സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം/പരിസ്ഥിതി ക്ലബ്ബ്
ജൂൺ 5 പരിസ്ഥിതിദിനാചരണം
ജൂൺ 5 പരിസ്ഥിതിദിനാചരണം നടത്തി.അസംബ്ലിയിൽ എച്ച്.എം.ഇൻ ചാർജ് ശ്രീ ഷാജി ടി.വി പരിസ്ഥിതിദിനസന്ദേശം നൽകി.സയൻസ് ക്ലബ്ബ് അധ്യാപിക ശ്രീമതി ശ്രുതി സംസാരിച്ചു.ഓയിസ്ക പ്രതിനിധികൾ കുട്ടികൾക്ക് ചെടികൾ കൈമാറി.കുമാരി റിൻസിയ പരിസ്ഥിതിദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അസംബ്ലിക്കുശേഷം എല്ലാവരും കൂടിച്ചേർന്ന് ചെടികൾ നട്ടു.
പച്ചക്കറിത്തോട്ടം നിർമിക്കൽ
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറിത്തോട്ടം നിർമാണം നടത്തുന്നു.എട്ടാംക്ലാസിൽ ഈ വർഷം ചേർന്ന കുട്ടികൾക്ക് ഇതിൽ നല്ല താല്പര്യം ഉണ്ട്.പരിസ്ഥിതിക്ലബ്ബിന്റെ ചാർജുള്ള ശ്രുതി ടീച്ചർ ഇതിന് കൃത്യമായ നിർദേശങ്ങൾ നൽകി കുട്ടികൾക്ക് കൂടെത്തന്നെയുണ്ട്.