കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ഇലിപ്പക്കുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ വൊക്കേഷണൽ ആൻഡ് ഹയർസെക്കണ്ടറി സ്കൂൾ, ഇലിപ്പക്കുളം. പ്രാദേശികമായി ഇത് വട്ടക്കാട്ടു സ്കൂൾ എന്നാണ് അറിയപ്പെടുന്നത് ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് ഇലിപ്പക്കുളം എന്ന ഗ്രാമത്തിൽ സ്തിതി ചെയ്യുന്ന ഈ സർക്കാർ സ്കൂൾ ഒരു പ്രദേശത്തിന്റെ ഉയർച്ചക്ക് സഹായിചു.
കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം | |
---|---|
വിലാസം | |
ഇലിപ്പക്കുളം ഇലിപ്പക്കുളം , ഇലിപ്പക്കുളം പി.ഒ. , 690503 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0479 2335263 |
ഇമെയിൽ | kkmgvhsselippakulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36015 (സമേതം) |
എച്ച് എസ് എസ് കോഡ് | 04016 |
വി എച്ച് എസ് എസ് കോഡ് | 903012 |
യുഡൈസ് കോഡ് | 32110601102 |
വിക്കിഡാറ്റ | Q24945723 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 409 |
പെൺകുട്ടികൾ | 394 |
ആകെ വിദ്യാർത്ഥികൾ | 803 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 192 |
പെൺകുട്ടികൾ | 230 |
ആകെ വിദ്യാർത്ഥികൾ | 422 |
അദ്ധ്യാപകർ | 23 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 71 |
ആകെ വിദ്യാർത്ഥികൾ | 120 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രഞ്ജിത് ആർ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബേബി ചന്ദ്ര |
പ്രധാന അദ്ധ്യാപകൻ | ശ്രീ പി .കൃഷ്ണകുമാർ |
പ്രധാന അദ്ധ്യാപിക | അനിതകുമാരി പി ,ടീച്ചർ ഇൻ ചാർജ് |
പി.ടി.എ. പ്രസിഡണ്ട് | വേണു എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി |
അവസാനം തിരുത്തിയത് | |
12-09-2024 | Kkmgvhsselippakulam |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഇലിപ്പക്കുളം വട്ടയ്ക്കാട്ട് ദേവീ ക്ഷേത്രത്തിന്റെ ഭൂമിയിൽ 1926 ൽ പെൺ പള്ളിക്കൂടം ആയി ആരംഭിച്ച സ്കൂൾ നിരവധി ചരിത്ര സംഭവങ്ങൾക്കും സ്വാതന്ത്ര്യ സമരങ്ങൾക്കും സാക്ഷി ആയി.1957 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.തുടർന്ന് കാമ്പിശ്ശേരി കരുണാകരൻ, പുതുശ്ശേരി രാമചന്ദ്രൻ, തോപ്പിൽ ഭാസി തുടങ്ങിയ സാമൂഹ്യ-രാഷ്ട്രീയ നേതാക്കളുടെ ശ്രമഫലമായി സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും പിന്നീട് കാമ്പിശ്ശേരി കരുണാകരൻ മെമോറിയൽ സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു. ആരംഭ കാലത്തുതന്നെ ഇംഗ്ലീഷ് മീഡിയം കൂടി ഉണ്ടായിരുന്നു. 1992-ൽ വൊക്കേഷണൽ ഹയർ സെക്കന്ററിയും (കൂടുതൽഅറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക ) ,1998 -ൽ ഹയർ സെക്കന്ററിയും ( കൂടുതൽഅറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക) കൂട്ടിച്ചേർത്ത് ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നു . കാമ്പിശ്ശേരി കരുണാകരൻ, തോപ്പിൽഭാസി, സി.കെ.കുഞ്ഞുരാമൻ ടി കെ തേവൻ തുടങ്ങി നിരവധി പ്രശസ്തരുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.
സാമൂഹികമായും സാമ്പത്തികമായും വളരെ അധികം പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ ഉന്നമനത്തിനു ഈ സ്കൂൾ വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട് .കുട്ടികളുടെ ബാഹുല്യം കാരണം ആദ്യ കാലങ്ങളിൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ഈ സ്കൂളിൽ പൊതു പ്രവണതക്കനുസരിച്ച് 2000 -2010 കാലഘട്ടം കുട്ടികളുടെ കുറവുണ്ടായി . 2010 -ന് ശേഷം ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടിവരുന്ന പ്രവണതയാണ് കണ്ടുവരുന്നത് .വള്ളികുന്നം, താമരക്കുളം കൃഷ്ണപുരം ഭരണിക്കാവ് എന്നീ നാല് പഞ്ചായത്ത് കളിലെ ഏക സർക്കാർ വിദ്യാലയമാണിത്.
ഭൗതികസൗകര്യങ്ങൾ
വിപുലമായ പുസ്തകശേഖരമുളള ഒരു ലൈബ്രറിയും റീഡിംഗ് റൂമും കുട്ടികളുടെ വായനയ്ക് സൗകര്യം ഉണ്ടാക്കുന്നു.സ്കുളിനും ഹയർ സെക്കന്ററിവിഭാഗത്തിനും വൊക്കേഷണൽ ഹയർ സെക്കന്ററിവിഭാഗത്തിനും പ്രത്യേകം ലാബ് സൗകര്യവും ഉണ്ട്. ഇന്റർനെറ്റ് സൗകര്യങ്ങളുളള കമ്പ്യൂട്ടർ ലാബിൽ 20 ഓളം കമ്പ്യുട്ടറുകളും ഒരു ജനറേറ്ററും ഉണ്ട്. എൽ സി ഡി പ്രൊജൿറ്റർ ഉള്ള 13 സ്മാർട്ട് ക്ലാസ് റൂമും ഉണ്ട്. ആലപ്പുഴ ജില്ലാപഞ്ചായത്ത് പണികഴിപ്പിച്ച കഞ്ഞിപ്പുര, മൂത്രപ്പുരകൾ, കുടിവെളള സൗകര്യം, ചുറ്റുമതിൽ എന്നിവ അത്യാവശ്യ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നു. കുട്ടികളുടെ കായിക പരിശീലനത്തിന് സൗകര്യ മായ കളിസ്ഥലവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ലിറ്റിൽകൈററ്സ്
- എസ് .പി .സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് മാത്‍സ് ക്ലബ് ഐടി ക്ലബ്ബ് എനർജി ക്ലബ്ബ് ഹിന്ദി ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ്
- സീഡ് - പരിസ്തിതി പ്രവർത്തനങ്ങൾ.
- ഗാന്ധി ദർശൻ പ്രവർത്തനങ്ങൾ
- വ്യക്തിത്വ വികസന പ്രവർത്തങ്ങൾ
യോഗ തൈക്കോണ്ട മുക്തി കരാട്ടെ
- പരിഹാര ബോധന പ്രവർത്തങ്ങൾ
മലയാളത്തിളക്കം ശ്രദ്ധ നവ പ്രഭ സായാഹ്‌ന ക്ലാസ്സ്കൾ * ഹലോ ഇംഗ്ലീഷ്
മാനേജ്മെന്റ്
സ൪ക്കാരിന്റെ അധീനതയിലുള്ള സ്ഥാപനം.ഭരണപരമായുള്ള ദൈനംദിന കാര്യങ്ങൾ ആലപ്പുഴ ജില്ലാ പഞ്ചായത്ത് നോക്കി നടത്തുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ
നം |
വർഷം | പേര് | ചിത്രം |
---|---|---|---|
1 | 1981 | എം.ചെല്ലപ്പൻ | |
2 | 1988-89 | റ്റി.സരസ്വതി അമ്മ | |
3 | 1991-92 | ജി.കരുണാകരൻ പിള്ള | |
4 | 1992-97 | എ.മുഹമ്മദ് അബ്ദുൾ ഹക്കിം | |
5 | 1997-98 | കെ.സി.രാജമ്മ | |
6 | 1998-2006 | റ്റി.കെ.തുളസി ഭായി | |
7 | 2006-2007 | എം കെ പ്രേമൻ | |
8 | 2007-2008 | കെ എസ് രവി | |
9 | 2008-2009 | പ്രഭാകരൻ എം | |
10 | 2009-2010 | ജയകുമാരി | |
11 | 2010-2011 | ശിവപ്രിയ | |
12 | 2011-2013 | ജലജാമണി | |
13 | 2011-2013 | ശ്യാമളാദേവി | |
14 | 2015-2021 | സുലേഖ സലിം പി എസ് | |
15 | 2021 | അനിതകുമാരി(ടീച്ചർ ഇൻ ചാർജ് ) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കായംകുളം ടൗണിൽ നിന്നും 12 കി.മി. കിഴക്കായി കിണറു മുക്ക് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
- കായംകുളം റെയിൽ വെ സ്റ്റേഷനിൽ നിന്ന് 13 കി.മി. അകലം
- ഓച്ചിറ റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കി മി കിഴക്ക്