സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്
വിലാസം
വേളംകോട്

സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്.വേളംകോട്
,
വേളംകോട് പി.ഒ.
,
673580
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 07 - 1949
വിവരങ്ങൾ
ഫോൺ04952237132
കോഡുകൾ
സ്കൂൾ കോഡ്47026 (സമേതം)
എച്ച് എസ് എസ് കോഡ്10186
യുഡൈസ് കോഡ്32040301004
വിക്കിഡാറ്റQ64550810
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ബി.ആർ.സികൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകേരള പൊതു വിദ്യാഭ്യാസ വകുപ്പ്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമാനേജ്മെന്റ്
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1മുതൽ12
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ405
പെൺകുട്ടികൾ390
ആകെ വിദ്യാർത്ഥികൾ795
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിബിൻ സെബാസ്റ്റ്യൻ
പ്രധാന അദ്ധ്യാപികസിസ്റ്റർ മെൽവിൻ എസ് ഐ സി
മാനേജർമദ‍ർ തേജസ് എസ്.ഐ.സി
സ്കൂൾ ലീഡർഅക്സൽ റൂബി മാർക്കോസ്
ഡെപ്യൂട്ടി സ്കൂൾ ലീഡർആദിത്യ വിനോദ്
പി.ടി.എ. പ്രസിഡണ്ട്ഷിജി ആന്റണി
എം.പി.ടി.എ. പ്രസിഡണ്ട്ഷംന
സ്കൂൾവിക്കിനോഡൽ ഓഫീസർസിസ്റ്റർ ജിജി.പി.ജി
അവസാനം തിരുത്തിയത്
23-10-2024Stgeorgehss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്

   കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ താമരശ്ശേരി ഉപജില്ലയിൽ കോടഞ്ചേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണിത്. 1949ൽ പ്രവർത്തനം ആരംഭിച്ചു.സ്ക്കൂൾ കോഡ്-47026. പൂർണമായ പേര് സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. വേളംകോട് എന്നാണ്.
             

ചരിത്രം

ചരിത്ര പ്രസിദ്ധമായ കോഴിക്കോട് ജില്ലയ്ക്ക് മകുടം ചാർത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെൻറ് ജോർജ്ജ് എച്ച്.എസ്.എസ്. വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു. ആദ്യ മാനേജരായ വർക്കിച്ചേട്ടനിൽ നിന്ന് ​​ ഇതിന്റെ സാരഥ്യം ഏറ്റെടുത്തത് തിരുവല്ല രൂപതയുടെ അദ്ധ്യക്ഷൻ സഖറിയാസ് മാർ അത്തനാസിയോസ് പിതാവാണ്. തുടർന്ന് ബത്തേരി രൂപത രൂപം കൊണ്ടപ്പോൾ ഈ സ്ഥാപനം രൂപതയുടെ നിയന്ത്രണത്തിലാവുകയും പിന്നീട് ബഥനി സിസ്റ്റേഴ്സ് ഏറ്റെടുക്കുകയും ചെയ്തു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഏഴ് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ പന്ത്രണ്ട് വരെ 3 ബ്ലോക്കുകളിലായി 25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. വിപുലമായ ലൈബ്രറിയും, സയൻസ് ലാബും , ആധുനിക സൗകര്യങ്ങളോട്കൂടിയ സ്മാർട്ട്റൂമും , കംപ്യൂട്ടർ ലാബും ഇതിന്റെ സവിശേഷതയാണ്. കംപ്യൂട്ടർ ലാബിലും സ്മാർട്ട്റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് രണ്ട് സ്കൂൾ ബസ്സും മാനേജ്മെന്റ് ​ഏർപ്പെടുത്തിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി. (Boys & Girls wing)
  • ലിറ്റിൽ കൈറ്റ്സ്.
  • Junior Red Cross (JRC).
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജാഗ്രതാ സമിതി
  • ജനാധിപത്യവേദി.

മാനേജ്മെന്റ്

ബഥനി സിസ്റ്റേഴ്സ് എഡ്യൂക്കേഷണൽ ഏജൻസി ആണ് സ്കൂളിന്റെ മാനേജ്മെന്റ്. റവ.സി.തേജസ് എസ്.ഐ.സി. യാണ് ഇപ്പോഴത്തെ മാനേജർ. കേരളം ,തമിഴ്നാട് കർണ്ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ പത്തോളം അൺ എയ്ഡഡ് വിദ്യാലയങ്ങളും രണ്ട് എയ്ഡഡ് വിദ്യാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിയ്ക്കുന്നു. സ്കൂളിന്റെ ബഹുമുഖമായ വളർച്ചയിൽ മാനേജ്മെന്റ് വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ് . കേരളത്തിന്റെ വടക്കേ അറ്റത്തുള്ള വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയാണ് ഇതിന്റെ ആസ്ഥാനം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949 - 50 ശേഖരൻ നായർ
1950 - 51 ഗോപാലൻ നായർ
1951 - 52 റ്റി.സി.കുര്യാക്കോസ്
1952 - 53 കെ.എം.മേരി
1953 - 54 ഇ.ഐ.ബാലകൃഷ്ണൻ
1954 - 57 പി.ഡി.തോമസ്
1957 - 59 ഇ.ഐ.ബാലകൃഷ്ണൻ
1959 - 60 കെ.മത്തായിക്കുഞ്ഞ്
1960 - 70 ഇ.ഐ.ബാലകൃഷ്ണൻ
1970 - 75 സിസ്റ്റർ മേരിദേവസഹായം
1975 - 80 സിസ്റ്റർ മേരിമഗ്ദലൻ
1980 - 83 സിസ്റ്റർ തൈബൂസ്
1983 - 85 Vacant
1985 - 87 Fr.വി.പി.ജോൺ
1987 - 91 ശ്രീ. കെ. എം. ജേക്കബ്
1991 - 98 സിസ്റ്റർ ജോസറ്റ
1998 - 07 സിസ്റ്റർ ത്രേസ്യാമ്മ വി.യു.
2007 - 09 സിസ്റ്റർ റീത്താമ്മ ആന്റണി
2009 - 13 പി.പി.ജോർജ്ജ്
2013 - 14 ശ്രീ. എൽദോ ടി. വി.
2014 - 15 ശ്രീ. എം. എ. മത്തായി
2015 - 18 സിസ്റ്റർ ലൗലി കെ. വർഗീസ്
2018 - 19 ശ്രീമതി മറിയം എൻ. എം.
2019 - 21 സിസ്റ്റർ ലൗലി കെ. വർഗീസ്
2021 മുതൽ സിസ്റ്റർ മേഴ്‌സിക്കുട്ടി കെ. ജോയി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‍ ലാലി ജെയിംസ് (അസിസ്റ്റന്റ്. ഡയറക്ടർ കൃഷി വകുപ്പ്)
  • എം.വി. മർ ക്കോസ് (അ.സെക്രട്ടറി . സെക്രട്ടറിയേറ്റ് തിരുവനന്തപുരം)
  • പി.കെ.ഏലിയാസ് (ഡെപ്യൂട്ടി തഹസിൽദാർ .റവന്യു വകുപ്പ് കോഴിക്കോട്)
  • ജോർജ്ജ് ‍ഞാളികത്ത് (കേണൽ . ആർമി വിഭാഗം)
  • സജി ജോർജ്ജ് (100.M ദേശീയ ചാമ്പ്യൻ )
  • പി.കെ. രവീന്ദ്രൻ (മാതൃഭൂമി ​​​എഡിറ്റർ)


വഴികാട്ടി