ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളിക്കൂടങ്ങളിൽ ഒന്നായ ജി എച്ച് എസ് എസ് പന്തലായനി കോഴിക്കോട് ജില്ലയിലെ പന്തലായനി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.
ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി | |
---|---|
വിലാസം | |
കൊയിലാണ്ടി കൊയിലാണ്ടി പി.ഒ. , 673305 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 0496 2690558 |
ഇമെയിൽ | vadakara16047@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16047 (സമേതം) |
എച്ച് എസ് എസ് കോഡ് | 10005 |
യുഡൈസ് കോഡ് | 32040900721 |
വിക്കിഡാറ്റ | Q64552143 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊയിലാണ്ടി മുനിസിപ്പാലിറ്റി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 419 |
പെൺകുട്ടികൾ | 1183 |
ആകെ വിദ്യാർത്ഥികൾ | 1602 |
അദ്ധ്യാപകർ | 80 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 565 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രബീത് എ പി |
പ്രധാന അദ്ധ്യാപിക | ഗീത എം കെ |
പി.ടി.എ. പ്രസിഡണ്ട് | ബിജു |
എം.പി.ടി.എ. പ്രസിഡണ്ട് | ജെസ്സി കെ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
- 1961 ൽ കൊയിലാണ്ടി ഗേൾസ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ഈ വർഷം 9,10 ക്ലാസുകൾ ആണ് ആരംഭിച്ചത്. അടുത്ത അധ്യയനവർഷത്തിൽ എട്ടാം ക്ലാസ് ആരംഭിക്കുകയും എൽ പി തലം നിർത്തൽ ചെയ്ത് 5 മുതൽ 10 വരെ ക്ലസുകൾ ഉൾകൊള്ളുന്ന പെൺകുട്ടികൾ പഠിക്കുന്ന വിദ്യാലയമായി മാറുകയും ചെയ്തു. ഇതിലൂടെ ആ കാലഘട്ടത്തിലെ പെൺകുട്ടികളുടെ വിദ്യഭ്യസപിന്നോക്കാവസ്ത്ഥ പരിഹരിക്കുക എന്ന മഹത്തായലക്ഷ്യവും കൂടിയാണ് സാക്ഷാത്കരിക്കപ്പെട്ടത്.
- 1962 ൽ ആദ്യ എസ് എസ് എൽ സി ബാച്ചിൽ പരീക്ഷഎഴുതിയ 33 പേരിൽ 5 പേർ വിജയിച്ചു. ഈബാച്ചിലെ ഏറ്റവുംകൂടുതൽ മാർക്ക് നേടിയവിദ്യാർത്ഥിനി പി ജ്യോൽസ്ന ആയിരുന്നു.ഹൈസ്കൂളായി ഉയത്തപ്പെട്ടതിനു ശേഷം ശ്രീ മാധവ മേനോൻ ,ശ്രീ. രാമൂട്ടി എന്നിവർ താമസിച്ച പൂലത്തടത്തിൽ ,അമ്പരചങ്കണ്ടി എന്നി സ്ഥാലങ്ങള് ആകയർ ചെയ്ത് സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചു . കലകങ്ങളിലായി സ്കൂൾ പാടി കയറി കടന്നു പോയ അദ്ധാപകർ ,രക്ഷാകർതുസമ്മതി ,പൊതുസമൂഹം ,പ്രാദേശിക ഭരണകൂടം എന്നിവരുടെ കൂട്ടുപ്രവർത്തനങ്ങളിലൂടെ സ്കൂൾ ആഡിറ്റോറിയം ,ടോയ്‌ലറ്റ്,കിണർ, ശുദ്ധജല വിതരണം ,ഗ്രൗണ്ട് മുതലായവ ഉണ്ടായി.
- കുട്ടികളുടെ എണ്ണത്തിനനുസരിച്ചു കെട്ടിട സൗകര്യങ്ങൾ ഇല്ലാതെ വന്നപ്പോൾ 1990 മുതൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കേണ്ടി വന്നു 1997 ഇൽ പ്ലസ് വൺ മൂന്നു ബാച്ചുകൾ അനുവദിക്കപ്പെട്ടതോടെ ഈ വിദ്യാലയം ഗവ :ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി .
ഭൗതികസൗകര്യങ്ങൾ
ക്ലാസ് റൂം 48
സയൻസ് ലാബ് 1
കമ്പ്യൂട്ടർ ലാബ് 3
സ്മാർട്ട് റൂ 2
മിനി തിയേറ്റർ 1
ടോയ്‌ലറ്റ് 35
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മുൻ സാരഥികൾ
ക്രമ നമ്പർ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ |
---|---|
1 | ജനോന വർഗീസ്, |
2 | ജാനകി അമ്മ |
3 | ദേവകി അമ്മ |
4 | രാഘവൻ ഇ ആർ |
5 | വിലാസിനി എം ടി |
6 | ഫസലുറഹിമാൻ |
7 | ബാലകൃഷ്ണ പിള്ള |
8 | വത്സല, |
9 | രാമചന്ദ്രൻ |
10 | ചന്ദ്രൻ എം എം. |
11 | മൂസ മേക്കുന്നത്ത് |
12 | വേണു ജി കെ |
13 | സുരേന്ദ്രൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ടിന്റു ലൂക്ക
വഴികാട്ടി
- NH 17 ൽ കൊയിലാണ്ടി ടൗണിൽ നിന്ന് വടകര റൂട്ടിൽ സിവിൽ സ്‍റ്റേഷൻ സ്റ്റോപ്പിന് സമീപമുള്ള റെയിൽവേ ലൈൻ മുറിച്ചു കടന്ന് സ്കൂളിലെത്താം.
- കോഴിക്കോട് നിന്ന് വരുന്നവർ തലശ്ശേരി / കണ്ണൂർ ബസ്സിൽ കയറി കൊയിലാണ്ടി സ്റ്റാൻഡ് കഴിഞ്ഞതിനുശേഷം സിവിൽ സ്റ്റേഷൻ സ്റ്റോപ്പിൽ ഇറങ്ങുക. അവിടെനിന്ന് റെയിൽവേ ട്രാക്ക് ക്രോസ് ചെയ്ത് സ്കൂളിലേക്ക് നടന്നു വരാം.
- വടകര ഭാഗത്തു നിന്നും വരുന്നവർ കൊയിലാണ്ടി സ്റ്റാൻഡിൽ എത്തുന്നതിനുമുമ്പ് സിവിൽ സ്റ്റേഷൻ സ്റ്റോപ്പിൽ ഇറങ്ങുക.
- കൊല്ലം മേപ്പയ്യൂർ റൂട്ടിൽ എസ് എൻ ഡി പി കോളേജ് റോഡിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് 1 കി മീ. സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- കൊയിലാണ്ടി പട്ടണത്തിൽ നിന്ന് റെയിൽവേ മേൽപ്പാലത്തിലൂടെ ഇടത്തോട്ട് തിരിഞ്ഞ് റെയിൽവെ ട്രാക്കിന് സമാന്തരമായുള്ള റോഡിലേക്ക് പ്രവേശിച്ച് 1 കി മീ. സഞ്ചരിച്ച് സ്കൂളിലെത്താം.
- സ്വന്തം വാഹനത്തിൽ വരുന്നവർ ഒന്നുകിൽ വാഹനം സിവിൽ സ്റ്റേഷൻ അടുത്ത് നിർത്തി ഇടുക. അതല്ലെങ്കിൽ സ്റ്റാൻഡിൽ നിന്ന് തന്നെ ഗേൾസ് ഹൈസ്കൂലേക്കുള്ള വഴി ചോദിച്ചു മറ്റൊരു വഴിയിലൂടെ സ്കൂളിലെത്താം.
- പ്രത്യേക ശ്രദ്ധയ്ക്ക്
- സ്കൂളിനടുത്തുള്ള റോഡ് അരകിലോമീറ്റർ വരെ വളരെ വീതി കുറഞ്ഞ വഴിയാണ്. ഫോർ വീലറുമായി വരുന്നവർ സ്കൂളിൽ എത്താനും അതുപോലെ തിരിച്ചു പോകാനും ചിലപ്പോൾ ബുദ്ധിമുട്ടും.അതുകൊണ്ട് ഏറ്റവും നല്ലത് സിവിൽ സ്റ്റേഷന് സമീപം എവിടെയെങ്കിലും വാഹനം പാർക്ക് ചെയ്തു റെയിൽവേ ലൈൻ ക്രോസ് ചെയ്ത് ഒരു അഞ്ചുമിനിറ്റ് നടന്നു സ്കൂളിലേക്ക് എത്തുന്നതാണ്.
- പ്രത്യേക ശ്രദ്ധയ്ക്ക്
- ബാലുശ്ശേരി ഉള്ളിയേരി ഭാഗത്തുനിന്ന് വരുന്നവർ ഉള്ളിയേരിയിൽ നിന്ന് കൊയിലാണ്ടിയിൽ എത്തി ഓട്ടോറിക്ഷ പിടിച്ച് സ്കൂളിലേക്ക് എത്താം.അല്ലെങ്കിൽ അവിടെനിന്ന് സിവിൽ സ്റ്റേഷനിലേക്ക് ബസ് കയറാം.
- പേരാമ്പ്രയിൽ നിന്ന് വരുന്നവർ അഞ്ചാംപീടിക കൊയിലാണ്ടി ബസ്സിൽ കയറി റെയിൽവേ സ്റ്റേഷനടുത്ത് ഇറങ്ങുക. അവിടെനിന്ന് 10 മിനിറ്റ് സ്കൂളിലേക്ക് നടക്കാനുണ്ട്. ചിലപ്പോൾ അവിടെ നിന്ന് ഓട്ടോറിക്ഷ കിട്ടും.
- ട്രെയിനിൽ വരുന്നവർ കൊയിലാണ്ടി സ്റ്റേഷനിൽ ഇറങ്ങി ട്രാക്കിന്റെ ഒരു വശത്തുകൂടി ഏകദേശം 100മീറ്റർ വടകരഭാഗത്തേക്ക് നടന്നാൽ വലതുവശത്ത് സ്കൂളിലേക്കുള്ള റോഡുകാണാം. അവിടെനിന്ന് നടന്നെത്താനുള്ള ദൂരമേയുള്ളൂ..