സഹായം Reading Problems? Click here


നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം

Schoolwiki സംരംഭത്തിൽ നിന്ന്
നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1972
സ്കൂൾ കോഡ് 41087
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കൊട്ടിയം
സ്കൂൾ വിലാസം കൊട്ടിയംപി.ഒ,
കൊട്ടിയം
പിൻ കോഡ് 691571
സ്കൂൾ ഫോൺ 04742530019
സ്കൂൾ ഇമെയിൽ 41087klm@gmail.com
സ്കൂൾ വെബ് സൈറ്റ് http://nsmghs.110mb.com
വിദ്യാഭ്യാസ ജില്ല കൊല്ലം
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല ചാത്തന്നൂർ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യു. പി,
ഹൈസ്കൂൾ
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌ & ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 0
പെൺ കുട്ടികളുടെ എണ്ണം 986
വിദ്യാർത്ഥികളുടെ എണ്ണം 986
അദ്ധ്യാപകരുടെ എണ്ണം 42
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ബീന ഡേവിഡ്
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ. സേതുലാൽ
08/ 09/ 2018 ന് Nsmghs
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കൊല്ലം ജില്ലയിലെ കൊട്ടിയം ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നിത്യ സഹായ മാത ഗേൾസ് ഹൈസ്കൂൾ. FIH സന്യാസിനി സമൂഹത്തിന്റെ ഭാഗമായ പി. എസ്. കോൺവെന്റിലെ സിസ്റ്റെർസിന്റെ ശ്രമഫലമായി 1972-ൽ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്.http://nsmghs.110mb.com

ചരിത്രം

കൊട്ടിയം ജംഗ്ഷനു തെക്കു പ്രശാന്തസുന്ദരമായ ഒരു വളപ്പിലാണ്‌ നിത്യ സഹായ മാത ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. 1972-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പെൺകുട്ടികൾ മാത്രമാണ്‌ വിദ്യ അഭ്യസിക്കുന്നത്.കൊട്ടിയം പി.എസ്. കോൺവെന്റിലെ സിസ്റ്റേർസിന്റെ പരിശ്രമത്തിന്റെ ഫലമായാണ്‌ ഈ വിദ്യാലയം രൂപം കൊണ്ടത്. ഈ സ്കൂൾ കൊല്ലം രൂപതാ മാനേജ്മെന്റിന്റെ കീഴിലാണ്‌ പ്രവർത്തിക്കുന്നത്. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് ആയ സിസ്റ്റർ ഐറിൻ മേരിയുടെ നേതൃത്വത്തിൽ വളരെ വേഗത്തിൽ ഉന്നത പഠന നിലവാരത്തിലേക്ക് ഉയർന്ന ഈ സ്ഥാപനം തുടർന്ന് കഴിവുറ്റ 5 ഹെഡ്മിസ്ട്രസ്സ്മാരുടെ ഭരണസാരഥ്യത്തിൽ പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മികവു തെളിയിച്ച് കൊല്ലം ജില്ലയിലെ ഒന്നാം നിര വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിൽ‍ തുടരുന്നു. മികച്ച പ്രഥമാധ്യാപികയ്ക്കുള്ള 1997- ലെ സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ സിസ്റ്റർ ബിയാമ്മ (ഫസഫിക് മേരി), 2003-04 അദ്ധ്യായന വർഷത്തിൽ S.S.L.C യ്ക്ക് റാങ്ക് നേടിയ സ്മൃതി മോഹൻ, കായിക രംഗത്ത് മികവു തെളിയിച്ച് ഇന്ത്യൻ അത്ല്റ്റിക് ടീമിൽ സ്ഥാനം നേടിയ പി.കെ പ്രീയ തുടങ്ങിയവർ ഈ സ്കൂളിന്റെ യശ്ശസ്സ് ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചവരാണ്‌.കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് നിലവിൽ സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളിലായി അദ്ധ്യായനം നടക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും U.P കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഡിജിറ്റൽ സി.ഡി. ലൈബ്രറി, L.C.D പ്രൊജക്റ്റർ, എഡ്യൂസാറ്റ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

ലാറ്റിൻ കാത്തലിക് കൊല്ലം രൂപത മാനേജ്മെന്റാണ്‌ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 58 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കൊല്ലം ബിഷപ്പ് മോസ്റ്റ് റെവ. ഡോ. സ്റ്റാൻലി റോമൻ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. രൂപത എഡ്യുക്കേഷൻ ബോർഡ്

ജനറൽ കറസ്പോൺഡണ്ട് : മി. ആൻസോ കാബട്ട്.
സെക്രട്ടറി  : റവ. സിസ്റ്റർ ഗിൽബർട്ട്മേരി
മെംബേർസ് : അഡ്വ. ഫ്രാൻസി ജോൺ, ഡോ. ജോൺസൺ പയസ്, ശ്രീമതി. റീത്താ മാനുവേൽ

ഈ സ്കൂളിന്റെ ഹെഡ്മിട്രസ് : ബീന ഡേവിഡ് ,ലോക്കൽ മാനേജർ : കൊട്ടിയം ഇടവക വികാരിയച്ചൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
റവ. സിസ്റ്റർ ഐറിൻ മേരി, ശ്രീമതി ക്ലാര ലോപ്പസ്, റവ. സിസ്റ്റർ ഫസഫിക് മേരി, റവ. സിസ്റ്റർ അമല മേരി, ശ്രീമതി വിജയമ്മ. ജെ, ശ്രീമതി സൂസമ്മ.വി, ശ്രീമതി ഡയനീഷ എം റജിസ് ,സ്സിസ്റ്റർ ബേബി മാർഗരറ്റ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇന്ത്യൻ അതലറ്റ് പി.കെ പ്രീയ

വഴികാട്ടി

Loading map...

When parsing the passed parameters had the following errors:
unable to parse the geographic coordinates "8.8654497,76.6526499 width=600px"
Map element "Marker" can not be created