മാർ തോമ ബധിര വിദ്യാലയം , ചെർക്കള

Schoolwiki സംരംഭത്തിൽ നിന്ന്
മാർ തോമ ബധിര വിദ്യാലയം , ചെർക്കള
Marthoma.jpg
വിലാസം
കാസർഗോഡ്

ചെർക്കള പി.ഒ,
കാസർഗോഡ്
,
671541
സ്ഥാപിതം30 - 06 - 1981
വിവരങ്ങൾ
ഫോൺ04994 282382
ഇമെയിൽmarthomadeaf@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്50022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസഖറിയ തോമസ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഞങ്ങളുടെ സ്കൂൾ

കാസറഗോഡ് ജില്ലയിൽ ചെങ്കളഗ്രാമപഞ്ചായത്തിൽ ചെർക്കളയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർ തോമാ ബധിരവിദ്യാലയം .മാർ തോമാ സഭയുടെ കീഴിൽ 1981 ജൂ​​​ൺ 30ന് സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിൽ ബധിരർക്കായുള്ള ആദ്യത്തെ വിദ്യാലയമാണ്.

ചരിത്രം

മാർ തോമാ സഭയുടെ സന്നിധ്യമില്ലായിരുന്ന കാസർഗോഡ് പ്രദേശത്ത് 10 കുട്ടികളുമായി 1981 ജൂൺ 30ന് ആരംഭിച്ചതാണ് മാർ ‍ തോമാ ബധിരവിദ്യാലയം . ശ്രവണ-സംസാര വൈകല്ല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉത്തരമലബാറിൽ ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലായി 143 കുട്ടികൾ ഇവിടെ പഠിക്കുന്നു. ചെർക്കളയിൽ അഞ്ചര ഏക്കർ സ്ഥലത്തുള്ള ചെറിയ കെട്ടിടത്തിൽ തുടങ്ങിയ സ്ഥാപനത്തിൽ, പ്രാരംഭകാലത്ത് കണ്ണൂർ, കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളിൽനിന്നുള്ള ബധിര വിദ്യാർത്ഥികളാണ് പഠിച്ചിരുന്നത്. 1 മുതൽ 6 വരെയുള്ള ക്ലാസ്സുകൾക്ക് 1989 ലും, 1990ൽ ആരംഭിച്ച ഹൈ സ്കൂൾ വിഭാഗക്കിന് 1993ലും അംഗീകാരം ലഭിച്ചു. 2004ൽ ഹയർ സെകന്ററി കൊമേഴ്സ് ഗ്രൂപ്പ് ഗവൺമെന്റ് അംഗീകാരത്തോടെ ആരംഭിച്ചു. 2005 ആഗസ്ത് 27ന് 1 മുതൽ 10 വരെ ക്ലാസ്സുകൾക്ക് ബഹുമാനപ്പെട്ട കേരള സർക്കാർ എയ്ഡഡ് പദവി നൽകി.

ഭൗതിക സാഹചര്യങ്ങൾ

അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ,ലൈബ്രറിയും, വർക്ക് എക്സ്പീരിയന് ബ്ലോക്കും, സയൻസ് , സോഷ്യൽ സയൻസ്, മാത് സ് ലാബുകളും , അസംബ്ലി ഹാളും പ്രവർത്തിക്കുന്നു. ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തു കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.marthoma
  • എക്കോ ക്ലബ്ബു
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പ്രവ്രുത്തി പരിചയ പരിശീലനം
  • സയന്സ് ക്ലബ്ബു
  • ഗണിത ശസ്ത്ര ക്ലബ്ബു
  • സോഷ്യല് സയന്സ് ക്ല്ബ്ബു
  • ഗേള്സ് ക്ലബ്ബ്

മാനേജ്മെന്റ്

കുന്നംകുളം--മതബാർ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ഈശോ മാർ തിമോഥെയോസ് തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയ ഈ സ്ഥാപനത്തിന്റെ സ്ഥാപക മാനേജർ റവ.മത്തായി ജോസഫ് ആയിരുന്നു.


മുൻ സാരഥികൾ

marthoma
കാലം മാനേജർ
{1981–1988, 2003-- } റവ. മത്തായി ജോസഫ്
{1982 ജൂൺ -- നവംബർ} റവ. ഡോ. ജെക്കബ് ചെറിയാൻ
{1988–1991, 1996–2003} റവ. ഈപ്പൻ ചെറിയാൻ
{1991–1994} റവ. ഡോ. പി പി തോമസ്
1994–1996} റവ. ഡോ. പി പി തോമസ്

സ്കൂൾ മാനേജർ

റവ.എ.ജി.മാത്യു

സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ.

സഖറിയാ തോമസ്'

സ്കൂളിലെ സ്ടാഫംഗങ്ങൾ

സഖറിയാ തോമസ് ഹെഡ് മാസ് ടർ
ശ്രീമതി.ജോസ്മി ജോഷ്വ എച്ച് എസ് എ നാച്ചൂറൽ സയൻസ്
ശ്രീമതി ഷീല എസ് എച്ച് എസ് എ മാത് സ്
ശ്രീമതി ബെൻസി ടി‍ എച്ച് എസ് എ സോഷ്യൽ സയൻസ്
ശ്രീമതി മീനാ ഫിലിപ്സ് അസിസ്ററന്റ് ടീച്ചർ
ശ്രീ.ബിജുമോൻ സി‍‍ അസിസ്ററന്റ് ടീച്ചർ
ശ്രീമതി യമുനാ ജി ഉത്തമൻ അസിസ്ററന്റ് ടീച്ചർ
ശ്രീമതി ജുബി മറിയം ജോൺ അസിസ്ററന്റ് ടീച്ചർ
ശ്രീമതി സിബി സി കുഞ്ഞപ്പൻ അസിസ്ററന്റ് ടീച്ചർ
ശ്രീ ജോഷിമോൻ കെ ടി അസിസ്ററന്റ് ടീച്ചർmarthoma
ശ്രീമതി ശോഭ കെ സ്പെഷ്യൽ ടീച്ചർ
എബ്രഹാം കെ എബ്രഹാം ക്ലർക്ക്
രാമാ എം പ്യൂൺ

പൂർവവിദ്യാർത്ഥികൾ

സ്കൂളിൽ പഠിച്ചിരുന്ന 18 വിദ്യാർത്ഥികൾ സർക്കാർ സ്ഥാപനങ്ങളി‍ൽ​​​​ ജോലി ചെയ്യുന്നു. ൾ

വഴികാട്ടി