സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
കൈറ്റ്ന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. നമ്മുടെ സ്കൂളിൽ പരമാവധി 40 കുട്ടികളുമായാണ് ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നത് . കൈറ്റ് അനുവദിച്ച ഏറ്റവും ഉയർന്ന പരിധിയാണ് ഇത് . ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി കൈറ്റ് മിസ്ട്രസ്സ്മാർ സിസ്റ്റർ ജിജി.പി.ജി യും അനിഷ കെ ജോർജ്ജ് ടീച്ചറും പ്രവർത്തിക്കുന്നു പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‍വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ്ധ പരിശീലനം നല്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ട്. കൈറ്റ് മിസ്ട്രസ്സ്മാർ സിസ്റ്റർ ജിജി.പി.ജി യും അനിഷ കെ ജോർജ്ജ് ടീച്ചറും ആണ്. വിവരവിനിമയ സങ്കേതങ്ങ സമഗ്രമായും ഫലപ്രദമായും ഉപയോഗിക്കുവാൻ വൈവിധ്യവും അഭിരുചിയും ഉള്ള തലമുറയെ സർഗാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് സജ്ജരാക്കുക. വിദ്യാലയത്തിലെ ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വികസിപ്പിക്കുക. ഹൈടെക് സ്കൂൾ പദ്ധതിയുടെ നട്ടെല്ലായി അവർ പ്രവർത്തിക്കുക. വിവരവിനിമയ സങ്കേതങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യവും സംസ്കാരവും വിദ്യാർത്ഥികളിൽ സൃഷ്ടിക്കുക. അവയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുക പ്രചരിപ്പിക്കുക വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ സ്കൂളിന് അകത്തും പുറത്തും പൊതുസമൂഹത്തിലും നടത്തുക എന്നിവയാണ് ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ്യം.
ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ പരിശീലന ക്യാമ്പ്
വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകളുടെ പുതിയതായി ചുമതല ഏറ്റെടുത്ത കൈറ്റ് മാസ്റ്റർ മിസ്ട്രസ്സുമാർക്കുള്ള ദ്വിദിന പരിശീലനത്തിന്റെ രണ്ടാം ഘട്ടം താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ GVHSS Balusseryസ്കൂളിൽ വച്ച് പരിശീലനം 2024 ഡിസംബർ 12,13 തിയതികളിലാണ് നടത്തപ്പെട്ടു.
-
New KITE Masters Training - Phase 2 - Thamarassery Educational District @ GVHSS Balussery