സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം | |
---|---|
വിലാസം | |
പാലക്കാട് പുതുപ്പരിയാരം പി.ഒ. , 678731 , പാലക്കാട് ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | cbkmphsspuduppariyaram@rediffmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21078 (സമേതം) |
എച്ച് എസ് എസ് കോഡ് | 9054 |
യുഡൈസ് കോഡ് | 32060900407 |
വിക്കിഡാറ്റ | Q646893930 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മലമ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം-ഇംഗ്ളീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 11 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എൻ.മുത്തുലക്ഷ്മി |
പ്രധാന അദ്ധ്യാപകൻ | സന്തോഷ് കുമാർ.പി.കെ |
പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണദാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സെറീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ക1984 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പുതുപ്പരിയാരം പ്രദേശത്തുള്ള കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പ്രയാസകരമായിരുന്ന ഒരു കാലത്ത് പഞ്ചായത്തിൽ ഒരു സ്കൂൾ എന്ന ലക്ഷ്യവുമായി ശ്രീ.സി.ബി. കുഞ്ഞിപ്പ അവർകൾ പ്രവർത്തിച്ചതിൻറെ ഭാഗമായി അനുവദിച്ചു കിട്ടിയതാണ് ഈ സ്കൂൾ. നഗരത്തിലെ മറ്റു സ്കൂളുകളിലെത്തി പഠനം നിര് വഹിക്കുക ദുഷ്കരവും ചെലവേറിയതുമായിരുന്നു. തികച്ചും സാധാരണക്കാരായ ആളുകളുടെ കുട്ടികള്ക്ക് പഠനത്തിനായി അത്തരത്തില് വിദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കുക സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തില് സ്കൂളിനുവേണ്ടി അക്ഷീണം പ്രവര്ത്തിക്കുകയും അതു നേടിയെടുക്കുകയും ചെയ്ത മഹദ് വ്യക്തിത്വമാണ് സി.ബി. കുഞ്ഞിപ്പ. ഈ വിദ്യാലയം ആദ്യകാലത്ത് പഞ്ചായത്ത് സ്കൂൾ എന്നറിയപ്പെട്ടിരുന്നു. ശ്രീ. കുഞ്ഞിപ്പ അവർകളുടെ മരണാനന്തരം അദ്ദേഹത്തിൻറെ സ്മരണാർഥം സ്കൂളിന് സി.ബി.കുഞ്ഞിപ്പ മെമ്മോറിയൽ പഞ്ചായത്ത് ഹയർസെക്കണ്ടറി സ്കൂൾ എന്നു പുനർനാമകരണം ചെയ്തു.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ആറു കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. വളരെ സൗകര്യപ്രദമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബും ടി.വി. റൂമും ലൈബ്രറിയും ഉണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർതതിക്കുന്ന സ്പോർട്സ് അനുബന്ധ ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണു. ഹയർസെക്കണ്ടറിയിൽ ഡി.എൽ. പ്രൊജക്ടർ സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- ഹരിതസേന
- മാത് സ് ക്ലബ്
- മലയാളം ക്ലബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് സ്കൂളിൻ മാനേജർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകര്
ശ്രീ. ആർ. പുരുഷോത്തമൻ
ശ്രീമതി. എം.എസ്. ലളിതാബായി