LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
43072-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43072
യൂണിറ്റ് നമ്പർLK/2018/43072
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർകൃതിക ബിനുലാൽ
ഡെപ്യൂട്ടി ലീഡർഅനഘ രമേഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുനന്ദിനി ബി റ്റി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രേഖ ആർ എസ്
അവസാനം തിരുത്തിയത്
10-11-202543072



ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

മുന്നൊരുക്കം

സൈനിയർ വിദ്യാർത്ഥികളുടെ സഹകരണത്തോടെ,  KITE തയ്യാറാക്കിയ ക്വസ്റ്റ്യൻ മോഡൽ കുട്ടികൾക്ക് പരിചയപ്പെടുത്തി. തലേദിവസം പരീക്ഷർത്ഥി കൾക്കുള്ള ഐഡി കാർഡ് തയ്യാറാക്കുകയും എക്സാം ടൈം ഷെഡ്യൂൾ നോട്ടീസ് ബോർഡിൽ പതിപ്പിക്കുകയും ചെയ്തു.

അഭിരുചി പരീക്ഷ

2015 28 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 25 ബുധനാഴ്ച സ്കൂൾ ലാബിൽ നടന്നു.  116 വിദ്യാർഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് പരീക്ഷ എഴുതി.  LK മെൻറ്റേഴ്സ് ആയ ശ്രീമതി. സുനന്ദിനി, ശ്രീമതി. രേഖ എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ വിജയകരമായി പൂർത്തിയാക്കി. KITE master trainer, ശ്രീമതി.പ്രിയ മോണിറ്ററിംഗ് നടത്തി. LK സീനിയർ കുട്ടികൾ ഡോക്കുമെന്റ് ചെയ്തു.

അഭിരുചി പരീക്ഷഫലം

2025-28 little kites അഭിരുചി പരീക്ഷാഫലം ജൂൺ 30ന് പ്രസിദ്ധീകരിച്ചു.  പരീക്ഷയെഴുതിയ 116 പേരിൽ 102 പേർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. SPC, JRC എന്നിവയുടെ ഫലങ്ങൾക്ക് ശേഷം 40 അംഗങ്ങളുടെ അന്തിമ റാങ്ക് list ജൂൺ 10 ന് പ്രസിദ്ധീകരിക്കുകയും ഈ 40 കുട്ടികൾ 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

അംഗങ്ങൾ

Name Admn.No.
1 AAYISHA MARIYAM S 12284
2 ABHIYA S B 12113
3 AISHA MINNATH A 12011
4 AMUTHA P R 12319
5 ANAKHA K S 12370
6 ANAKHA.P 12008
7 ANJALI R C 12033
8 ARSHA A 12329
9 ASFA FATHIMA 12055
10 ASIMA D M 12017
11 AYESHA.N 13345
12 AYISHA 12279
13 AYISHA SIDHIK 12277
14 FARSEENA P 13261
15 FATHIMA ZAHRA M 11966
16 FIDA FATHIMA S 12489
17 FIDHAFATHIMA.S 13427
18 HARANI K A 12095
19 HISANA FATHIMA R 11970
20 HISANA S R 12035
21 ISRATH JAHAN M P 13144
22 JOEL A L 13124
23 KRITHIKA BINULAL 12019
24 KRITHIKA.A.S 12043
25 LAKSHITHA J S 12130
26 M GAYATHRI DEVI 12168
27 M TANSHIKA 11974
28 MEGHNA HARI 12315
29 MEGHNA JITH S 11991
30 NADIYA BEEVI.N 13356
31 NANDHANA.A 12098
32 NOORA FATHIMA.M.R 11981
33 RITHIKA RAM 11961
34 SAFA NASRIN N S 12161
35 SAFNA R S 11965
36 SIDHA D R 11975
37 SOUPARNIKA M S 13446
38 SUMEENA.N 13250
39 VANDANA KRISHNA 11972
40 ZEHNA ZIYA THANZEER 12174

പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ്

2025 -28 LK ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 17 സെപ്റ്റംബർ 2025ന് സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. കുമാരി വന്ദന കൃഷ്ണയുടെ പ്രാർത്ഥന ഗാനത്തോടെ ക്യാമ്പ് ആരംഭിച്ചു.  ബഹു. ഹെഡ്മാസ്റ്റർ ശ്രീ. ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ  ക്യാമ്പ് റിസോഴ്സ് പേഴ്സണായി പ്രവർത്തിച്ചു. എൽകെ മെന്റർ ശ്രീമതി സുനന്ദിനി, ശ്രീമതി രേഖ എന്നിവരുടെ സാന്നിധ്യം ക്യാമ്പിൽ ഉടനീളം  ഉണ്ടായിരുന്നു.

40 കുട്ടികളെ 5 ഗ്രൂപ്പുകളിൽ ആയി തിരച്ചാണ് പ്രവർത്തനങ്ങൾ നൽകിയത്.   അനിമേഷൻ പ്രോഗ്രാമിംഗ് എന്നിവയിൽ പ്രവർത്തനങ്ങൾ നൽകി.  Robotic Kit ന്റെ പ്രവർത്തനങ്ങളുടെയും പ്രോഗ്രാമിങ്ങിനെയും കുറിച്ചുള്ള ബേസിക് അറിവുകൾ പകർന്നു നൽകി.   കുട്ടികൾ വളരെ താല്പര്യത്തോടെയും മത്സരബുദ്ധിയോടെയും പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ക്ലാസിനിടയിൽ എൽ കെ 2024 -27 ബാച്ചിലെ സീനിയർ സ്റ്റുഡൻസ് തങ്ങളുടെ ജൂനിയേഴ്സിനെ വെൽക്കം ചെയ്തുകൊണ്ടുള്ള സ്വയം തയ്യാറാക്കിയ badge കൾ നൽകിയത് സന്തോഷമുളവാക്കി. ക്ലാസിനു ശേഷം കുട്ടികൾ തങ്ങളുടെ അഭിപ്രായങ്ങൾ പറഞ്ഞു.  വിജയികളായ ഗ്രൂപ്പിന് സമ്മാനങ്ങൾ നൽകി എൽകെ ലീഡർ നന്ദി പറഞ്ഞു.

മൂന്നുമണിക്ക് എൽ കെ കുട്ടികളുടെ രക്ഷാകർതൃ യോഗം നടന്നു.   36 രക്ഷിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ് ഐടി ക്ലബ്ബിനെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രിയ ടീച്ചർ വിശദമായി തന്നെ പറഞ്ഞു കൊടുത്തു. രക്ഷിതാക്കളുടെ അഭിപ്രായങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകി. രേഖ ടീച്ചർ നന്ദി പറഞ്ഞു ചെറിയ ഒരു ചായ സൽക്കാരത്തോട് PTA മീറ്റിംഗ് അവസാനിച്ചു.

.