ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2024-25
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2025-26 |
2024 ലെ പ്രധാന പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യു
നൂറാം വാർഷിക ലോഗോ പ്രകാശനം 9-8-2024

പേരശ്ശന്നൂർ സ്കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നൂറാം വാർഷിക ലോഗോ പ്രകാശനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റഫീഖ ലോഗോ പ്രകാശനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ച ചടങ്ങിൽ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി,കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ പറത്തൊടി ,

കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി വേലായുധൻ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിദ്ദിഖ് പരപ്പാറ,മുഹ്സിനത്ത്,പി.ടി.എ പ്രസിഡൻറ് വി.ടി അബ്ദുൾ റസാഖ് വൈസ് പ്രസിഡണ്ട് ഒ.കെ സേതുമാധവൻ എസ്.എം.സി ചെയർമാൻ മുസ്തഫ,എം.പി.ടി.എ പ്രസിഡണ്ട് റംല പ്രിൻസിപ്പൽ ബിധു,ഹെഡ്മാസ്റ്റർ ബാബുരാജ് എന്നിവർ പങ്കെടുത്തു. പ്രമാണം:ലോഗോ പ്രകാശന വീഡിയോ.odp ലോഗോ പ്രകാശന വീഡിയോ കാണൂ
ഹിരോഷിമ ദിനം - 6-8-2024
സഡോക്കോ കൊക്ക് നിർമ്മാണം



ആഗസ്റ്റ് ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന സഡക്കോ കൊക്ക് നിർമ്മാണം
.....................................................................................................................................................................................................................................................................................
ഡെയിലി ഹണ്ട് ചലഞ്ച് 2025 -അറിവിന്റെ പ്രയാണത്തിന് നൂറിന്റെ പകിട്ട്
2024-25 അധ്യയന വർഷത്തിൽ നൂറാം വാർഷികം ആഘോഷിക്കുന്ന ജി.എച്ച്എസ്.എസ് പേരശന്നൂരിലെ കുട്ടികളെ പത്രവായന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ ആരംഭിച്ച ചോദ്യോത്തര പരിപാടിയാണ് ഡെയിലി ഹണ്ട് ചലഞ്ച്.
ഓരോ ദിവസവും പത്രത്തിലെ പ്രധാന വാർത്തകളെ അടിസ്ഥാനമാക്കി മൂന്ന് ചോദ്യങ്ങൾ ചോദിക്കുകയും പിറ്റേദിവസം ഉത്തരങ്ങൾ എഴുതിയ പേപ്പർ ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കുകയും ശരിയുത്തരം എഴുതിയവരെ നറുക്കെടുപ്പിലൂടെ കണ്ടെത്തി എന്നും സമ്മാനം നൽകുന്നു. ഒരു ദിവസം ഒരു സമ്മാനം എന്ന രീതിയിൽ 2024 സെപ്റ്റംബർ മുതൽ തുടങ്ങി 2025 ഫെബ്രുവരി വരെ തുടരുന്ന് സ്കൂളിന്റെ നൂറാം വാർഷികത്തിൽ 100 ദിവസങ്ങൾ പിന്നിട്ട ഒരു വേറിട്ട തനത് പ്രവർത്തനമായി മാറി ഈ ചോദ്യോത്തര പരിപാടി.ഓരോ മാസവസാനത്തിലും ആ മാസത്തിലെ മുഴുവൻ ചോദ്യോത്തരങ്ങൾ ഉൾക്കൊള്ളിച്ച് മെഗാ ചോദ്യോത്തര പരിപാടി കുട്ടികൾക്കും രക്ഷിതാക്കൾക്കും സംഘടിപ്പിക്കുകയും സ്കൂൾ അസംബ്ലികളിൽ സമ്മാനവിതരണം ചെയ്യുകയും ചെയ്‍തു .100 ദിവസത്തെ മൂന്ന് ചോദ്യങ്ങൾ ഉൾപ്പെടുത്തി 300 ആനുകാലിക ചോദ്യോത്തരങ്ങൾ ഉൾക്കൊള്ളിച്ച് ഒരു ഈ ബുക്ക് ലിറ്റിൽകൈറ്റ്സിന്റെ ഭാഗമായിപുറത്തിറക്കി.
നൂറു ദിനത്തിന്റെ സമാപന സമ്മേളനം നൂറിന്റെ പകിട്ട് 28-02-2025 നു വളരെ ഗംഭീരമായി ആഘോഷിക്കുകയും അതിൽ ഡെയിലി ഹണ്ട് ചലഞ്ചിലെ മികച്ച വിദ്യാർഥിനിക്ക് ക്യാഷ് അവാർഡ് നൽകുകയും, ഓരോ ക്ലാസിലെയും മികച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |