ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോയിക്കൽ ദേശത്തിന്റെ കെടാവിളക്കാണ് കോയിക്കൽ വിദ്യാലയം. ഒന്നേ കാൽ നൂറ്റാണ്ട് പിന്നിട്ട സരസ്വതീക്ഷേത്രം. കൊല്ലം റവന്യൂ ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.കോയിക്കൽ.

ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
വിലാസം
കോയിക്കൽ

കോയിക്കൽ
,
കിളികൊല്ലൂർ പി.ഒ.
,
6910൦4
,
കൊല്ലം ജില്ല
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ0474 2731609
ഇമെയിൽ41030kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41030 (സമേതം)
എച്ച് എസ് എസ് കോഡ്02100
യുഡൈസ് കോഡ്32130600301
വിക്കിഡാറ്റQ105814047
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംഇരവിപുരം
താലൂക്ക്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ378
പെൺകുട്ടികൾ271
ആകെ വിദ്യാർത്ഥികൾ649
അദ്ധ്യാപകർ28
ഹയർസെക്കന്ററി
ആൺകുട്ടികൾ151
പെൺകുട്ടികൾ212
ആകെ വിദ്യാർത്ഥികൾ363
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രദീപ് സി.വി.
പ്രധാന അദ്ധ്യാപികനജീബ എൻ എം
പി.ടി.എ. പ്രസിഡണ്ട്വിനോദ്
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോയിക്കൽ സ്കൂൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് ഒന്നേകാൽ നൂറ്റാണ്ടിലധികം പഴക്കമുണ്ട്. കേരളസംസ്ഥാനം രൂപം കൊള്ളുമ്പോൾ കോയിക്കൽ സ്കൂൾ ഷഷ്ഠ്യബ്ദപൂർത്തി ആഘോഷിച്ചു കഴിഞ്ഞിരുന്നു.നാട് സ്വാതന്ത്ര്യം നേടുന്നതിനു മുമ്പുള്ള പഴയകാലത്തിന്റെ, നാട്ടുഭരണത്തിന്റെ അന്തരീക്ഷത്തിലാണ്, 1888-ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് ഈ പരിസരത്ത് അധികം വിദ്യാലയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജാതിമതഭേദമെന്യേ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾ ഇവിടെ അഡ്മിഷനെടുത്ത് പഠനം നടത്തിയിരുന്നു. നാടിന്റെ സാംസ്കാരികരംഗം തന്നെ മാറ്റി മറിക്കാൻ ഈ വിദ്യാലയം അങ്ങനെ നിമിത്തമായി. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക

ഭൗതികസൗകര്യങ്ങൾ

കാലത്തിന്റെ മാറ്റം കോയിക്കൽ സ്കൂളിലും ഒരുപാടു മാറ്റങ്ങൾ കൊണ്ടു വന്നു. ഈ വിദ്യാലയ മുത്തശ്ശി രൂപത്തിലും ഭാവത്തിലും ആകെ മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ഹൈടെക്ക് യുഗത്തിൽ കോയിക്കൽ സ്കൂളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി വളരെയേറെ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക

ഹൈടെക്ക് സംവിധാനം

ഇപ്പോൾ കോയിക്കൽ സ്കൂൾ ഹൈടെക്ക് സ്കൂളാണ്. ഗവണ്മെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നവീനസാങ്കേതികസംവിധാനങ്ങൾ കോയിക്കൽ സ്കൂളിനും ലഭിച്ചു. ഹൈസ്കൂൾ വിഭാഗവും ഹയർ സെക്കണ്ടറി വിഭാഗവും പൂർണ്ണമായും ഹൈടെക്കായി. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാദമിക മാസ്റ്റർ പ്ലാൻ - ഒരവലോകനം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവിധ കമ്മറ്റികൾ ചേർന്ന് കോയിക്കൽ സ്കൂളിന്റെ ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കുകയുണ്ടായി. എല്ലാ മേഖലകളെയും പ്രത്യേകം പ്രത്യേകം വിശകലനം ചെയ്താണ് പദ്ധതി തയ്യാറാക്കിയത്. പ്രധാനമായും അക്കാദമിക മേഖല, ഭൗതിക മേഖല, സാമൂഹികമേഖല എന്നിങ്ങനെ മൂന്നായി തിരിച്ചാണ് മാസ്റ്റർപ്ലാൻ രൂപം നല്കിയത്. അക്കാദമികമേഖല ഭൗതികമേഖല സാമൂഹികമേഖല


നിലവിലുള്ള അദ്ധ്യാപകർ

പ്രധാനാദ്ധ്യാപിക - നജീബ എൻ എം

അദ്ധ്യാപകർ:-

1. രജനി (എച്ച്.എസ്.ടി., സോഷ്യൽ സയൻസ്)

2. സൈനാ വിശ്വം (എച്ച്.എസ്.ടി., ഗണിതം)

3. ഷൈനി ഐസക് (എച്ച്.എസ്.ടി., ഗണിതം)

4. അജന്ത (എച്ച്.എസ്.ടി., മലയാളം)

5. ചെറുപുഷ്പം പി. (എച്ച്.എസ്.ടി., മലയാളം)

6. സുരേഷ് നാഥ് ജി. (എച്ച്.എസ്.ടി., ഇംഗ്ലീഷ്)

7. സജീന അഹമ്മദ് (എച്ച്.എസ്.ടി., നാച്ചുറൽ സയൻസ്)

8. റെജി ബി. എസ്. (എച്ച്.എസ്.ടി., ഫിസിക്കൽ സയൻസ്)

9. വൃന്ദകുമാരി എ.കെ. (എച്ച്.എസ്.ടി., ഫിസിക്കൽ സയൻസ്)

10. സുകന്യ കെ.എസ്. (എച്ച്.എസ്.ടി., ഹിന്ദി)

11. റംലാ ബീഗം പി.കെ. (എച്ച്.എസ്.ടി., അറബിക്)

12. ധന്യ എസ്. (എച്ച്.എസ്.ടി., സംസ്കൃതം)

13. സ്മിതാ മാത്യു (എച്ച്.എസ്.ടി., ഫിസിക്കൽ എഡ്യൂക്കേഷൻ)

14. രാഖി കൃഷ്ണൻ (യു.പി.എസ്.ടി., ഇംഗ്ലീഷ്)

15. വിജി വി. (യു.പി.എസ്.ടി., സയൻസ്)

16. വിനീത എ.എസ്. (യു.പി.എസ്.ടി., ഹിന്ദി)

17. ശരത്ത് എസ്. (യു.പി.എസ്.ടി., സയൻസ്)

18. ഷൈന ബാബുരാജൻ (യു.പി.എസ്.ടി., ഗണിതം )

19. ശ്യാമ എസ്സ്. ആർ (യു.പി.എസ്.ടി., മലയാളം)

20. സുമ സേവ്യർ (എൽ.പി.എസ്.ടി.)

21. ഷീന എം. (എൽ.പി.എസ്.ടി.)

22. ചിത്ര എസ് (എൽ.പി.എസ്.ടി.)

23. അജിതാംബിക ടി.എ. (എൽ.പി.എസ്.ടി.)

24. രമ്യ (യു.പി.എസ്.ടി.)

25. ലക്ഷ്മി (എൽ.പി.എസ്.ടി.)

26. ഷിഹാബുദീൻ (ജൂനിയർ അറബിക് ടീച്ചർ)

27. സ്മിത കുമാരി (യു.പി.എസ്.ടി.)

28.സുബി. എൽ (യു.പി.എസ്.ടി.)

അനദ്ധ്യാപകർ:-

1. കിരൺ (എൽ.ഡി.സി.)

2. ഗീതു (ഓഫീസ് അസിസ്റ്റന്റ് )

3. നിഷ (ഓഫീസ് അസിസ്റ്റന്റ് )

4. ബാർബറ. (ഫുൾ ടൈം മീനിയൽ)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • ശ്രീ. കുട്ടൻപീള്ള.
  • ശ്രീ. ഡാനിയൽ,
  • ശ്രീമതി. ദേവകുമാരി,
  • ശ്രീമതി. വൽസമ്മാജോസഫ്.,
  • ശ്രീമതി. ഉഷ,
  • ശ്രീമതി. ഷൈലജ.
  • ശ്രീ. ധർമ്മരാജൻ.ബി,
  • ശ്രീമതി. അനിത.
  • ശ്രീമതി. മോളിൻ എ ഫെർണാണ്ടസ് (2017-2018)
  • ശ്രീമതി.സീറ്റ ആർ. മിറാന്റ (2018-2019)
  • ശ്രീ. മാത്യൂസ് എസ് (2019-2020)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • തങ്ങൾകുഞ്ഞ്മുസ്ലിയാർ
  • ജലാലുദ്ദീൻമുസലിയാർ,
  • എൻ.അയ്യപ്പൻ.ഐ.എ.എസ്.
  • കുമാരി.അനിതകൊല്ലംകോർപ്പറേഷൻ കൗൺസിലർ
  • രാജ്മോഹൻ ഉണ്ണിത്താൻ
  • എസ് മൊഹമ്മദ് ആരിഫ്.-ചാർട്ടേഡ് ഇൻജിനീയർ.
  • ഡോക്ടർ.അയ്യപ്പൻ പിള്ള-
  • ശ്രീകുമാർ.(കോയിക്കൽ വാർഡ്കൗൺസിലർ)

കിളിവാതിൽ

സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രഗ്യാലറിയിലേക്കു സ്വാഗതം -

തുടർന്നു കാണാൻ ഇവിടെ ക്ലിക്കു ചെയ്യുക

വഴികാട്ടി

കൊല്ലം നഗരത്തിന്റെ കിഴക്കു ഭാഗത്തായി, കൊല്ലം ജംക്ഷനിൽ നിന്നു് നാലു കിലോ മീറ്റർ അകലത്തിൽ, കൊല്ലം ചെങ്കോട്ട ദേശീയ പാതയുടെ അരികിലായി കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു. കൊല്ലം കൊട്ടാരക്കര റൂട്ടിൽ കടപ്പാക്കട കഴിഞ്ഞ് രണ്ടാംകുറ്റി ജംഗ്ഷൻ കഴിഞ്ഞ് കോയിക്കൽ ജംഗ്ഷനിൽ എത്തുക. അവിടെ നിന്നും ഇരുനൂറ് മീറ്റർ വലത്ത്മാറി ഈ മഹാവിദ്യാലയം കാണാം.

Map