ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 | 2025 28 |
ആമുഖം
43072-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 43072 |
യൂണിറ്റ് നമ്പർ | LK/2018/43072 |
അംഗങ്ങളുടെ എണ്ണം | 43 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ലീഡർ | ഹിബ ഫാത്തിമ എ |
ഡെപ്യൂട്ടി ലീഡർ | ദേവിക ബി എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുനന്ദിനി ബി റ്റി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കാർത്തിക റാണി പി |
അവസാനം തിരുത്തിയത് | |
20-03-2024 | 43072 |
ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ച് തുടങ്ങുന്നതിനായി 105 കുട്ടികൾ ഓൺലൈനായി രജിസ്ട്രർ ചെയ്തു. ഈ കുട്ടികൾക്ക് വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി വിക്ടേഴ്സിൻെറ ഓൺലൈൻ ക്ലാസുകൾ നൽകി. 2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ നടത്തുകയുണ്ടായി. ഓൺലൈൻ ആയി നടത്തിയ പരീക്ഷയിലൂടെ 41 കുട്ടികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
സ്കൂൾതല നിർവ്വഹണസമിതി അംഗങ്ങൾ
സ്കൂൾതലസമിതി മീറ്റിംഗ്
ജൂലൈ 20 ന് സ്കൂൾതലസമിതി മീറ്റിംഗ് കൂടി. പുതിയ ബാച്ചിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു. ബാച്ചിന്റെ ക്ലാസ് ബുധനാഴ്ച നടത്തുന്നതിനും കുട്ടികളുടെ അറ്റൻഡൻസിനെ കുറിച്ചുള്ള ധാരണ ക്ലാസ് പി ടി എ കളിൽ ചർച്ച ചെയ്യാമെന്ന് തീരുമാനിച്ചു. കുട്ടികളുടെ എൽ കെ യൂണിഫോം ആവശ്യകത ചർച്ച ചെയ്തുു. പ്രത്യേക ഫണ്ട് അനുമതിയില്ലാത്തതിനാൽ കുട്ടികളിൽ നിന്ന് പിരിച്ച് യൂണിഫോം നൽകാൻ കമ്മിറ്റി തീരുമാനിച്ചു.
പ്രിലിമിനറി ക്യാമ്പ്
പ്രിലിമിനറി ക്യാമ്പിന് മുന്നോടിയായി പോസ്റ്റർ തയ്യാറാക്കാനുള്ള നിർദ്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകി. നിരവധി പോസ്റ്ററുകൾ തയ്യാറാക്കി കുട്ടികൾ ഷെയർ ചെയ്തു.
13-09-2022 ന് പ്രിലിമിനറി ക്യാമ്പ് കോട്ടൺഹിൽ സ്കൂളിലെ ആമിന റോഷ്നി ടീച്ചറും GGHSS മണക്കാട് സ്കൂളിലെ കാർത്തികാ റാണി ടീച്ചറും ചേർന്ന് നടത്തി.
ലിറ്റിൽകൈറ്റ്സ് ക്ലാസുകൾ

18-01-2023 ന് പ്രൊജക്ടർ സെറ്റിംഗ് ക്ലാസോടുകൂടി routine ക്ലാസുകൾ ആരംഭിച്ചു. തുടർന്ന് ഗാഫിക് ഡിസൈനിംഗ് ക്ലാസുകളിൽ ജിമ്പ്, ഇൻൿസ്കേപ്പ് തുടങ്ങി. ആപ്ലിക്കേഷനുകൾ ജനുവരി 20,23 തീയതികളിൽ പരിചയപ്പെടുത്തി. അനിമേഷൻ സോഫ്റ്റ്‍വെയറായ റ്റുപ്പിട്യൂബ് ഡെസ്ക് ജനുവരി 25,27 തീയതികളിൽ പരിചയപ്പെടുത്തി.
മെയ് 22,23,24,25,26,27 തീയതികളിലായി മലയാളം കമ്പ്യൂട്ടിംഗ്, ബ്ലോക്ക് പ്രോഗ്രാമിംഗ്, ക്യാമറ ട്രൈനിംഗ് എന്നീ ക്ലാസുകൾ നൽകി.
ജൂൺ 21, ജൂലൈ 5 എന്നീ തീയതകളിലായി അനിമേഷൻ സോഫ്റ്റവെയറായ ഓപ്പൺട്യൂൺസ് പരിചയപ്പെടുത്തി. കുുട്ടികൾ വിവിധ അനിമേഷൻ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു.
ജൂലൈ 12,20 തീയതികളിൽ മൊബൈൽ ആപ്പ് ക്ലാസ് നൽകി. കുട്ടികൾക്ക് സ്വന്തമായി ഒരു ആപ്പ് ഉണ്ടാക്കാൻ കഴിഞ്ഞതിൽ അവർ വളരെയധികം സന്തോഷിച്ചു.
ആഗസ്റ്റ് 2, സെപ്റ്റംബർ 8,13 തീയതികളിലായി നിർമ്മിതബുദ്ധിയുടെ ക്ലാസുകൾ നൽകി. ടെക്നോളജിയുടെ ഏറ്റവും പുതിയ മേഖലയായ നിർമ്മിതബുദ്ധിയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.
ഒക്ടോബർ 11 ന് ഇലക്ട്രോണിക്സ് അവതരിപ്പിച്ചു. ബ്രെഡ് ബോർഡ്, ജമ്പർവയർ, റെസിസ്റ്റർ എന്നിവ ഉപയോഗിച്ച് എൽ.ഇ.ഡി ബൾബുകൾ മിന്നിച്ച് കുട്ടികൾ പ്രവർത്തനം പൂർത്തിയാക്കി.
ഒക്ടോബർ 25, നവംബർ 1, 9,22,29, ഡിസംബർ 6 എന്നീ തീയതികളിലായി റോബോോട്ടിക്സ് അവതരിപ്പിച്ചു. റോബോട്ടിക്സ് കിറ്റിലെ ആർഡിനോ യു.എൻ.ഒ വിശദമായി അനതരിപിച്ചു. ട്രാഫിക് സിഗ്നൽ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഇലക്ട്രോണിക് ഡൈസ് തുടങ്ങി പ്രവർത്തനങ്ങൾ കുട്ടികൾ ആവേശത്തോടെ നിർവ്വഹിച്ചു.
ജനുവരി 24, ഫെബ്രുവരി 14, 23 എന്നീ തീയതികളിൽ ഡെസ്ക്ടോപ്പ് പബ്ലിഷിങ് ക്ലാസ് നൽകി. സ്ക്രൈബസ് സോഫ്റ്റ് വെയറിനൊപ്പം ഡി.ടി.പി ലോകത്തെയ്ക്ക് കുട്ടികളെ നയിക്കാൻ കഴിഞ്ഞു. കുട്ടികളുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി മാഗസിൻ "കാർത്തിക 2k" പൂർത്തിയാക്കാൻ കഴിഞ്ഞു.
ലിറ്റിൽകൈറ്റ്സ് ബാച്ച് പ്രവർത്തനങ്ങൾ
സ്കൂൾ പ്രവേശനോത്സവം- ജൂൺ1
പ്രവേശനോത്സവത്തിന്റെ ഭാഗമായി ബാക്ക് ടു സ്കൂൾ എന്ന തീം ഉപയോഗിച്ച് വിദ്യാർത്ഥികൾ പോസ്റ്ററുകളും വീഡിയോകളും തയ്യാറാക്കി. അതിൽ മികച്ചത് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സാറായിരുന്നു. പ്രവേശനോത്സവം പ്രോഗ്രാം എൽ കെ അംഗങ്ങൾ ഡോക്യുമെന്റ് ചെയ്തു.
ലോക പരിസ്ഥിതിദിനം- ജൂൺ 5
ജൺ 5 ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. പരിപാടിയുടെ ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ എൽ കെ അംഗങ്ങൾ നടത്തി. അവയുടെ റിപ്പോർട്ട് തയ്യാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.
യുണിസെഫ് സന്ദർശനം- ജൂൺ 19
യൂണിസെഫിനു വേണ്ടി ബാഗ്ലൂരിലെ ഐ ടി ഫോർ ചെയ്ഞ്ച് കമ്പനിയിലെ പ്രതിനിധികളായ മിസിസ് മർസിയയും മിസ്റ്റർ ചന്ദ്രയും ജൂൺ 19 ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ പഠിക്കാനായി സ്കൂളിലെത്തി. ലിറ്റിൽകൈറ്റ്സ് അംഗങ്ങളുമായി പ്രവർത്തനങ്ങൾ ചർച്ച ചെയത്‍തു. കുട്ടികൾ അവരുടെ എക്സ്പീരിയൻസ് ഷെയർ ചെയ്തു. വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ കാണുകയും അവരെ അഭിനന്ദിക്കുകയും ചെയതു. ചെയ്തു.
വായനദിനം -ജൂൺ 19
വായന ദിന പ്വ്രവർത്തനങ്ങൾ മാസാചരണമായി നടത്താൻ സ്കൂളിൽ തീരുമാനിച്ചു. ജൂൺ 20ന് വായന മാസാചരണം പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ മനോജ് പുളിമാത്ത് നിർവ്വഹിച്ചു. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഡോക്യുമെന്റ് ചെയ്തു. ഡോക്യുമെന്റഷൻ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.
ഫീൽഡ്ട്രിപ്പ് - ജൂലൈ 15
ഫ്രീഡംഫെസ്റ്റ് 2023 പ്രചാരണത്തിന്റെ ഭാഗമായി ടാഗോർ തിയറ്ററിൽ സംഘടിപ്പിച്ച സ്റ്റാളുകൾ കാണാൻ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് കഴിഞ്ഞു. 10 വേദിയിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റിൽ കെ ഡിസ്ക്, കൈറ്റ്, ഡിജിറ്റൽ യൂണിവേഴ്‍സിറ്റി, സ്റ്റാർട്ടപ് മിഷൻ, ഐ.ടി മിഷൻ, ഐസിഫോസ്, സി-ഡിറ്റ് തുടങ്ങി സർക്കാർ സ്ഥാപനങ്ങളും യൂണിസെഫ്, ഡിഎകെഎഫ്, ഫ്രീ സോഫ്റ്റ്‍വെയർ മൂവ്മെന്റ് ഓഫ് ഇന്ത്യ, ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ, സോഫ്റ്റ്‍വെയർ ഫ്രീഡം ലാ സെന്റർ, യുഎൽസിസിഎസ്, ഐടിഫോർ ചെയ്ഞ്ച് തുടങ്ങി സർക്കാരിതര സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ വിസിറ്റ് ചെയ്യാൻ കഴിഞ്ഞത് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് വളരെ നല്ല അനുഭവമായിരുന്നു.
ഓണാഘോഷം - ആഗസ്റ്റ് 25
ആഗസ്റ്റ് 25 ന് നടന്ന ഓണാഘോഷത്തിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഫോട്ടോഗ്രാഫി മത്സരം നടത്തി. ഓണാഘോഷത്തിലെ കൗതുകമുള്ളതും രസകരവുമായതുമായ നിമിഷങ്ങളുടെ ചിത്രങ്ങൾ എടുത്ത് പോസ്റ്റ് ചെയ്തു. മികച്ച ചിത്രങ്ങൾക്ക് സമ്മാനം നൽകി.
സ്കൂൾ ഐ ടി മേള - സെപ്റ്റംബർ 25
സ്കൂൾ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 25 ന് ഐ ടി മേള സംഘടിപ്പിച്ചു. അതിന് മുന്നോടിയായി പോസ്റ്റർ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. മേളയ്ക്ക് വേണ്ടി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ലാബ് സജീകരണം നടത്തി. ഐ ടി മേളയിലെ വോളന്റിയർമാരായി 2022-25 ബാച്ചംഗങ്ങൾ സജീവമായി നിന്നു.
സ്കൂൾ ക്യാമ്പ് - ക്യാമ്പോണം 2023
സ്കൂൾതല ക്യാമ്പ് സെപ്റ്റംബർ 9 ന് കോട്ടൺഹിൽ സ്കൂളിലെ എൽ കെ മിസ്‍ട്രസ് ആമിന റോഷ്നി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു. 9:30 ന് ഹെഡ്മാസ്റ്റർ ജോസ് സർ ഉദ്ഘാടനം ചെയ്തു. ഓണം എന്ന തീമിനെ അടിസ്ഥാനമാക്കി ഒരുക്കിയ മോഡ്യൂളിൽ സ്ക്രാച്ച് ഉപയോഗിച്ച് തയ്യാറാക്കിയ റിഥം കബോസിംഗ് സോഫ്റ്റവെയർ ഉപയോഗിച്ച് തയ്യാറാക്കിയ ചെണ്ടമേളം ഓണത്തിന് വരവ് അറിയിക്കാൻ സഹായിച്ചു, തുടർന്ന് സന്ദേശങ്ങൾ ഡിജിറ്റലാക്കുന്നതിന് ഓപ്പൺട്യൂൺസ് ഉപയോഗിച്ച് ജിഫ്, പ്രോമോ വീഡിയോ തയ്യാറാക്കാൽ കുട്ടികൾ ആവേശത്തോടെ തയ്യാറാക്കി. സ്ക്രാച്ച് ഉപയോഗിച്ച് ഓണത്തനിമയുള്ള ഗെയിം വളരെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. രണ്ടുപേർ ചേർന്ന് കളിക്കുന്ന ഗെയിം തയ്യാറാക്കാൻ കഴിഞ്ഞതിൽ കുട്ടികൾ സന്തോഷം പ്രകടിപ്പിച്ചു. ഓണത്തനിമയുള്ള പ്രവർത്തനങ്ങളിലൂടെ ഓണത്തിന്റെ അന്തരീക്ഷം ക്യാമ്പിൽ സജീവമായി കൊണ്ടുവരുന്നതിൽ ആമിന ടീച്ചറിന്എൽ കെ മിസ്ട്രസ് സുനന്ദിനി ടീച്ചറും ജോയിന്റ് എസ് ഐ റ്റി സി രേഖ ടീച്ചറും സഹായകമായി.
സബ് ജില്ലാ ക്യാമ്പ്
സ്കൂൾതല ക്യാമ്പിൽ നൽകിയ അസൈൻമെന്റ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയവരിൽ നിന്ന് താഴെ പറയുന്ന കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുത്തു.
അനിമേഷൻ : അമൃത എ കെ, ആഷി എസ് എസ്, അനുശ്രീ എസ് ബി, ആസിയ ബീഗം എൻ എ
പ്രോഗ്രോമിംഗ് : അഫ്സിന സാദത്ത് എസ്, അഗൻഷ, ഭഗദിയ ബിൻഡ് ഹുസൈൻ എസ് എസ്, സൗപർണ്ണിക രാജീവ്

