സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം. | |
|---|---|
| വിലാസം | |
ഇരവിപുരം ഇരവിപുരം പി.ഒ. , 691011 , കൊല്ലം ജില്ല | |
| സ്ഥാപിതം | 24 - 06 - 1938 |
| വിവരങ്ങൾ | |
| ഫോൺ | 0474 2727857 |
| ഇമെയിൽ | 41079kollam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41079 (സമേതം) |
| യുഡൈസ് കോഡ് | 32130600505 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | കൊല്ലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ഇരവിപുരം |
| താലൂക്ക് | കൊല്ലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
| വാർഡ് | 30 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 640 |
| അദ്ധ്യാപകർ | 35 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അജിത് ജോസ് പി സി |
| എം.പി.ടി.എ. പ്രസിഡണ്ട് | ജോസ് ജെറോം |
| അവസാനം തിരുത്തിയത് | |
| 20-07-2025 | 410079 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മോസ്റ്റ് റവ Fr.G.J.Aruja 1938 ൽ യൂ പീ സ്കൂളായി പ്രവർത്തനം തുടങ്ങിവച്ചു.1982 ൽ ഹൈസ്കൂളാക്കി മാറ്റി. കൊല്ലം നഗരത്തിനു സമീപത്താണെങ്കിലും ദരിദ്രരയായ മൽസ്യ തൊഴിലാളികൾ അധിവസിക്കുന്ന മേഖല ആണിത്.പ്രധാനമായും ഇരവിപുരം, കാക്കത്തോപ്പ് ,താന്നി എന്നിവിടങ്ങളിലെ തൊഴിലാളികളുടെ മക്കളെ പഠനത്തിലൂടെ മികവിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്താനായി സ്‌ഥാപിച്ചതാണ് ഈ സ്കൂൾ .ഈ സ്‌കൂളിന്റെ ഉന്നമനത്തിനു പുറകിൽ പ്രവർത്തിച്ചവരിൽ പ്രമുഖരാണ് ഇരവിപുരം ഇടവകയിൽ സേവനം അനുഷ്ഠിച്ചിരുന്ന നോർബെറ്റെൻ വൈദികർ.പ്രത്യകിച്ചു Fr ജോസ് പ്രതാപ് ഒപ്രേം,Fr മാത്യു ഒളശ്ശയിൽ ,Fr പീറ്റർ മണിക്കുറ്റിയിൽ തുടങ്ങിയവർ .ഇവർ വഴി അയർലണ്ടിലെ കത്തോലിക്ക സമൂഹവും സ്കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിന് സഹായിച്ചു
ഭൗതിക സാഹചര്യങ്ങൾ
ഇരവിപുരം സൈന്റ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയ പരിസരത്തു ഏകദേശം ഒന്നര ഏക്കർ സ്‌ഥലത്തു പ്രവർത്തിക്കുന്ന സ്‌കൂളിന് നാലു ബ്ലോക്കിലായി മതിയായ കെട്ടിട സൗകര്യങ്ങളുണ്ട് .നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബിൽ പതിനഞ്ചിലധികം ഡെസ്ക് ടോപുകളും 5 ലാപ്ടോപ്പുകളും ഉണ്ട്. BSNL ന്റെ ഒപ്റ്റിക്കൽ ഫൈബർ വഴി അതിവേഗ ഇന്റർനെറ്റ് സൗകര്യം ഇവിടെ ലഭ്യമാണ്.കാര്യക്ഷമമായി പ്രവർത്തിക്കുന്ന സയൻസ് ലാബ് കുട്ടികളിലെ ശാസ്ത്രീയ കൗതുകം വളർത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നുണ്ട്. 2017 ഇൽ മൽസ്യ ഫെഡിന്റെ സഹായത്തോടെ പെൺകുട്ടികൾക്കായി സാനിറ്ററി നാപ്കിൻ വിൻഡിങ് മെഷീൻ സ്‌ഥാപിച്ചു .പിന്നോക്ക വികസന കമ്മീഷൻ അഞ്ചരലക്ഷം രൂപാ മുതൽമുടക്കി 2017-ൽ പുതിയൊരു A/C സ്മാർട്ട് ക്ലാസ് നിർമിച്ചു. ഇതൊരു തുടക്കമായിരുന്നു. തുടർന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018 ഓടെ സ്കൂൾ പൂർണമായും ഹൈടെക് ആയി മാറി. ഇതിനു വളരെ സഹായകമായി നിന്നതു ബഹുമാനപ്പെട്ട ഇരവിപുരം എം എൽ എ ശ്രീ നൗഷാദ് ആണ്.കൂടാതെ അധ്യാപകരും പി ടി എ യും സ്കൂൾ ഹൈടെക് ആക്കി മാറ്റുന്നതിന് പിന്തുണയുമേകി. പൂർവ്വ വിദ്യാർഥികളുടെ നേതൃത്വത്തിൽ 2017-ൽ ഇവിടെ കുടിവെള്ള ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചു. ഇന്ന് ഇരവിപുരം നിവാസികളുടെ പിന്തുണയുടെ ബലത്തിൽ സ്കൂൾ കൂടുതൽ മുന്നേറാനുള്ള ശ്രമത്തിലാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യവേദി
- ആഘോഷങ്ങൾ
- ദിനാചരണങ്ങൾ
- കായിക പരിശീലനം
- പഠന വിനോദ യാത്ര
- സാമൂഹ്യ പ്രവർത്തനങ്ങൾ
- മേളകൾ
- കലോത്സവം
- [[സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ പൂർവ്വ വിദ്യാർഥി സംഗമം | പൂർവ്വ വിദ്യാർഥി സംഗമം ]
- നേർക്കാഴ്ച
പാഠ്യനുബന്ധ പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
690 വർഷത്തെ പാരമ്പര്യമുള്ള കൊല്ലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് 58 .സ്കൂളുകൾ ഈ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്നു. കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു. ഇരവിപുരം ഇടവക വികാരി ഫാ .മിൽട്ടൺ ആണ് സ്‌കൂൾ ലോക്കൽ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
* ശ്രീമതി. ഷാർലറ്റ് .എ 2008 -2011 ( ദേശീയ അധ്യാപക അവാർഡ് ജേതാവ് ) * ശ്രീ. പോൾ എ. 2011 -2014 * ശ്രീ. ജോൺ 2014 -2016 * ശ്രീ. പയസ്സ് എം. സി. 2016-2017 * ശ്രീ. ക്ലിഫോർഡ് മോറിസ്സ് 2017-2018 * ശ്രീ ബേസിൽ നെറ്റാർ 2018-2020 * ശ്രീ ക്ളീറ്റസ് എ 2020-2023 * ശ്രീ അനിൽ ദേവദാസ് 2023-2024
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ നിരവധിയാണ്.
* ശ്രീ.ബെൻസി ജെറോം (ഗവ.അണ്ടർ സെക്രട്ടറി) * ശ്രീ. ക്രിസ്റ്റഫർ .എം (ഐ എസ് ആർ ഓ ശാസ്ത്രജ്ഞൻ ) * ശ്രീ. കൊല്ലം ശ്യാം (കലാ സംവിധായകൻ -സിനിമ ) * ശ്രീ. ഷാജി (സർക്കിൾ ഇൻസ്‌പെക്ടർ , കേരളാ പോലീസ് )
വഴികാട്ടി
- NH 47 ൽ കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.