ഗവ.എൽ.പി.എസ്.ഇടത്തിട്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.ഇടത്തിട്ട | |
---|---|
വിലാസം | |
ഇടത്തിട്ട ഗവ.എൽ.പി.എസ്. ഇടത്തിട്ട , ഇടത്തിട്ട പി.ഒ. , 691555 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 04734 280663 |
ഇമെയിൽ | glpsedathita@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38202 (സമേതം) |
യുഡൈസ് കോഡ് | 32120100509 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 17 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബുബേക്കർ എ |
പി.ടി.എ. പ്രസിഡണ്ട് | മണിക്കുട്ടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്യാമ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ |
---|
ആമുഖം
പത്തനംതിട്ട വിദ്യാഭാസജില്ലയിലെ അടൂർ ഉപജില്ലയിലെ ഇടത്തിട്ടയിലെ ഒരു സർക്കാർ വിദ്യാലയമാണിത് .
ചരിത്രം
വിദ്യാലയത്തിന്റെ ഉൽപ്പത്തി
പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ ചെന്നീർക്കര സ്വരൂപത്തിലെ (ആശ്ചര്യ ചൂഡാമണി എന്ന സംസ്കൃത നാടകം രചിക്കുകയും കൊടുമൺ ആസ്ഥാനമാക്കി ചെന്നീർക്കര സ്വരൂപം സ്ഥാപിച്ച് ഭരണം നടത്തുകയും ചെയ്ത ശ്രീശക്തിഭദ്രന്റെ ജന്മംകൊണ്ടത് ഇവിടെയാണ്) പരിഷ്‍കാരം എത്തിനോക്കിയിട്ടുപോലുമില്ലാത്ത ഇടത്തിട്ട എന്ന കാർഷിക ഗ്രാമത്തിൽ റിജിന്റ് മഹാറാണി സേതുലക്ഷ്മിബായി തമ്പുരാട്ടിയുടെ ഭരണകാലത്തു കൊല്ലവർഷം 1104 (1929 )ൽ ഒരു മാനേജ്‌മെന്റ് പ്രൈമറി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു .കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
നാലു സ്മാർട്ട് ക്ലാസ് റൂമുകൾ ,മതിയായ എണ്ണം ടോയ്‍ലെറ്റുകൾ ,പാചകവാതക കണക്ഷനോടുകൂടിയ പാചകപ്പുര ,കിണർ , പൂന്തോട്ടം, ഗ്രോബാഗിൽ പച്ചക്കറി കൃഷി എന്നിവയുണ്ട് .ചുറ്റുമതിൽ കെട്ടി സ്കൂളിന്റ സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു .കുട്ടികൾക്ക് നന്നായി പഠിക്കുവാനുള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- ആരോഗ്യസുരക്ഷാക്ലബ്ബ് .
- ഇക്കോക്ലബ്ബ്.
- പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട ഫീൽഡ് ട്രിപ്പുകളും,പഠനയാത്രകളും സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് പിറന്നാൾ ചെടികളും,പിറന്നാൾ പുസ്തകങ്ങളും സ്കൂളിൽ എത്തിക്കാറുണ്ട്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ഇടത്തിട്ട ഗ്രാമത്തിലെ സാമൂഹികസാംസ്‌കാരിക പുരോഗതിയ്ക്കു നിർണായകമായ പങ്ക് ഈ വിദ്യാലയം വഹിച്ചിട്ടുണ്ട്.ഏകദേശം ഒരു നൂറ്റാണ്ടിനിടയിൽ നിരവധി ബഹുമുഖ പ്രതിഭകളെ ഈ വിദ്യാലയം സൃഷ്ട്ടിച്ചു.അടൂർ സബ്ജില്ലാ കലോത്സവങ്ങളിലും പ്രവർത്തിപരിചയമേളകളിലും ശ്രദ്ധേയമായ നേട്ടങ്ങൾ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
ദിനാചരണങ്ങൾ
- പരിസ്ഥിതിദിനം
- വായനാദിനം
- ചാന്ദ്രദിനം
- ഹിരോഷിമദിനം
- സ്വാതന്ത്ര്യദിനം
- അദ്ധ്യാപകദിനം
- ഗാന്ധി ജയന്തി
- കേരളപ്പിറവിദിനം
- ശിശുദിനം
അദ്ധ്യാപകർ
അബുബക്കർ എ (ഹെഡ്മാസ്റ്റർ )
ബീന എൽ
ശ്രീവിദ്യ എസ്
സുജാത ബി
ക്ലബ്ബുകൾ
സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് ,ആരോഗ്യ സുരക്ഷാ ക്ലബ്ബ് , വിദ്യാരംഗം കലാസാഹിത്യ വേദി, ഇക്കോ ക്ലബ്ബ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂൾ ഏറ്റെടുത്ത് നടത്തി വരുന്നു.
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചേന്നം പുത്തൂർ ജനാർദ്ദനൻ വൈദ്യൻ (വിഷചികിത്സകൻ)
ആർ.സി.ഉണ്ണിത്താൻ (അഭിഭാഷകൻ,മുൻ പഞ്ചായത്തുപ്രസിഡന്റ്)
എ എൻ.സലിം (മുൻ പഞ്ചായത്തുപ്രസിഡന്റ്)
കെ.കെ.രാജീവ്(സിനിമ-സീരിയൽ സംവിധായകൻ)
പ്രൊഫെസർ.ഗീവർഗീസ്
വഴികാട്ടി
- അടൂർ- ഏഴംകുളം -പത്തനംതിട്ട റൂട്ടിൽ ഇടത്തിട്ട കാവുമ്പാട്ട് ക്ഷേത്രത്തിനു സമീപം.
- പത്തനംതിട്ട ബസ്സ്റ്റാൻഡിൽനിന്നും 12 കിലോമീറ്റർ ദൂരം .
- അടൂർ ബസ്സ്റ്റാൻഡിൽനിന്നും 10 കിലോമീറ്റർ ദൂരം .
അവലംബം[1]
- ↑ wiki
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38202
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ