സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
44013-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44013
യൂണിറ്റ് നമ്പർLK/2018/44013
ബാച്ച്2025-28
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീ. ജിജി.ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീമതി സിമി ബി സൈമൺ
അവസാനം തിരുത്തിയത്
11-10-2025Scghs44013

2025-28 ബാച്ചിന്റെ അഭിരുചി പരീക്ഷ

2025- 28 പുതിയ ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ അഭിരുചി പരീക്ഷ 103 കുട്ടികൾ എഴുതുകയുണ്ടായി. അഭിരുചി പരീക്ഷയ്ക്ക് മുന്നോടിയായി മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ കുട്ടികൾക്ക് ചെയ്യാൻ അവസരം കൊടുക്കുകയും പരീക്ഷ എഴുതുന്നതിന് വേണ്ടിയിട്ടുള്ള പ്രാക്ടീസുകൾ നൽകുകയും ചെയ്തു.25/6/25-ൽ നടന്ന ഈ പരീക്ഷയിൽ ആദ്യത്തെ 40 റാങ്ക് നേടിയ കുട്ടികൾ പുതിയ ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

അംഗങ്ങൾ 2025-28

.
ക്രമ നമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ്
1 20711 ആസിയ എ. എസ് 8ഐ
2 22544 അബിദ ഷാൻ. എസ് 8ബി
3

21621

അദീന ഹുസൈൻ 8എച്ച്
4 20718 അദീന പി. ആർ 8എ
5 20727 ഐശ്വര്യ ആർ. ആർ 8ജെ
6 20735 അൽഫ ഫാത്തിമ എസ് 8ബി
7 20943 അൽക്ക ഫാത്തിമ. ജെ 8ബി
8 20745 അമൃത എസ്. ബി 8ഇ
9 20991 അനഘ. എൽ 8സി
10 20752 അനഘ പി. എസ് 8സി
11 20755 അനഘ എസ്. എസ് 8സി
12 22553 അനന്യ. എസ് 8എ
13 22554 ആൻസി. എസ് 8എഫ്
14 21000 ആൻഡ്രിയ ആൻ മിറാന്റ 8ജി
15 20767 ഏയ്‍ഞ്ചൽ‍ ആർ മിത്ര 8ഇ
16 20769 അനിഷ്മ വി രവീന്ദ്രൻ 8ഇ
17 22557 അന്ന ജോയ് 8എ
18 22155 അന്ന സോളമൻ 8എച്ച്
19 22018 അനുഗ്രഹ രാജേഷ് 8എഫ്
20 20796 അതുല്യ എ. കെ 8എഫ്
21 22571 ദേവിക എസ് എസ് 8എ
22 20814 ദിവ്യ വി. എസ് 8എ
23 20811 ദിയ ടി. പ്രദീപ് 8ഐ
24 21509 ദിയ എസ്. ലാൽ 8എച്ച്
25 20824 ഗൗരി കൃഷ്ണ കെ. എൽ 8ഇ
26 20825 ഗൗരി എസ്. എ 8ജെ
27 20826 ഗായത്രി യു. ആർ 8ഐ
28 22025 ഗീതാഞ്ജലി എസ്. വി 8എഫ്
29 21358 ഹരിത വി. എസ് 8എച്ച്
30 20833 ഹെനീസ കൃപ്സൺ 8എ
31 22579 ജാസ്മിൻ എ. എസ് 8ഇ
32 20993 ജിത ജോയ് 8ജെ
33 20848 കൃഷ്ണേന്ദു എ. എസ് 8കെ
34 21364 മയൂഖ. എൽ 8ബി
35 21478 നേഹ. എ 8ജി
36 20979 നിസ്സി എസ്. എസ് 8ഇ
37 20989 റോഷ്ന ഷൈൻ 8ജി
38 22600 ശിവപ്രിയ എ. ആർ 8സി
39 20906 തീർത്ഥ എസ്.ആർ 8ഇ
40 20938 തൃശല ചന്ദ്രൻ പി. എസ് 8ഇ

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2025 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ മാസം ഒമ്പതാം തീയതി നമ്മുടെ സ്കൂളിൽ വച്ച് രാവിലെ 9 30 മുതൽ 4 മണി വരെ നടത്തുകയുണ്ടായി. ലിറ്റിൽസ് മാസ്റ്റർ ട്രെയിനർ ആയ രമ ടീച്ചറാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. പുതിയ മാസ്റ്റർ ട്രെയിനർ ആയ ജിത്തു സാറും ക്ലാസുകൾ  എടുക്കുന്നതിന് രമ ടീച്ചറിനെ സഹായിച്ചു.ബാച്ചിലെ 40 കുട്ടികളും ക്ലാസിൽ പങ്കെടുത്തു . ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നീ മേഖലകളിലായിരുന്നു ക്ലാസുകൾ നടന്നത്. വളരെ രസകരമായ രീതിയിൽ പലതരം ഗെയിമുകളിലൂടെയാണ് ക്ലാസുകൾ നടന്നത്.കുട്ടികൾ വളരെ സജീവമായി ക്ലാസുകളിൽ പങ്കെടുത്തു. ഉച്ചയ്ക്ക് 2:30 ന് രക്ഷകർത്താക്കൾക്ക് ലിറ്റിൽ കൈസിനെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് രമ ടീച്ചർ നൽകി. ലിറ്റിൽ കൈറ്റ്സ് എന്താണ്, അതിന്റെ പ്രാധാന്യം, വിവിധ സബ്ജില്ല,ജില്ല, സ്റ്റേറ്റ് തലങ്ങളിൽ കുട്ടികൾ നടത്തിയ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ, മികവുകൾ എന്നിവയുടെ വീഡിയോ പ്രദർശനവും ടീച്ചർ  നടത്തി. 2024 -27 ബാച്ചിലെ കുട്ടികൾ സമഗ്ര പ്ലസിനെ കുറിച്ചുള്ള ഒരു ബോധവൽക്കരണ ക്ലാസ് രക്ഷിതാക്കൾക്ക് നൽകി.കൃത്യം നാലുമണിക്ക് ക്ലാസുകൾ അവസാനിച്ചു.
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് _1
ലിറ്റിൽ കൈറ്റ്സ്

സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണം

പ്രമാണം:44013-പ്രതിജ്ഞ1.jpeg
പ്രമാണം:44013-പ്രതിജ്ഞ2.jpeg
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും 2023- 26 ബാച്ചിലെ നവീന ബി.ആർ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റുപറയുകയും ചെയ്തു.

റോബോട്ടിക്ക് ഫെസ്റ്റ്-2025

ഈ അധ്യയന വർഷത്തെ ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ റോബോട്ടിക്ക് ഫെസ്റ്റ് 24/9/25-ന് വളരെ വിപുലമായ രീതിയിൽ നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ.ശോഭിത റോബോട്ടിക്ക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. 2024-27, 2023 - 26 ബാച്ചിലെ  കുട്ടികൾ Artificial intelligence, Robotics, Programming എന്നീ മേഖലകളിൽ ചെയ്ത വിവിധ ഉല്പ്പനങ്ങൾ പ്രദർശിപ്പിച്ചു. മറ്റ് കുട്ടികൾക്ക് ഏറെ പുതുമ നിറഞ്ഞതും ചിന്തോദ്ദീപവുമായിരുന്നു ഫെസ്റ്റ്. AI-യുമായി ബന്‌ധപ്പെട്ട് കാർ പാർക്കിംഗ് സിസ്റ്റം, ബ്ലൈൻഡ് സ്റ്റിക്ക്, AI ഹൗസ്, LED Light ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവ ഈ ഫെസ്റ്റിന്റെ മാറ്റ് കൂട്ടി. സ്കൂളിലെ മറ്റ് കുട്ടികൾ, അധ്യാപകർ,പി.ടി.എ അംഗങ്ങൾ എന്നിവർ  ഫെസ്റ്റ് സന്ദർശിച്ച് കുട്ടികൾക്ക് പ്രോത്സാഹനം നൽകി.

ഭിന്നശേഷി കുട്ടികൾക്കുള്ള ക്ലാസ്

നമ്മുടെ സ്കൂളിൽ ഭിന്നശേഷി കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രത്യേക മോഡ്യൂളിനെ അടിസ്ഥാനമാക്കി ക്ലാസുകൾ എടുത്തു.2023 - 26 ബാച്ചിലെ കുട്ടികളാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. Tuxpaint,Tuxmath,GCompris,Thalamഎന്നീ സോഫ്റ്റ്‌വെയറുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതിലൂടെ കളറിംഗ് ,ആൽബം തയ്യാറാക്കൽ ,ചിത്രം വരക്കൽ കീബോർഡ്, മൗസ് എന്നിവ പ്രാക്ടീസ് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ ഭിന്നശേഷികുട്ടികൾക്ക് പറഞ്ഞു കൊടുത്ത് അവരെക്കൊണ്ട് ചെയ്യിച്ചു.