പൊയിൽക്കാവ് എച്ച്. എസ്. എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| പൊയിൽക്കാവ് എച്ച്. എസ്. എസ് | |
|---|---|
| വിലാസം | |
എടക്കുളം എടക്കുളം പി.ഒ. , 673306 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 23 - 01 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 0496 2686630 |
| ഇമെയിൽ | vadakara16052@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16052 (സമേതം) |
| എച്ച് എസ് എസ് കോഡ് | 10155 |
| യുഡൈസ് കോഡ് | 32040900311 |
| വിക്കിഡാറ്റ | Q86989588 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കൊയിലാണ്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൊയിലാണ്ടി |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങോട്ടുകാവ് പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 501 |
| പെൺകുട്ടികൾ | 352 |
| ആകെ വിദ്യാർത്ഥികൾ | 1228 |
| അദ്ധ്യാപകർ | 36 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 233 |
| പെൺകുട്ടികൾ | 142 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ചിത്രേഷ് പി ജി |
| പ്രധാന അദ്ധ്യാപകൻ | ബീന കെ സി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശബ്ന പി ടി കെ |
| അവസാനം തിരുത്തിയത് | |
| 14-11-2024 | Shanavas Tholeri |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കോഴിക്കോട് റവന്യൂജില്ലയിൽ ഉൾപ്പെടുന്ന വടകര വിദ്യാഭ്യാസ ജില്ലക്ക് കീഴിലെ കൊയിലാണ്ടി ഉപജില്ലയിൽ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഈ പ്രദേശത്തിന്റെ സമഗ്രമായ പുരോഗതിക്കു ഈ സ്ഥാപനം നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്.ഏറെ പഴക്കമുള്ള പൊയിൽക്കാവ് ഹൈസ്കൂൾ വിദ്യാഭ്യാസരംഗത്ത് ഈ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.
ചരിത്രം
1957മുതൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം വടകരവിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടിഉപജില്ലയിലെചെങ്ങോട്ട്കാവ്ഗ്രാമപഞ്ചായത്തിലാണ്.പ്രസിദ്ധമായ പൊയിൽക്കാവ് ഭഗവതി ക്ഷേത്രത്തിനും പടിഞ്ഞാറെക്കാവ് ഭഗവതി ക്ഷേത്രത്തിനും ഇടയിലാണ് പൊയിൽക്കാവ് ഹയർ സെക്കന്റെറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.പ്രകൃതി സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന കാവിനോട് ചേർന്നാണ് സ്കൂൾകെട്ടിടം നിലനിൽക്കുന്നത്.പഠനകാര്യങ്ങളിലെന്നപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും ആദ്യകാലത്തും ഇപ്പോഴും ഊന്നൽ നൽകികൊണ്ടാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തന ശൈലി.
സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.ആർ രാമാനന്ദനും ഹെഡ് മിസ്ട്രസ് ശ്രീമതി ബീന കെസി യുമാണ് .നിലവിലുള്ള പി ടി എ പ്രസിഡന്റ് ശ്രീ.രാഗേഷ് ആണ്. കലാകായിക രംഗങ്ങളിലും അക്കാദമിക രംഗത്തും മികവുപുൽത്തുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിലും പി ടി എ ശ്രദ്ധിക്കാറുണ്ട്. അരനൂറ്റാണ്ട് മുമ്പ് വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഈ ഗ്രാമത്തിൽ എടുത്തുപറയാവുന്ന വായന ശാലകളോ സാംസ്ക്കാരിക കേന്ദ്രങ്ങളോ ഉണ്ടായിരുന്നില്ല. ഈ സാമൂഹിക അവസ്ഥയിലാണ് ചേമഞ്ചേരി എഡ്യുക്കേഷൻ സൊസൈറ്റി പിറവി എടുത്ത് ഹൈസ്ക്കൂളിന് അനുമതി നേടിയെടുക്കുന്നത്. പൊയിൽക്കാവ് യു പി സ്ക്കൂൾ മാനേജർ കെ രാമൻ കിടാവ് , ആര്യവൈദ്യൻ കെ രാഘവൻ കിടാവ് ,പൊറ്റമ്മൽ ശങ്കുണ്ണി നമ്പീശൻ , ഇ. കുഞ്ഞപ്പ നായർ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ ഇവരിൽ കെ രാഘവൻ കിടാവ് മാനേജിംഗ് കമ്മിറ്റിയുടെ കറസ്പോണ്ടന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. പൊയിൽക്കാവ് യു പി സ്ക്കൂൾ കെട്ടിടത്തിലാണ് ഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. പറശ്ശിനിക്കടവ് ഹൈസ്ക്കൂൾ അദ്ധ്യാപകനായിരുന്ന പി കെ ഗോപിനാഥ് ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി നിയമിക്കപ്പെട്ടു. കേരള ഗവർണ്ണർ ആയിരുന്നു ബി രാമകൃഷ്ണറാവു 1959 ൽ ഹൈസ്ക്കൂൾ കെട്ടിടം ഉത്ഘാടനം ചെയ്തു. ഇപ്പോൾ ഈ സ്ക്കൂൾ പ്രവർത്തിച്ചുവരുന്നത് വടകര ആസ്ഥാനമായ നവരത്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ്. 60വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പാഠ്യ,പാഠ്യേതര രംഗത്ത് ഇപ്പോഴും അതിന്റെ മികവ് നിലനിർത്തി വരുന്നു. കല-കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും തന്നെ വിജയികളാകാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വിദ്യാലയത്തിലെ അക്ഷരമുറ്റം കടന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൊയ്തെടുത്ത വിദ്യാർത്ഥികൾ നിരവധിയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യം നിറവേറ്റാനും പുതിയ അധ്യയന വർഷത്തിൽ ഏറ്റവും മികച്ച വിദ്യാലയമായി നമ്മുടെ വിദ്യാലയത്തെ ഉയർത്താനും നമുക്ക് കൂട്ടായി പ്രവർത്തിക്കാം.
ഭൗതികസൗകര്യങ്ങൾ
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി27ക്ലാസ് മുറികൾ,2 കംബ്യൂട്ടർ ലാബുകൾ,ഒരു ലൈബ്രറി,വിശാലമായ കളിസ്ഥലം എന്നിവയുണ്ട്.2 സുസ്സജ്ജമായ കമ്പൃൂട്ടറുകൾ ലാബുകളും വിദ്യാലയത്തിന്റ സവിശേഷതയാണ്.രണ്ട് ലാബുകളിലായി ഏകദേശം 37 കമ്പൃൂട്ടറുകൾ ഉണ്ട്.ഉച്ചഭക്ഷണം തയ്യാക്കാനുള്ള പാചകപ്പുര സ്കുൂളിന് പി൯വശത്തായാണ് ഉള്ളത്.പുതിയ കെട്ടിടത്തിലാണ് ഇപ്പോൾഓഫീസും സ്റ്റാഫ് റുമും ഉള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- നേർക്കാഴ്ച
- HS- SPC , NCC , JRC , LITTLE KITES
- HSS- NSS , SCOUT AND GUIDES
ക്ലബ്ബൂകൾ- പരിസ്ഥിതി ക്ലബ്ബ് , സ്പോർട്സ് ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് , സയൻസ് ക്ലബ്ബ്, ഗണിത ശാസ്ത്ര ക്ലബ്ബ്, സാഹിത്യ ക്ലബ്ബ്
മാനേജ്മെന്റ്
നവരത്ന ചാരിറ്റബിൾ ട്രസ്റ്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1.ശ്രീ. ഗോപിനാഥൻ
2.ശ്രീ. വി രാമൻകുട്ടി
3.ശ്രീ.ഇ എൻ ബാലചന്ദ്രൻ
4.ശ്രീ. എം ഗോപാലൻ
5.ശ്രീ. കെ കെ നാരായണൻ നായർ
6.ശ്രീമതി. ഇ ലക്ഷ്മിക്കുട്ടി
7.ശ്രീ. കെ വി രാമനുണ്ണി നമ്പീശൻ
8.ശ്രീ. കെ കെ ശങ്കരൻ
9.ശ്രീ. ഉണ്ണികൃഷ്ണൻ കെ
10.ശ്രീ ടി പി സുകുമാരൻ
11.ശ്രീ പത്മനാഭൻ കെ
12.ശ്രീമതി. രമ കെ
13.ശ്രീ കുമാരൻ പി
14.ശ്രീ. പീതാംബരൻ കെ
15.ശ്രീ. ബാലകൃഷ്ണൻ പി
16.ശ്രീമതി. ഇ എ പുഷ്പമ്മ
17.ശ്രീ സുരേഷ്കുമാർ ഇ
18.ശ്രീ മംഗളദാസൻ കെ
19.ശ്രീമതി. ജയലേഖ ഇ കെ
20.ശ്രീ. സുനിൽകുമാർ കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ദേശീയപാത 47ന് പടിഞ്ഞാറുവശം, കൊയിലാണ്ടി നഗരത്തിൽ നിന്നും 5 കി.മി.അകലത്തായി കാപ്പാടിനടുത്തായി സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് നഗരത്തിൽ നിന്ന് 20 കി.മി. അകലം
ഉ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16052
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊയിലാണ്ടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
