നീറിക്കാട് സെന്റ്മേരീസ് യുപിഎസ്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

ജൈവ കൃഷി

അധ്യാപകനായ ബിബിൻ ബെന്നിയുടെ മേൽനേട്ടത്തിൽ 12കുട്ടികൾ ജൈവകൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്നു.ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് പച്ചക്കറികൾ നൽകാൻ ഇത് വഴി സാധിച്ചിട്ടുണ്ട്..

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

അധ്യാപകനായ അഖിൽ തങ്കച്ചൻ്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2023-24 വർഷത്തെ ഉദ്ഘാടനം 14/7/23 വെള്ളിയാഴ്ച നടത്തി.മാസത്തിൽ അവസാന വെള്ളിയാഴ്ച 'കലാവേദി'എന്ന പരിപാടി നടത്തുന്നു.ശിശുദിനാഘോഷം,റിപ്പബ്ലിക് ദിനം എന്നിവ വിദ്യാരംഗകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തി.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപികയായ സാരു ചാക്കോയുടെ മേൽനേട്ടത്തിൽ 15കുട്ടികൾ അടങ്ങുന്ന ശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2023-24 വർഷത്തെ ഉദ്ഘാടനം 14/7/23 വെള്ളിയാഴ്ച നടത്തി.ജൂലൈ മാസം സ്കൂളിൽ ഔഷധസസ്യത്തോട്ട നിർമ്മാണം ആരംഭിച്ചു.ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണമത്സരം നടത്തി.ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി. ശാസ്ത്ര മേളയിൽ വിജയികളായി.പരിസ്ഥിതി ദിനാചരണ കലണ്ടർ നിർമ്മിച്ചു.സയൻസ് പ്രാധാന്യമുള്ള ദിനങ്ങൾ ആചരിച്ചു.ജനുവരി15-ന് സ്കൂൾതല സയൻസ് ഫെസ്റ്റും ക്വിസ് മത്സരവും സംഘടിപ്പിച്ചു.

ഗണിതശാസ്ത്രക്ലബ്

അധ്യാപികയായ ജോയ്സിയുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ മാസവും ഗണിത പസിൽ,ഗണിത ക്വിസ് എന്നിവ നടത്തി വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ അഖിൽ തങ്കച്ചൻ, അനു തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന സാമൂഹ്യശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ശാസ്ത്ര അഭിരുചി വളർത്താൻ 14/7/2023ൽ ശിൽപശാല സംഘടിപ്പിച്ചു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ , ലേഖ ലീല തോമസ്, ജൂലി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 25കുട്ടികൾ അടങ്ങുന്ന പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ മാസവും സ്കൂളും പരിസരവും വൃത്തിയാക്കുകയും പരിസ്ഥിതിബോധവൽക്കരണ ക്ലാസ്സുകൾ നൽകുകയും ചെയ്യുന്നു.

ആർട്സ് ക്ലബ്

കലാരംഗത്തുള്ള കുട്ടികളുടെ കഴിവുകൾ വർധിപ്പിക്കാനായി ആർട്സ് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ഈ വർഷത്തെ സ്കൂൾ യുവജനോത്സവം ജൂലൈ 29ന് നടത്തപ്പെട്ടു.കലാരംഗത്തുള്ള കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ആർട്സ് ക്ലബ് നിലകൊള്ളുന്നു.

ഐ.ടി ക്ലബ്

ഐടി ക്ലബ്ബുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് മലയാളം ടൈപ്പിംഗ്,ആനിമേഷൻ പരിശീലനം നൽകിവരുന്നു.

ഹെൽത്ത് ക്ലബ്ബ്

കുട്ടികളുടെ ആരോഗ്യം ഞങ്ങളുടെയും എന്ന ആപ്തവാക്യവുമായി ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് വേണ്ടി ഹെൽത്ത് ക്ലബ് നിലകൊള്ളുന്നു.

ലാംഗ്വേജ് ക്ലബ്

ഭാഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി വരുന്നു.പുസ്തകങ്ങളിലൂടെയും വിവിധ മാധ്യമങ്ങളിലൂടെയും ഭാഷയുടെ സൗന്ദര്യം കുട്ടികളും മനസ്സിലാക്കാൻ ഇതുവഴി സാധിക്കുന്നു.ആശയവുമായി ബന്ധപ്പെട്ട് പുറകോട്ട് നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകമായ കൈത്താങ്ങ് നൽകിവരുന്നു.

പ്രവൃത്തിപരിചയ ക്ലബ്ബ്

ജൂലി ടീച്ചറിൻ്റെ നേതൃത്വത്തിൽ കുട നിർമ്മാണം,ചോക്ക് നിർമ്മാണം, Vegetable printing എന്നിവയ്ക്ക് പരിശീലനം നൽകി വരുന്നു.

സ്പോർട്സ് ക്ലബ്ബ്

കുട്ടികൾക്കായി ഫുട്ബോൾ,ബാഡ്മിൻ്റൻ, ഖോഖോ,Athletics പരിശീലനം നൽകി വരുന്നു.ഇക്കൊല്ലം ഫുട്ബോൾ,ബാഡ്മിൻ്റൻ, Athletics എന്നിവയിൽ ജില്ലാമത്സരങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചു.

സ്മാർട്ട് എനർജി പ്രോഗ്രാം

സാരു ടീച്ചറിൻ്റെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു----