ജി.എൽ.പി.എസ്,ചെറുന്നിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്,ചെറുന്നിയൂർ | |
---|---|
വിലാസം | |
ചെറുന്നിയൂർ ചെറുന്നിയൂർ പി.ഒ. , 695142 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | glpscherunniyoor42202@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42202 (സമേതം) |
യുഡൈസ് കോഡ് | 32141200501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ചെറുന്നിയൂർ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 48 |
ആകെ വിദ്യാർത്ഥികൾ | 92 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബീന. |
പി.ടി.എ. പ്രസിഡണ്ട് | രശ്മി കുറുപ്പ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹാന മുബാറക്ക് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ വർക്കല സബ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഗവൺമെൻറ് സ്കൂൾ. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറിലധികം വിദ്യാർഥികൾ പഠിക്കുന്നു. രാഷ്ട്രീയ കലാ-സാഹിത്യ രംഗങ്ങളിൽ പ്രഗത്ഭരായ നിരവധി വ്യക്തികൾ ഇവിടെ പൂർവവിദ്യാർത്ഥികൾ ആയിട്ടുണ്ട്
.ചരിത്രം
1927 കടത്തൂർ നീലകണ്ഠപ്പിള്ള ശങ്കര വിലാസം പ്രൈമറി സ്കൂൾ എന്ന ഒരു മാനേജ്മെൻറ് സ്കൂൾ ചെറുന്നിയൂർ ചാക്ക പൊയ്കയിൽ ആരംഭിച്ചു. ഗോവിന്ദപ്പിള്ള, ജാനകി, ഗൗരിയമ്മ എന്നീ മൂന്ന് അധ്യാപകരും ഗോപാലപിള്ള എന്ന പ്രധാന അധ്യാപകനും ഉൾപ്പെടെ നാല് അധ്യാപകർ മാത്രമാണ് അന്നുണ്ടായിരുന്നത്. ഇതാണ് പഞ്ചായത്തിലെ പ്രഥമ വിദ്യാഭ്യാസ കേന്ദ്രം. ഈ സ്കൂൾ സാന്നിധ്യം ചെറുന്നിയൂർ പഞ്ചായത്തിലെ സാമൂഹ്യപുരോഗതിക്ക് അടിസ്ഥാനമായി. 1947 ൽ ഈ സ്കൂൾ സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും ഗവൺമെൻറ് എൽപിഎസ് ചെറുന്നിയൂർ എന്നായി തീരുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി മുതൽ നാലു വരെ ക്ലാസ്സിലെ കുട്ടികൾക്ക് പഠിക്കുന്നതിന് ആവശ്യമായ ക്ലാസ് മുറികൾ, സ്മാർട്ട് ക്ലാസ് റൂം, വിശാലമായ സ്കൂൾ പാർക്ക്, ആയിരത്തിൽപരം പുസ്തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറി, വൃത്തിയുള്ള അടുക്കള, കുടിവെള്ള സൗകര്യങ്ങൾ, ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ--- സുഗതകുമാരി അനുസ്മരണദിനം ഗണിത ശാസ്ത്ര ദിനം , ഹലോ ഇംഗ്ലീഷ് ഉദ്ഘാടന പരിപാടികൾ മുതലായവ
മികവുകൾ
2019-20 വർഷത്തിൽ എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം
മുൻ സാരഥികൾ
1927- ഗോപാലപിള്ള
2009-15 - ബൈജു
2015-17 - അനിതകുമാരി
2017-21- രാധാകൃഷ്ണൻ
2021 -- ബിന്ദു
2021-22 _ ജോസ് എം എ
2022-23_ മിനി 2023 - ബീന
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വക്കേറ്റ് സുരേഷ് ബാബു
- ചെറുന്നിയൂർ ബാബു
- അജിത്ത് ഗോപി
- ചെറുന്നിയൂർ വാസുദേവ്
- ബി .എസ് .മാവോജി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗ്ഗം ചെറുന്നിയൂർ ജംഗ്ഷനിൽ എത്തിച്ചേരാവുന്നതാണ്. ജംഗ്ഷനിൽ നിന്ന് ഏകദേശം 300 മീറ്ററിനടുത്ത് സ്കൂൾ ചെയ്യുന്നു.
- ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ നിന്ന് മണനാക്ക് -കവലയൂർ-- ചെറുന്നിയൂർ റൂട്ട് മാർഗ്ഗം എത്തിച്ചേരാവുന്നതാണ്.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42202
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ