പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്രീഡം ഫെസ്റ്റ്

പി.ടി.എം.വി.എച്ച്.എസ്സ് ൽ ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. സ്കൂൾതലത്തിൽ ഓഗസ്റ്റ് 14ന് മതത്സര‍‍ങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.

സ്പെഷ്യൽ അസംബ്ലി

2023 ഓഗസ്റ്റ് 11ന് സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഈ അസംബ്ലിയിൽ വച്ച് ഫ്രീഡം ഫസ്റ്റ് മെസ്സേജ് 2022 -25ബാച്ചിലെ സോജ വായിച്ചു. തുടർന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യത്തെ കുറിച്ചും അവ നമ്മുടെ ജീവിതത്തിൽ വരുത്തുന്ന നന്മതിന്മകളെക്കുറിച്ചും സംസാരിച്ചു.

ഫീൽഡ് ട്രിപ്പ് -ഫ്രീഡം ഫെസ്റ്റ്

2023 ഓഗസ്റ്റ് 15ന് ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 8 ഒൻപത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ അധ്യാപകരായ ശ്രീകുമാരി ടീച്ചർ സജു സർ എന്നിവരോടൊപ്പം ടാഗോർ തിയേറ്ററിൽ നടന്ന ഫ്രീഡം ഫസ്റ്റ് കാണാനായി പോയി. അവിടെ കണ്ട വിവിധ ഓർഡിനോ പ്രോജക്ടുകൾ കുട്ടികളിൽ കൗതുകവും ആത്മവിശ്വാസവും ഉളവാക്കി. കൈ സെൻസറിൽ കാണിച്ചുകൊണ്ട് പാവയെ ചലിപ്പിക്കുന്നതും ത്രീഡി കാഴ്ചകളും കുട്ടികളെ അത്ഭുതപ്പെടുത്തുകയും നമുക്കും ഇതുപോലുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും എന്ന് ആത്മവിശ്വാസം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞു

പോസ്റ്റർ രചന

ഫ്രീഡം ഫെസ്റ്റ് മായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. 9A യിൽ പഠിക്കുന്ന അഭിനവിന്

ഒന്നാം സ്‌ഥാനവും,8A ലെ കാർത്തിക്കിന് രണ്ടാം സ്‌ഥാനവും ലഭിച്ചു.