സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ മേളകൾ
കായികമേള സ്കൂളിനെ പ്രതിനിധികരിച്ചു കുട്ടികൾ മിക്ക ഇനങ്ങളിലും പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.ശ്രീ ഫ്രാൻസിസ് പി എസ് ആണ് ഇതിനു കുട്ടികളെ പരിശീലിപ്പിക്കുന്ന കായിക അദ്ധ്യാപകൻ .2017 -18 യിലും വിജയങ്ങൾ ആവർത്തിക്കാൻ സ്കൂളിന് കഴിഞ്ഞു..2017 18 ഇൽ ഫുട്ബോളിലും കബഡിയിലും മറ്റും ഉപജില്ലയിൽ സമ്മാനങ്ങൾ കരസ്ഥമാക്കി.സ്കൂളിനെ പ്രതിനിധികരിച്ച എട്ടാം ക്ലാസ്സിലെ അഭിരാമി സംസ്ഥാനതലം വരെ ലോങ്ങ് ജമ്പിൽ മത്സരിച്ചു.കൊല്ലം ജില്ലാ റിലേ ടീമിലും അഭിരാമി അംഗമായിരുന്നു. കല മേള
കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കാൻ കലാമേള വലിയ അവസരം ഒരുക്കി തരുന്നു.2017 -18 ഇൽ അശ്വനി യു എസ് സ്കൂളിനെ പ്രതിനിധികരിച്ചു പദ്യപാരായണത്തിൽ സമ്മാനാര്ഹയായി.
ശാസ്ത്രമേള
ശാസ്ത്ര മേളകളിലെ സ്ടിരം വിജയികളാണ് സെന്റ് ജോൺസ് ,പ്രേത്യേകിച്ചും സയൻസ് പ്രോജെക്ടിൽ.കഴിഞ്ഞ കുറെ വര്ഷങ്ങളായി കൊല്ലം ജില്ലയ്ക്കു വേണ്ടി പ്രോജെക്ടിൽ സംസ്ഥാനതലത്തിൽ സമ്മാനം വാങ്ങുന്നത് സെന്റ് ജോൺസിനെ പ്രതിനിധികരിക്കുന്ന വിദ്യാർത്ഥികളാണ്. കൂടാതെ അധ്യപകരുടെ മത്സരങ്ങളിൽ ശ്രീമാൻ എഡേർഡ് എന്നും സമ്മാനങ്ങൾ നേടുന്നു.
ഗണിത ശാസ്ത്രമേള
വിദ്യർത്ഥികൾ സ്‌ഥിരമായി പങ്കെടുക്കുന്നു .ജസീന്ത ടീച്ചർ ഇതിനു സഹായിക്കുന്നു.
പ്രവർത്തിപരിചയ മേള
അധ്യപകരുടെ സഹായത്തോടെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനം വാങ്ങുകയും ചെയ്യുന്നു.