ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസഎറണാകുളം ജില്ലയിൽ മട്ടാ‍ഞ്ചേരി ഉപജില്ലയിലെ വടക്കേ ചെറളായി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ടി.ഡി.ഹെെസ്കൂൾ എന്ന തിരമല ദേവസ്വം ഹൈസ്കൂൾ.

ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി
വിലാസം
മട്ടാ‍‍ഞ്ചേരി

മട്ടാ‍‍ഞ്ചേരി പി.ഒ.
,
682002
,
എറണാകുളം ജില്ല
സ്ഥാപിതം1887
വിവരങ്ങൾ
ഫോൺ0484 2225920
ഇമെയിൽtdhsmattancherry@yahoo.com
കോഡുകൾ
സ്കൂൾ കോഡ്26011 (സമേതം)
യുഡൈസ് കോഡ്32080800704
വിക്കിഡാറ്റQ99485930
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ612
പെൺകുട്ടികൾ295
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയദീപ് . ആർ. ഷേണായ്
പി.ടി.എ. പ്രസിഡണ്ട്ശെെലേഷ്.എ.പെെ
എം.പി.ടി.എ. പ്രസിഡണ്ട്ചിത്ര
അവസാനം തിരുത്തിയത്
22-07-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ



തിരുമല ദേവസ്വം ഹൈസ്കൂൾ കൊച്ചിയിലെ ജി.എസ് .ബി സമുദായത്തിന്റെ അഭിമാനസ്തംഭമാണ് .വിദ്യാഭ്യാസ സേവനോത്സുകയുടെ പ്രത്യക്ഷ ഉദാഹരണമാണ് സമുദായങ്ങളുടെ സാമൂഹ്യപരവും വിദ്യാഭ്യാസപരവും മതപരവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തിരുമലദേവ സ്വത്തിൽ സൗജന്യമായി വേദ ശാസ്ത്രങ്ങൾ പഠിക്കുന്നതി നുള്ള സംവിധാനം ഉണ്ടായിരുന്നു. കാലക്രമേണ പ്രാദേശിക ഭാഷയായ മലയാളവും പഠിപ്പിക്യുന്നതിനായി ഒരു ആശാനെയും നിയമിച്ചു. ശ്രീ വെങ്കടാചലപതിയുടെ അനുഗ്രത്തോടെയും അന്നത്തെ മാനേജിംഗ് അധികാരിയായ ശ്രീ.ആർ.എസ്.ഹരി ഷേണായി അവർകളുടെ പ്രയത്നഫലമായും കൊല്ല വര്ഷം 1063 കന്നി ഒന്നാം തീയതി (A D 1887 ) വിജയദശമി ദിവസം തിരുമല ദേവസ്വം വിദ്യാശാല എന്നാ പേരിൽ ഒരു ആംഗലേയ നാട്ടുഭാഷ വിദ്യാലയം പടിഞ്ഞാറെ അഗ്രശാലയിൽ പ്രവർത്തനമാരംഭിച്ചു .ശ്രീ കെ പരമേശ്വരയ്യയായിരുന്നു ആദ്യത്തെ ഹെഡ്‍മാസ്റ്റർ .1894 ഇൽ ഇത് മിഡിൽ സ്കൂൾ ആയും 1899 ഇൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1931 ഇൽ സ്കൂൾ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ കൊണ്ടുവന്നു. സ്കൂളിന്റെ കനകജൂബിലി ആഘോഷം 1940 ഇൽ കൊണ്ടാടി. വജ്ര ജൂബിലി ആഘോഷം 1954 ലും കൊണ്ടാടി .1967 ഇൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു . 1987 ഇൽ സ്കൂളിന്റെ ശതവാർഷികം സമുചിതമായി ആഘോഷിച്ചു.

ഇന്ന് ഇപ്പോൾ ഈ വിദ്യാലയത്തിൽ 30 ഡിവിഷനുകളിലായി 926 വിദ്യാർതികൾ പഠിച്ചുവരുന്നു.യോഗ്യതയും അർപ്പണ മനോഭാവവും ഉള്ള അധ്യാപകരുടെ പരിശ്രമത്താൽ മികച്ച വിജയ ശതമാനം കൈവരിക്കാൻ സാധിക്കുന്നു .

"വിദ്യാധനം സർവ്വധനാത് പ്രധാനം" എന്നാ മഹത് വാക്യം ഉൾക്കൊണ്ട് ഈ സരസ്വതീക്ഷേത്രം മട്ടാഞ്ചേരിയുടെ യശസ്‌തംഭമായി ഉയർന്നു നില്കുന്നു.

മുൻ പ്രധാനാധ്യാപകർ

തിരുമല ദേവസ്വം ഹൈസ്കൂൾ, മട്ടാഞ്ചേരി

സ്തുത്യർഹമായ സേവനം കാഴ്ചവെച്ച പ്രധാനാധ്യാപകരുടെ പേരുവിവരങ്ങൾ

1. ശ്രീ. കെ പരമേശ്വര അയ്യർ(1887)

2. ശ്രീ. പി കെ കുര്യൻ(1890)

3.ശ്രീ. കെ രംഗപ്പ ഷെണായ്(1896)

4. ശ്രീ. ബി വാമന ബാളിക(1899-1900)

5. ശ്രീ. ഒ ശ്രീനിവാസ ഷെണായ്(1900-1902)

6. ശ്രീ. ബി വാമന ബാളിക(1902-1904)

7. ശ്രീ. വി. ആർ. ഹരിഹര അയ്യർ( 1904-1905)

8.ശ്രീ. കെ. നരസിംഹപൈ (1905-1907)

9. ശ്രീ. വി. സി. ദൊരൈസ്വാമി അയ്യങ്കാർ

10.ശ്രീ. ബി. പദ്മനാഭ ബാളിക (1908-1910)

11.ശ്രീ. ബി വാമന ബാളിക

12.ശ്രീ. ബി അച്യുത ബാളിക (1911-1912)

13. ശ്രീ. കെ. നാരായണ മേനോൻ (19012(6months))

14. ശ്രീ. പി. ദൊരൈസ്വാമി അയ്യങ്കാർ.(1912-1916)

15. ശ്രീ. എം. ശേഷഗിരി പ്രഭു.(1916-1918)

16. ശ്രീ. കെ. വെങ്കിടേശ്വര പൈ (1918)

17.ശ്രീ. കെ.എ. ദൊരസ്വാമി അയ്യർ (1918-1927)

18.ശ്രീ. സി .കെ.ഹനുമന്താചാർ (1927)

19. ശ്രീ. എൻ. ആർ. കൃഷ്ണയ്യർ.(1927-1931)

20. ശ്രീ. എം. വിട്ടപ്പ കമ്മത്ത് (1931-1932)

21.ശ്രീ. സി .കെ.ഹനുമന്താചാർ (1932-1957)

22. ശ്രീ. എം. വിട്ടപ്പ കമ്മത്ത് (1957-1960)

23.ശ്രീ. ടി. കേരളവർമ്മ തിരുപാട്.(1960-1964)

24.ശ്രീ. പി. വി കൃഷ്ണ റാവു. (1964-1968)

25. ശ്രീ. ആ. ഹരി ഭട്ട്.(1968-1973)

26. ശ്രീ. ഹരി പ്രഭു (1973-1974)

27.ശ്രീ. പി. സദാനന്ദ നായിക് (1974-1981)

28. ശ്രീമതി. വി.പി. കലാവതി ഭായി.(1981-1986)

29. ശ്രീമതി. ആർ. പുത്തലിഭായി (1986-1987)

30. ശ്രീ. രാധകൃഷ്ണ കമ്മത്ത്.(1987-1991)

31. ശ്രീ. മുരളീധരൻ വി. (1991-1993).

32.ശ്രീമതി. മീനാക്ഷി .എൻ. (1993-1997)

33.ശ്രീമതി. പി. വി. സ്നേഹലത (1997-2005)

34. ശ്രീമതി.സരളപ്രഭു ഡി (2005-2010)

35. ശ്രീമതി. രാജമ്മ. ടി. എ. ( 2010-2012)

36. ശ്രീമതി. സരള പ്രഭു ഡി.( 2012-2020)

37. ശ്രീമതി. പി ബി രാജലക്ഷ്മി (2020-2022)

ഭൗതികസൗകര്യങ്ങൾ

നേർകാഴ്ച

നേട്ടങ്ങൾ

2018-19 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 29 ഫുൾ എ+ ലഭിച്ചു. 2023 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 40 ഫുൾ എ+ ലഭിച്ചു.

മറ്റു പ്രവർത്തനങ്ങൾ

റിപ്പബ്ലിക്ക് ദിനം

യാത്രാസൗകര്യം

ഏറ്റവും അടുത്ത ബസ്‌സ്റ്റോപ്

  • ഫോട്ടുകൊച്ചി റൂട്ടിൽ- കൂവപ്പാടം ( ദൂരം 300 മീറ്റർ )

കൂവപ്പാടം സ്റ്റോപ്പിൽ നിന്നും വടക്കോട് നടന്ന് നെഹ്റു മെമ്മോറിയൽ ടൗൺഹാൾ കഴിഞ്ഞു ഇടത്തോട്ട് നടന്നാലും സ്കൂളിൽ എത്താം.

  • മട്ടാഞ്ചേരി റൂട്ടിൽ ആനവാതിൽ ( ദൂരം 400 മീറ്റർ ) ആനവാതിൽ നിന്നും നേരെ പടിഞ്ഞാറോട്ട്‌ നടന്നാൽ സ്കൂളിൽ എത്താം .
  • ഓട്ടോ സൗകര്യവും ഉണ്ട് .

T D H S Mattancherry-വഴിക്കാട്ടി.


മേൽവിലാസം

ടി.ഡി എച്ച് എസ് മട്ടാഞ്ചേരി

മട്ടാഞ്ചേരി പി ഒ , 682002