങിയർക്ക് വിശേഷ ദിവസങ്ങളിൽ കുട്ടികൾക്ക് ഭക്ഷണം നല്കാൻ അവസരമൊരുക്കി ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കാൻ ഇതിലൂടെ കഴിയുന്നു.

കുട്ടിക്കൂട്ടം യൂ ട്യൂബ് ചാനൽ
സ്കൂളിലെ പ്രവർത്തനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനായി യുട്യൂബ് വഴി വീക്കെന്റ് ന്യൂസ് കുട്ടിക്കൂട്ടം ചാനൽ നടത്തി വരുന്നു. കുട്ടികൾ തന്നെയാണ് വാർത്ത തയ്യാറാക്കുന്നതും വായിക്കുന്നതും എഡിറ്റ് ചെയ്യുന്നതും എന്നത് അഭിമാനകരമാണ്. ഈ മേഖലയിൽ പ്രാവീണ്യം ലഭിച്ച 15 കുട്ടികളുണ്ട്. സ്കൂൾ വാർത്തകൾ, പ്രധാന പരിപാടികൾ, അറിയിപ്പുകൾ എന്നിവയെല്ലാം വാർത്തയിൽ ഉൾപ്പെടുത്തുന്നു.
സപ്തംബർ 5 അധ്യാപക ദിനത്തിൽ കുട്ടികൾ അഭിനയിക്കുകയും ഷൂട്ട് ചെയ്യുകയും ചെയ്ത Touch Screen എന്നേ ഷേർട്ട് ഫിലിമും കുട്ടിക്കൂട്ടം പുറത്തിറക്കി.
