ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി/എന്റെ ഗ്രാമം
പന്തലായനി
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലാണ് 91.11 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പന്തലായിനി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
പണ്ടുകാലത്തു് കൊയിലാണ്ടി പ്രദേശങ്ങൾ അറിയപ്പെട്ടതു് പന്തലായനി എന്ന പേരിലായിരുന്നു. പന്തലുപോലുള്ള വലിയ അയനിമരം ഇവിടെ സ്ഥിതി ചെയ്തിരുന്നതിനാലാണു് പന്തലായനി എന്ന പേര് വന്നതെന്നാണു് ഐതിഹ്യം. അതോടൊപ്പം പടയോട്ടക്കാലത്ത് ടിപ്പു സുൽത്താൻ ഇവിടെ താവളമടിച്ചതായും ചരിത്രകാരന്മാർ പറയുന്നുണ്ടു്.
അതിരുകൾ
- കിഴക്ക് - കോരപ്പുഴ, അത്തോളി, ഉള്ള്യേരി, നടുവണ്ണൂർ പഞ്ചായത്തുകൾ
- വടക്ക് - അകലാപുഴ, തിക്കോടി, കീഴരിയൂർ, തുറവൂർ പഞ്ചായത്തുകൾ
- തെക്ക് - കോരപ്പുഴ
- പടിഞ്ഞാറ് - അറബിക്കടൽ
പൊതൂസ്ഥാപനങ്ങൾ
- ജി എം എൽ പി സ്കൂൾ പന്തലായനി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എം എൽ പി സ്കൂൾ പന്തലായനി
- ജി എച്ച് എസ് എസ് പന്തലായനി

ആരാധനാലയങ്ങൾ
പന്തലായനി അഘോര ശിവക്ഷേത്രം
ചിത്രശാല
-
graamam
-
panthalayani highschool
-


