ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
43072-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43072
യൂണിറ്റ് നമ്പർLK/2018/43072
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർഹിദ മിൻഹ എ
ഡെപ്യൂട്ടി ലീഡർഅനഘ രമേഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുനന്ദിനി ബി റ്റി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രേഖ ആർ എസ്
അവസാനം തിരുത്തിയത്
10-11-202543072


ആമുഖം

ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ടെസ്റ്റ് 13-06-2023 ന് കമ്പ്യൂട്ടർ ലാബിൽ നടുന്നു. 134 കുട്ടികൾ പങ്കെടുത്തു. ഇതിൽ 40 അംഗങ്ങൾ എൽ.കെ 2024-27 ബാച്ചിൽ സെലക്ട് ആയി.


ജൂൺ 30 ന് ബാച്ചിന്റെ ആദ്യ മീറ്റിംഗ് കൂടുകയും ലീഡറായി കുമാരി ഹിദ മിൻഹ യും ഡെപ്യൂട്ടി ലീഡറായി അനഘ രമേഷ് നെയും തിരഞ്ഞെടുത്തു. ജൂലൈ 1 ന് നടക്കുന്ന പ്രിലിമിനറി ക്യാമ്പിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അംഗത്തിന്റെ പേര് ഫോട്ടോ
1 ആയിഷ ആയൂൺ
2 ആർദ്ര അനിൽ
3 അഭിമന്യ എം എസ്
4 അഭിനയ ആർ കെ
5 ആദിത്യ എസ്
6 അഫറാന സാദത്ത് എസ്
7 അക്ഷയ സുനിൽ എസ്
8 അളകനന്ദ കെ ആർ
9 അൽഫിയാ ഫാത്തിമ എ
10 അൽഫിയ നജ്മ ജെ
11 അമൃത എൽ അജിത് കുമാർ
12 അനഘ രമേഷ്
13 അനന്യ രമേഷ്
14 അനുഗ്രഹ എ കെ
15 അപൂർവ ജെ
16 ആർദ്ര എം എ
17 അർഫ ഫാത്തിമ
18 ആർഷ വി
19 ദയ വി ജെ
20 ദ്വിതി വി ആർ
21 ഫൈസിയെ എസ് ആർ
22 ഫാത്തിമ മെഹനാസ്

ബീഗം എ

23 ഹസ്ന ഫാത്തിമ s
24 ഹിദാ മിൻഹ എ
25 കാർത്തിക ബിനുലാൽ
26 ലാവണ്യ എസ്
27 മാളവിക ആർ എസ്
28 മെഹ്‌നസ് ഹലീൽ
29 മൂസാവിറ
30 നീലാംബരി ഐ എസ്
31 നിസാന എസ്
32 പ്രാർത്ഥന പ്രദീപ് ഐ
33 സഫ ഹാരിസ് എഫ്
34 സന നസ്റിൻ
35 സാറ ബി
36 ശിവമംഗള എ പി
37 ശ്രീയ ആർ
38 ഗൗരി കൃഷ്ണ എ എസ്
39 കാവേരി വി സാനു

സ്കൂൾതല നി‍ർവ്വഹണസമിതി അംഗങ്ങൾ

ചെയർമാൻ പി ടി എ പ്രസിഡന്റ് എം മണികണ്ഠൻ
കൺവീനർ ഹെഡ്മാസ്റ്റർ പി ജെ ജോസ്
വൈസ് ചെയർപേഴ്സൺ 1 എം പി ടി എ പ്രസിഡന്റ് രാധിക
വൈസ് ചെയർപേഴ്സൺ 2 പി ടി എ വൈസ് പ്രസിഡന്റ് സൂലൈമാൻ
ജോയിന്റ് കൺവീനർ 1 ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് സുനന്ദിനി ബി റ്റി
ജോയിന്റ് കൺവീനർ 2 ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് രേഖ ആർ എസ്സ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റിൽകൈറ്റ്സ് ലീഡർ അനഘ പി എസ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റിൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ അസ്ന ഫാത്തിമ ആർ

സ്കൂൾതലസമിതി മീറ്റിംഗ്

ജൂലൈ 20 ന് സ്കൂൾതലസമിതി മീറ്റിംഗ് കൂടി. പുതിയ ബാച്ചിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു. രണ്ട് ബാച്ചിന്റെ ക്ലാസുകൾ വരുന്നതിനാൽ ഈ ബാച്ചിന്റെ ക്ലാസ് വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ചു. കുട്ടികളുടെ എൽ കെ യൂണിഫോം ആവശ്യകത ചർച്ച ചെയ്തുു. പ്രത്യേക ഫണ്ട് അനുമതിയില്ലാത്തതിനാൽ കുട്ടികളിൽ നിന്ന് പിരിച്ച് യൂണിഫോം നൽകാൻ കമ്മിറ്റി തീരുമാനിച്ചു.

പ്രിലിമിനറി ക്യാമ്പ്
സ്കൂൾക്യാമ്പ്

പ്രിലിമിനറി ക്യാമ്പ്

   

പുതിയ അധ്യയന വർഷത്തെ നമ്മുടെ സ്കൂളായ ഗവ.വി.ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മണക്കാടിൻ്റെ പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് രണ്ടിന് ഭംഗിയായി നടത്തി.ലിറ്റിൽ കൈറ്റ്സ് അധ്യാപികമാരായ ശ്രീമതി സുനന്ദിനി, ശ്രീമതി കാർത്തിക,ശ്രീമതി രേഖ എന്നിവരാണ് മേൽനോട്ടം വഹിച്ചത്.സ്കൂൾ പ്രിൻസിപ്പൾ ബഹുമാനപ്പെട്ട ജോസ് സാറാണ്  ഉദ്ഘാടന കർമം നിർവഹിച്ചത്.ഈശ്വര പ്രാർത്ഥനയോടെ ക്യാമ്പ് തുടങ്ങി.തിരുവനന്തപുരം  മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ ടീച്ചറാണ്  കുട്ടികൾക്ക് ക്ലാസ്സ് എടുക്കാൻ സ്കൂളിൽ എത്തിച്ചേർന്നത്.രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ ആയിരുന്നു ക്ലാസ്സ്. സീനിയർ LK അംഗങ്ങളും ക്യാമ്പ് ഉടനീളം സഹായത്തിനും ചിത്രങ്ങൾ ക്യാമറയിൽ പകർത്താനും ഉണ്ടായിരുന്നു.

    അഭിരുചി പരീക്ഷയിലൂടെ ആകെ നാല്പതു കുട്ടികളെ ആയിരുന്നു ജൂനിയർ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായി തിരഞ്ഞെടുത്തിരുന്നത്.കുട്ടികളെ ഡിജിറ്റൽ മാർഗ്ഗത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിച്ചു.ലിറ്റിൽ കൈറ്റ്സ് ക്ലബ് എന്താണെന്നും അതു കൊണ്ട് അവർക്ക് ലഭിക്കുന്ന കൂടുതൽ അറിവുകൾ എന്തൊക്കെ എന്നതിനെകുറിച്ചും അവർക്ക് മനസ്സിലാക്കി കൊടുത്തു.

ഓർമ പരീക്ഷണം കുട്ടികളിൽ നടത്തി.,ഗെയിമിംഗ്,അനിമേഷൻ,   റോബോട്ടിക്സ് ,പ്രോഗ്രാമിങ് എന്നിവ അവർക്ക് പരിചയപെടുത്തികൊടുത്തു. ലിറ്റിൽ കൈറ്റ്സിൽ ഹാജറിൻ്റെ മൂല്യം വ്യക്തമാക്കി.ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച ഗ്രൂപ്പിന് സമ്മാനവും നൽകി.ഇന്നെ ദിവസം നമുക്കായി ക്ലാസ്സ് എടുത്ത ശ്രീമതി പ്രിയ ടീച്ചറിന് കുട്ടികൾ നന്ദി അറിയിച്ചു.

      3.30ന് ശേഷം ജൂനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കായി ഒരു മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു.അവരുടെ കുട്ടികൾക്ക് ഈ ക്ലബ്ബിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഉള്ള എല്ലാ പിന്തുണയും നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു മീറ്റിംഗ് ആയിരുന്നു അത്.ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങൾ ആകുമ്പോൾ ലഭിക്കുന്ന കൂടുതൽ അറിവുകളെ കുറിച്ച്,ഈ വളർന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്തെ കുറിച്ച്, ഐ.ടി മേഖലയിലുള്ള ജോലികളെ കുറിച്ചുമൊക്കെ  അവർക്ക് കൂടുതൽ പഠിക്കാൻ കഴിയുന്ന ഏറ്റവും മികച്ച  ഒരു വേദിയാണ് ലിറ്റിൽ കൈറ്റ്സ്  എന്നൊക്കെ അവർക്ക് അറിയിച്ചുകൊടുക്കുക എന്നതായിരുന്നു ഈ മീറ്റിംഗ് കൊണ്ട് അർത്ഥമാക്കിയത്ത്.സീനിയർ എൽ.കെ  അംഗങ്ങൾ നമ്മുടെ സ്കൂളിൻ്റെ സ്കൂൾ വിക്കി പേജും ,യൂട്യൂബ് ചാനലും പരിച്ചയപ്പെടുത്തികൊടുത്തു.ശ്രീമതി സുനന്ദിനി ടീച്ചറും,ശ്രീമതി പ്രിയ ടീച്ചറും രക്ഷിതാക്കളോട് സംസാരിച്ചു.അങ്ങനെ 2024-25 അദ്ധ്യയന വർഷത്തെ സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ള എല്ലാ പ്രോത്സാഹനവും നൽകി  സന്തോഷത്തോടുകൂടി നാം എല്ലാവരും മടങ്ങി.

വിസ്മയകാഴ്ച ഒരുക്കി "The Robo Dreams "

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നും മറ്റുള്ളവർക്ക് കൗതുകമുണർത്തുന്നവരാണ്. നമ്മുക്ക് എത്തിച്ചേരാൻ കഴിയാത്ത അറിവിൻ്റെ വൈവിദ്യമാർന്ന തലങ്ങളിലേക്കാണ് അവർ ദിവസേന സഞ്ചരിക്കുന്നത്. വളർന്നു കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളിൽ അഭിരുചിയുളളവരെ ശക്തരാക്കുക എന്നതാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ ലക്ഷ്യം.

കാർത്തിക തിരുനാൾ ഗവ. വി& എച്ച് .എസ് .എസ് ഫോർ ഗേൾസ് മണകാടിലെ ലിറ്റിൽ കൈറ്റസ് അംഗങ്ങൾ സംഘടിപ്പിക്കുന്ന റോബോ ഫെസ്റ പ്രദർശനം 21-02-2025 നമ്മുടെ സ്കൂൾ ആർട്ട് ഗാലറിയിൽ നടക്കു കയുണ്ടായി.

തികച്ചും ഡിജിറ്റൽ രീതിയിലായിരുന്നു ഉൽഘാടനവും പ്രവേശനവും, ഡിജിറ്റൽ വിളക്ക് കൊളുത്തി ബഹുമാനപ്പെട്ട hm എക്സ്പോ ഉദ്ഘാടനം ചെയ്തു, തുടർന്ന് വിതരണം ചെയ്ത എൻട്രി പാസ്സ് പ്രവേശനകവാടത്തിൽ detect ചെയ്ത് അനുവാദം കിട്ടിയതിനു ശേഷമാണ് പ്രവേശനം സാധ്യമാകുക

ഉണക്കാനിട്ട തുണികൾക്ക് ഇനി മഴയെ പേടിക്കേണ്ട... വാട്ടർ സെൻസർ ഉപയോഗിച് മഴപെയ്താൽ ഷെൽട്ടറിനുള്ളിലേക്ക് നീങ്ങുന്ന അയ, flag വീശിയാൽ വീരസ്വാതന്ത്ര്യസമരസേനാനി കൾക്ക് പുഷ്പാർച്ചന, മണ്ണിലെ നനവ് മനസ്സിലാക്കി ചെടികളെ നനക്കാൻ സംവിധാനം, ഹാൻഡ് ഡിറ്റക്ഷൻ,ഉള്ളറ ക്കുള്ളിൽ- സിപിയു ഘടകങ്ങൾ പരിചയപ്പെടൽ, ടോൾ ഗേറ്റ്, റോഡ് ക്രോസ്, റഡാർ സിസ്റ്റം, ഡൈസ് സിസ്റ്റം എന്നിവ എക്സ്പോയിൽ ശ്രദ്ധയാകർഷിച്ചു. Scrach ഗെയിംകളുടെ ഗെയിം കോർണർ കുട്ടികൾ വളരെ ആസ്വദിച്ചു. പ്രദർശനങ്ങളു വൈവിധ്യമായിരുന്നു റോബോ ഫെസ്റ്റ്.

ഒരുപാട് അധ്യാപകരും വിദ്യാർത്ഥിനികളും പ്രദർശനം കാണാൻ എത്തിച്ചേർന്നു.അവരുടെ വിലയേറിയ അഭിപ്രായങ്ങളുംപ്രോത്സാഹനങ്ങളും നമ്മുടെ ചുണകുട്ടികൾക്ക് ഊർജമായി.വളരെ കുറച്ചു ദിവസത്തെ മാത്രം കഠിനാധ്വാനത്തിൻ്റെ ഫലം അധിമധുരമായിരുന്നു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക്.രാവിലെ 10 മണിക്ക് തുടക്കംകുറിച്ച പ്രദർശനം വൈകുന്നേരം 4 മണിവരെ തുടർന്നു. അങ്ങനെ ഈ വർഷത്തെ , ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവ് ഉത്സവമായ റോബോ ഫെസ്റ്റ് 'The Robo Dreams -25 " സമാപിച്ചു.

"The Robo Dreams" ന്റെ കൂടുതൽ വിശേഷങ്ങൾക്കായി സന്ദർശിക്കുക.

https://youtu.be/rRb1KNERChE?si=qRM6MqfxETqjWhV4

   സ്കൂൾ ക്യാമ്പ്

school camp 2024-27

           30/5/2025 തീയതിയിൽ നമ്മുടെ സ്കൂൾ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് അംഗങ്ങൾക്ക് വേണ്ടിയുള്ള ഫെയ്സ് 1 മീഡിയ ട്രെയിനിംഗ് സെഷൻ സംഘടിപ്പിക്കുകയുണ്ടായി.

       9.30 ന് രജിസ്ട്രേഷൻ ആരംഭിച്ചു. 10 മണിയോടെ ആണ് ക്ലാസ് ആരംഭിച്ചത്.സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് സാർ ആയിരുന്നു ഉദ്ഘാടനകർമം നിർവഹിച്ചത്.  സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീമതി സുനിത tr. കൈറ്റ് മിസ്ട്രെസ്  ശ്രീമതി സുനന്ദിനി tr. എന്നിവർ സന്നിഹിതരായിരുന്നു.

     വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയിൽ മുഖ്യ പങ്കു വഹിക്കുകയാണ് റീൽസ്.  നമ്മുടെ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിക്കുന്നത് ഇപ്പൊ ഇത്തരത്തിലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയാണ്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ റീലു കൾ ഉണ്ടാക്കുന്ന സ്വാധീനത്തിന്റെ ഗുണവും ദോഷവും ചർച്ചചെയ്യുകയും ഏറ്റവും ഫലപ്രദവും പ്രയോജനകരവും ആകുംവിധം സോഷ്യൽ മീഡിയ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് മനസിലാക്കുകയും ചെയ്യുന്നവിധത്തിലായിരുന്നു ഈ ക്യാമ്പ്.  ഡി എസ് എൽ ആർ ക്യാമറ ഉപയോഗിക്കുന്ന വിധവും പരിചയപ്പെടുത്തുന്നുണ്ട്.എല്ലാ കുട്ടികളും അവരവരുടെ കഴിവനുസരിച്ച് ചിത്രങ്ങൾ പകർത്തി പരിശീലനം ചെയ്തു. Kdenlive software ഉപയോഗിച് വീഡിയോ editing

       കുട്ടികൾക്ക് പ്രയോജനകരമായ ഒന്നായിരുന്നു. റീ ലുകളും പ്രമോ വീഡിയോകളും കുട്ടികൾക്ക് ഒരു പുതിയ കാര്യം അല്ലെങ്കിലും അവയെ ശെരിയായ രീതിയിൽ ഉപയോഗിക്കാൻ പ്രാപ്തരാക്കേണ്ടതുണ്ട്, അതിനുതകുന്നതായിരുന്നു ഇന്നത്തെ ക്യാമ്പ്. വൈക്കുനേരം 4.30 ഓടെ ക്ലാസ് അവസാനിച്ചു. അങ്ങനെ, പുതിയ ട്രെൻടിനൊപ്പം little kites ഉം കൂടെയുണ്ടെന്ന  ആഹ്ലാദത്തോടെ കുട്ടികൾ എല്ലാവരും മടങ്ങി.

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയുടെ ഭാഗമായി Little Kites ഉം

LK സീനിയർ members ന്റെ സഹായത്തോടെ Picto Blocks coading (Face detecting) ഉപയോഗിച് Aurdino പ്രോഗ്രാം തയ്യാറാക്കി അവതരിപ്പിച്ചു. സ്കൂൾ H. മതി ന്റെ face detect ചെയ്ത് ദേശീയ പതാക ഉയരുകയും ഒപ്പം ദേശഭക്തിഗാനം play ആകുകയും ചെയ്യുക എന്നതായിരുന്നു പ്രോഗ്രാം. സ്വാതന്ത്ര്യ ദിനപരിപാടികളിൽ വേറിട്ട ഒരനുഭവമായി ഇത് മാറി.

ഓണാഘോഷ പരിപാടി

ഓഗസ്റ്റ് 29ന് സ്കൂൾ ഓണാഘോഷ പരിപാടി നടന്നു ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കളം ഡിസൈനിങ് കോമ്പറ്റീഷൻ നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളല്ലാത്ത ധാരാളം കുട്ടികൾ കോമ്പറ്റീഷനിൽ  പങ്കെടുത്തു. മത്സരം കാണാൻ മാവേലി എത്തിയത് കൗതുകം ഉണർത്തുന്ന കാഴ്ചയായിരുന്നു. ഓണാഘോഷ പരിപാടികൾ ആദ്യാവസാനം LK അംഗങ്ങൾ ഡോക്യുമെന്റ് ചെയ്തു.