ലിറ്റിൽ കൈറ്റ്സ് ആപറ്റിറ്റ്യൂഡ് ടെസ്റ്റ് 2025 -28 ബാച്ച്
2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ലിറ്റിൽ കൈറ്റ്സ് ആപറ്റിറ്റ്യൂഡ് ടെസ്റ്റ് ജൂൺ 25 തീയതി നടത്താനായി തീരുമാനിച്ചിരുന്നു. ഒമ്പതാം ക്ലാസിലെ കുട്ടികൾ സമ്മർ ക്യാമ്പിന്റെ ഭാഗമായി ഉണ്ടാക്കിയ പ്രമോഷണൽ വീഡിയോ വളരെ പ്രശംസ പിടിച്ചു പറ്റി.സ്കൂളിന് അകത്തും പുറത്തും ഏറെ പ്രശംസ ഏറ്റുവാങ്ങിയ പ്രമോഷണൽ വീഡിയോ ആയിരുന്നു അത് . ജൂൺ 25ന് നടന്ന ആപ്റ്റിറ്റ്യൂട് ടെസ്റ്റിൽ 66 കുട്ടികൾ രജിസ്റ്റർ ചെയ്യുകയും 65 കുട്ടികളും പരീക്ഷയ്ക്ക് അറ്റൻഡ് ചെയ്യുകയും ചെയ്തു. 56 കുട്ടികൾ ക്വാളിഫൈ ചെയ്തു.
2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്
2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 11 കൃത്യം ഒമ്പതരയ്ക്ക് തന്നെ ആരംഭിച്ചു. ഹെഡ്മാസ്റ്റർ ശ്രീ തദേവൂസ് ഉദ്ഘാടനം ചെയ്ത പ്രിലിമിനറി ക്യാമ്പ് ആർപി മാരായ പ്രിയ ടീച്ചറും വീണ ടീച്ചറും ചേർന്ന് ക്യാമ്പ് ക്ലാസുകൾ രസകരമായി എടുത്തു. കുട്ടികളെ കമ്പ്യൂട്ടറിന്റെ സഹായത്തോടു കൂടെ നാല് ഗ്രൂപ്പുകളായി തിരിച്ച് പ്രവർത്തനങ്ങൾ നൽകിയത് കുട്ടികളിൽ കൂടുതൽ ആകാംക്ഷ ഉളവാക്കി. ആദ്യത്തെ ആക്ടിവിറ്റി ചെറിയൊരു ഗെയിം പ്രോഗ്രാമിംഗ് ആയിരുന്നു സ്ക്രാച്ച് സഹായത്തോടുകൂടി കുട്ടികൾ ഗെയിം പ്രോഗ്രാമിംഗ് കുട്ടികൾ വളരെയധികം ആസ്വദിച്ചാണ് ചെയ്തത്. അതിനുശേഷം ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടു കൂടെ ആനിമേഷൻ ക്ലാസ് വളരെ രസകരമായിരുന്നു. അവസാനത്തെ ക്ലാസ്സ് പിക്റ്റോ ബ്ലോക്ക്സ് സഹായത്തോടു കൂടെ നടത്തിയ റോബോട്ടിക് ക്ലാസ് ആയിരുന്നു വളരെ ആകാംക്ഷയോടെ കൂടെയാണ് കുട്ടികൾ ക്ലാസിൽ പങ്കെടുത്തത്. ക്യാമ്പിന്റെ അവസാനം VR ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.തുടർന്ന് മൂന്നുമണിക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷകർത്താക്കളുടെ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ അവസാനം സംഘടിപ്പിച്ച പാരൻസ് മീറ്റിംഗ് രക്ഷകർത്താക്കൾക്കിടയിൽ ലിറ്റിൽ കൈറ്റ്സ് നെ കുറിച്ചുള്ള അവബോധം വളർത്താൻ സഹായിച്ചു.
CWSN കുട്ടികൾക്കായുള്ള ക്ലാസ്സ് 2025-2026
2025-26 അധ്യാന വർഷത്തിലെ CWSN കുട്ടികൾക്കായുള്ള ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 23 സെപ്റ്റംബർ 2025 ന് സംഘടിപ്പിച്ചു. 8c യിലെ വിദ്യാർത്ഥികളായ അബ്രഹാം, അഭിഷേക്, 10 സി യിലെ നീതു എന്നീ വിദ്യാർത്ഥികൾക്കാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസ് എടുത്തത്. നേരത്തെ തന്നെ തന്നിരുന്ന മോഡ്യൂൾ അനുസരിച്ച് തന്നെയാണ് കുട്ടികൾ ക്ലാസ്സെടുത്തത്. 2025- 2028 ബാച്ചിലെ ജിതിൻ ജോസഫ്, അക്ഷയ് ഫ്രഡ്‌ഡി, അക്ഷയ്, ജോർജ്, എഡിവിൻ എന്നിവരാണ് ഈ കുട്ടികൾക്ക് ക്ലാസ് എടുത്തത്. ടക്സ് പെയിന്റ്, ടക്സ് maths എന്നീ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടു കൂടെ ആണ് ക്ലാസുകൾ എടുത്തത്.