പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ലിറ്റിൽകൈറ്റ്സ്/2020-23
ആമോദത്തിന്റെയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വസന്തകാലം. നാടിനെ സ്നേഹിക്കുന്ന നന്മയെ ആരാധിക്കുന്ന ഉത്സവങ്ങളെ സ്നേഹിക്കുന്ന എല്ലാ മലയാളികൾക്കും മരുതുർക്കോണം സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.വിദ്യാഭ്യാസ പ്രക്രിയയിൽ നൂതനമായ ബോധനമാധ്യമമായി കടന്നു വന്ന സാങ്കേതിക വിദ്യയാണ് ഇൻഫർമേഷൻ ടെക്നോളജി. പുസ്തകത്തിൽ നിന്നു കിട്ടുന്ന അറിവ് കണ്ടും കേട്ടും മനസ്സിലാക്കിയതോടെ കുട്ടികളിൽ പുതിയ അറിവിന്റെ വാതായനങ്ങൾ തുരക്കപ്പെട്ടു. വിദ്യാലയങ്ങളും ക്ലാസ്സ് മുറികളും ഹൈടെക് ആയി. ലാപ്ടോപ്പും, പ്രൊജക്ടറും, സ്പീക്കറുമെല്ലാം കുട്ടികളുടെയും അധ്യാപകരുടെയും സുഹൃത്തായി തീർന്നു. ദീർഘവീക്ഷണമുള്ള വിദ്യാഭ്യാസമന്ത്രിയും ജനകീയ മന്ത്രിസഭയും ഇതിന് ചുക്കാൻ പിടിച്ചു.ഇൻറർനെറ്റ് ഉപയോഗത്തിലൂടെ വരാവുന്ന ദോഷങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്ന കൈറ്റ് തയ്യാറാക്കിയ സത്യമേവജയതേ ക്ലാസ് ലിറ്റിൽ കൈറ്റ്സ് മൂന്നാം ബാച്ച് കുട്ടികൾ 2022 ജനുവരി 12ാം തിയതി രക്ഷിതാക്കൾക്ക് നൽകി. ഹെഡ്മിസ്ട്രസ് ക്ലാസ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് 1.30നാണ് ക്ലാസ് ആരംഭിച്ചത്. ധാരാളം രക്ഷിതാക്കൾ പങ്കെടുക്കുകയും വളരെ പ്രയോജനപ്രദമായിരുന്നു എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
-ലിറ്റിൽകൈറ്റ്സ് | |
---|---|
അവസാനം തിരുത്തിയത് | |
10-11-2023 | PTMVHSS |