നീറിക്കാട് സെന്റ്മേരീസ് യുപിഎസ്/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്
അധ്യാപികയായ സാരു ചാക്കോയുടെ മേൽനേട്ടത്തിൽ 15കുട്ടികൾ അടങ്ങുന്ന ശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2023-24 വർഷത്തെ ഉദ്ഘാടനം 14/7/23 വെള്ളിയാഴ്ച നടത്തി.ജൂലൈ മാസം സ്കൂളിൽ ഔഷധസസ്യത്തോട്ട നിർമ്മാണം ആരംഭിച്ചു.ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണമത്സരം നടത്തി.ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി. ശാസ്ത്ര മേളയിൽ വിജയികളായി.പരിസ്ഥിതി ദിനാചരണ കലണ്ടർ നിർമ്മിച്ചു.സയൻസ് പ്രാധാന്യമുള്ള ദിനങ്ങൾ ആചരിച്ചു.ജനുവരി15-ന് സ്കൂൾതല സയൻസ് ഫെസ്റ്റും ക്വിസ് മത്സരവും സംഘടിപ്പിച്ചു.