സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം/വിദ്യാരംഗം‌

വിദ്യാരംഗം 2025-2026

സ്കൂളിൽ വളരെനന്നായിനടന്നുവരുന്ന പ്രവർത്തങ്ങളാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടേത്.ജൂൺ 19ന് വായനാദിനം വളരെ സമുചിതമായി ആഘോഷിച്ചു.വായനാദിനത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ്,ജില്ലാലൈബ്രറികൗൺസിൽ,പി എൻ പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ സ്കൂളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്തു.പരിപാടി മലമ്പുഴ എംഎൽഎ ശ്രീ.എ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.പാലക്കാട് ഡിഡിഇ ശ്രീമതി.സെലീനബീവി,ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ.വി.കെ.ജയപ്രകാശ് എന്നിവർ പങ്കെടുത്തു.

 

ക്ലാസ് ലൈബ്രറി ഉദ്ഘാടനം

9 എ ക്ലാസിലെ ക്ലാസ് ലൈബ്രറി ഉദ്ഘാടനം എച്ച് എം ശ്രീ.ഷാജി.ടി.വി നിർവഹിച്ചു.ആലിയ ഫൈസൽ അധ്യക്ഷത വഹിച്ചു.കാർത്തിക പരിപാടിയ്ക്ക് സ്വാഗതം ആശംസിച്ചു.പ്രീത ടീച്ചർ,ഷീല ടീച്ചർ ശ്രുതി ടീച്ചർ അനുപമ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.അഞ്ജന നന്ദി രേഖപ്പെടുത്തി.

 

ബഷീർ ദിനാചരണം

ജൂലായ് 5 ബഷീർദിനാചരണം സമുചിതമായി ആചരിച്ചു.ബഷീർദിനപ്പതിപ്പ് തയ്യാറാക്കി.ബഷീർക്വിസ് സംഘടിപ്പിച്ചു.മുഹ്സിന,ആലിയ ഫൈസൽ എന്നിവർ ഒന്നും,രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.സഫ,അഭിനവ്,വൈഗ വിനിൽ എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

 

പുസ്തകപ്രദർശനവും ലഹരിവിരുദ്ധക്ലാസും

ജൂലായ് ഏഴിന് സ്കൂളും,പുതുപ്പരിയാരം ദേശീയ റീഡിങ്ങ് റൂമും ചേർന്ന് സ്കൂളിൽ പുസ്തകപ്രദർശനം നടത്തി.അഞ്ഞൂറോളം പുസ്തകങ്ങൾ പ്രദർശനത്തിന് ഉണ്ടായിരുന്നു.പറളി എക്സൈസ് വിഭാഗം ഇൻസ്പെക്ടർ ശ്രീ.സുരേഷ് ബാബു ക്ലാസെടുത്തു.പരിപാടിയ്ക്ക് എച്ച്.എം.ശ്രീ.ഷാജി ടി വി സ്വാഗതം ആശംസിച്ചു.ശ്രീ.മോഹനൻ.ടി,ശ്രീ.സുദേവൻ.ടി,ശ്രീ.ജയപ്രകാശ്.ടി,ശ്രീമതി.പ്രീത.സി എന്നിവർ സംസാരിച്ചു.

 

വാങ്മയം ഭാഷാപ്രതിഭ 2025-26

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായുള്ള വാങ്മയം ഭാഷാപ്രതിഭ പരീക്ഷ നടത്തി. 24 കുട്ടികൾ പങ്കെടുത്തു.9 എ ക്ലാസിലെ ആലിയ ഫൈസൽ ഒന്നാം സ്ഥാനവും, 8ബി ക്ലാസിലെ മുഹ്സിന.എം രണ്ടാം സ്ഥാനവും നേടി.

 


വായനാദിനക്വിസ് മത്സരം

ലൈബ്രറി കൗൺസിൽ നടത്തിയ വായനാദിനക്വിസ് മത്സരം പുതുപ്പരിയാരം ദേശീയറീഡിങ്ങ് റൂമിന്റെ സഹായത്തോടുകൂടി സ്കൂളിൽ വെച്ച് നടത്തി.സഫനസ്രിൻ കെ എസ്(8 ബി) ഒന്നാംസ്ഥാനവും,മുഹ്സിന എം(8 ബി),വൈഗ വിനിൽ(8 എ) എന്നിവർ രണ്ടാംസ്ഥാനവും നേടി.