പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 44045-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44045 |
| യൂണിറ്റ് നമ്പർ | LK/2018/44045 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ലീഡർ | . |
| ഡെപ്യൂട്ടി ലീഡർ | . |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | എ പി പ്രമോദ് ആൽഫ്രഡ് |
| അവസാനം തിരുത്തിയത് | |
| 05-10-2025 | Remasreekumar |
അംഗങ്ങൾ
.
LITTLE KITES PRELIMINARY CAMP

സെപ്റ്റംബർ മാസം 23ആം തീയതി രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നമ്മുടെ സ്കൂളിലെ എട്ടാം ക്ലാസ് കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്‌സിന്റെ പ്രിലിമിനറി ക്യാമ്പ് നടത്തുകയുണ്ടായി ക്യാമ്പിൽ BRC ബാലരാമപുരം സബ്ജില്ലാ കോഡിനേറ്റർ ആയി പ്രവർത്തിക്കുന്ന ശ്രീമതി രമദേവി ടീച്ചർ ക്ലാസ്സ് എടുക്കുകയുണ്ടായി. നമ്മുടെ സ്കൂളിലെ 40 കുട്ടികളും കൃത്യമായി ക്യാമ്പിന് പങ്കെടുത്തു. കൃത്യം 10 മണിക്ക് ഒരു ഐസ് ബ്രേക്കിംഗ് സെക്ഷനോട് ആയിരുന്നു ക്യാമ്പ് ആരംഭിച്ചത്. കുട്ടികൾക്ക് അത് വളരെ രസകരം ആവുകയും ടീച്ചർ കുട്ടികളെ 5 ഗ്രൂപ്പായി തിരിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും അത് എങ്ങനെ കുട്ടികൾക്ക് ഫലപ്രദമായി വിനിയോഗിക്കാൻ കഴിയും എന്നതിനെപ്പറ്റിയും ടീച്ചർ കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി. തുടർന്ന് Scratch പ്രോഗ്രാമിനെ പറ്റി പഠിപ്പിക്കുകയും അതിലൂടെ കുട്ടികൾ അനിമേഷൻ എന്ന നൂതന സാങ്കേതികവിദ്യ പരിചയപ്പെടുകയും ഗ്രൂപ്പായി തിരിഞ്ഞ് കോമ്പറ്റീഷൻ മനോഭാവത്തോടെ മത്സരിക്കുകയും ചെയ്തു. അതേ തുടർന്ന് Picto blox സോഫ്റ്റ്‌വെയറിൽ Arduino യൂണിറ്റിന്റെ സഹായത്തോടെ കോഴിക്കുഞ്ഞ് എങ്ങനെ തീറ്റയെ കണ്ടെത്തി കൊത്തിയെടുക്കുന്നു എന്നുള്ളത് കുട്ടികൾ ചെയ്ത് മനസ്സിലാക്കി റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ പുതിയ തലങ്ങൾ പരിചയപ്പെട്ടു. ലഹരി എങ്ങനെ നമുക്ക് ഒഴിവാക്കാം എന്ന ആശയവുമായി ബന്ധപ്പെട്ട് ഒരു ഗെയിം സൃഷ്ടിക്കുവാനും ടീച്ചർ കുട്ടികൾക്ക് ക്ലാസ് നൽകി. വളരെ രസകരമായി മുന്നേറിയ ക്യാമ്പിൽ അവസാനഘട്ടത്തിൽ ഒരു ടീം വിജയിക്കുകയും സ്കൂൾ HM സമ്മാനം നൽകുകയും ചെയ്തു. ക്യാമ്പിന്റെ അവസാനഘട്ടത്തിൽ കുട്ടികളുടെ രക്ഷകർത്താക്കൾക്കും രമാദേവി ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു Awareness ക്ലാസ്സ് ക്രമീകരിക്കപ്പെട്ടു. കളികളിലൂടെയും പ്രോഗ്രാമിലൂടെയും സംവാദങ്ങളിലൂടെയും കുട്ടികൾ ടെക്നോളജിയുടെ പുതിയ മുഖത്തെ പരിചയപ്പെടുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് ഇനിയുള്ള നാളുകളിൽ ടെക്നോളജിയെ മനസ്സിലാക്കാൻ അവരെ പ്രാപ്തരാക്കും എന്നതിൽ സംശയമില്ല..
.